For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആറു മാസം മുലപ്പാൽ മാത്രം കൊടുക്കേണ്ടതിന്റെ ആവശ്യകത

|

ഒരു നവജാത ശിശുവിനു ഏറ്റവും പരിപൂർണ്ണമായ ആഹാരം മുലപ്പാൽ തന്നെയാണ്. മുലപ്പാലിനെ ഭൂമിയിലെ അമൃത് എന്നു വിശേഷിപ്പിക്കുന്നു. മുലപ്പാലിൽ കുഞ്ഞിനു വേണ്ട അളവിൽ പോഷകങ്ങളും വൈറ്റമിനുകളും പ്രോട്ടീനും കൊഴുപ്പും ആന്റിബോഡികളും അടങ്ങിയിരിക്കുന്നു. മുലപ്പാൽ ദഹിക്കാനെളുപ്പമാണ്. കൂടാതെ മുലപ്പാൽ ജീവനുള്ള കോശങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നതിനാൽ കുഞ്ഞിനു എളുപ്പത്തിൽ ആഗിരണം ചെയ്യാന്‍ കഴിയും.

d

കുഞ്ഞു ജനിച്ചയുടനെ ഉണ്ടാകുന്ന മുലപ്പാലിൽ കൊളസ്ട്രം അടങ്ങിയിരിക്കുന്നു. മഞ്ഞ നിറമുള്ള ഇത് കുഞ്ഞിനു വളരെ അമൂല്യമാണ്. കുഞ്ഞിനു രോഗപ്രതിരോധശക്തി വളർത്താൻ ഇത് വളരെ സഹായിക്കുന്നു. മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ വളരെ കുറവായിരിക്കും.

 അമ്മക്കും കുഞ്ഞിനും ഒരു പോലെ ഗുണകരമാണ്

അമ്മക്കും കുഞ്ഞിനും ഒരു പോലെ ഗുണകരമാണ്

മുലപ്പാൽ കുഞ്ഞിനു കൊടുക്കാൻ ഏറ്റവും ഏളുപ്പമാണ്. ഇത് അണുവിമുക്തമാക്കേണ്ട. ഉണ്ടാക്കാൻ മിനക്കടേണ്ട. ചൂടാക്കണ്ട. കൂടാതെ പാക്കറ്റിൽ ലഭിക്കുന്ന മറ്റു ഭക്ഷണങ്ങളെക്കാളും ചിലവ് വളരെ കുറവാണ്. അമ്മ നല്ല ഭക്ഷണം കഴിച്ചാൽ മാത്രം മതി.യാത്ര ചെയ്യുന്ന സമയത്ത് മുലപ്പാൽ വളരെ സഹായകമാണ്.

കുഞ്ഞിനു വേണ്ടി ഭക്ഷണം കയ്യിൽ കരുതണ്ട. വേൾഡ് ഹെൽത്ത് ഒാർഗനൈസേഷന്റെ നിർദ്ദേശമനുസരിച്ച് ഒരു കുഞ്ഞിനു ആദ്യത്തെ ആറു മാസം മുലപ്പാൽ മാത്രം നൽകിയാൽ മതി. മറ്റ് ആഹാരങ്ങൾ ആറു മാസത്തിനു ശേഷം കൊടുത്തു തുടങ്ങാം. ഏകദേശം രണ്ടു വയസ്സു വരെ കുഞ്ഞിനു മറ്റു ഭക്ഷണങ്ങൾക്കൊപ്പം മുലപ്പാൽ കൊടുക്കാവുന്നതാണ്

കുഞ്ഞിനു മുലയൂട്ടുന്നത് അമ്മക്കും കുഞ്ഞിനും ഒരു പോലെ ഗുണകരമാണ്. മുലപ്പാലൂട്ടുന്ന അമ്മമാരിൽ പ്രസവശേഷം ആർത്തവം വൈകി വരുന്നതായി കാണുന്നു. ഇത് അമ്മമാർക്ക് പ്രസവശേഷം ഉണ്ടാകുന്ന രക്തകുറവും വിളർച്ചയും മാറാനും അമ്മക്ക് ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്നു.

മുലയൂട്ടൽ

മുലയൂട്ടൽ

മിക്കവാറും എല്ലാ സ്ത്രീകളും പ്രസവം കഴിയുന്നതോടെ ശരീരഭാരം കൂടിയവരായി തീരുന്നു. സ്ത്രീകൾക്ക് ഏറെ ദുഖകരമായ ഒരവസ്ഥയാണിത്. പോരാത്തതിനു അമ്മയുടെ പ്രായം ഇരുപതുകളുടെ ആദ്യത്തിലാണെങ്കിൽ പറയുകയും വേണ്ട. ഈ പ്രശ്നത്തിനു ഏറ്റവും നല്ല പരിഹാരമാണ് മുലയൂട്ടൽ. വ്യായാമം ചെയ്യുകയല്ലല്ലോ വെറുതെയിരിക്കുകയാണല്ലോ എന്നു മുലയൂട്ടലിനെപ്പറ്റി ആശങ്കപ്പെടേണ്ട. യഥാർത്ഥത്തിൽ കുഞ്ഞു ഭക്ഷണം കഴിക്കുമ്പോൾ അമ്മ കലോറി എരിയിച്ചു കളയുകയാണ് ചെയ്യുന്നത്. ഒപ്പം കുഞ്ഞിനു സന്തോഷവും ആരോഗ്യവും ലഭിക്കുകയും ചെയ്യുന്നു.

മുലയൂട്ടൽ SIDS അല്ലെങ്കിൽ sudden infant death syndrome എന്ന അപകടത്തെ പ്രതിരോധിക്കുന്നു. sids ഒരു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അപ്രതീക്ഷിതവും വിശദീകരിക്കാനാവത്തതുമായ മരണമാണ്. ഇതിനെ തൊട്ടിൽ മരണം എന്നും വിശേഷിപ്പിക്കാറുണ്ട്. ഇതിനെപ്പറ്റി ഗവേഷണങ്ങൾ ഏറെ നടന്നിട്ടുണ്ടെങ്കിലും അതിന് വ്യക്തമായ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ മുല കുടിച്ചു വളരുന്ന കുഞ്ഞുങ്ങൾക്ക് sids ഉണ്ടാകുന്നില്ല. അതുകൊണ്ട് മുലപ്പാൽ കുഞ്ഞുങ്ങളുടെ ഭക്ഷണം മാത്രമല്ല ജീവൻ രക്ഷിക്കുകയും ചെയ്യുന്ന

ജാമ (jama) പീഡിയാട്രിക്സ് നടത്തിയ ഒരു പഠനത്തിൽ മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങൾക്ക് ബാല്യത്തിലുണ്ടാകുന്ന ലുക്കീമിയ വരാനുള്ള സാധ്യത 20 ശതമാനം കുറവാണെന്നു തെളിഞ്ഞിട്ടുണ്ട്. മുലപ്പാൽ കുടിക്കുന്നത് ഈ രോഗത്തിനുള്ള സാധ്യത പൂർണ്ണമായി തള്ളിക്കളയുന്നില്ല. എങ്കിലും ഇരുപത് ശതമാനം സാധ്യത കുറയുന്നത് ഈ മാരകരോഗത്തിനു മുന്നിൽ മികച്ച പ്രതിരോധമായി തന്നെ കരുതണം.

 പ്രോട്ടീനുകളും കൊഴുപ്പും

പ്രോട്ടീനുകളും കൊഴുപ്പും

നവജാതശിശുക്കൾക്ക് ചെവിയിൽ അസുഖം വരുന്നത് വളരെ സാധാരണമാണ്. കിടന്നു കൊണ്ടു മുല കൊടുക്കുന്നത് കൊണ്ടാണ് ഇങ്ങനെയുണ്ടാവുന്നതെന്നു പരക്കെയൊരു വിശ്വാസമുണ്ട്. പക്ഷെ ഇത് ശരിയല്ല. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് ചെവിയിൽ അസുഖം കുറവായിരിക്കും. മുലപ്പാൽ കുഞ്ഞിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതോടൊപ്പം എന്തെങ്കിലും അണുബാധയുണ്ടായാൽ ആന്റിബയോട്ടിക്സ് കഴിക്കേണ്ട ആവശ്യം ഇല്ലാതെയാക്കുകയും ചെയ്യുന്നു. ചെവിയിൽ അണുബാധയുള്ളപ്പോഴും മുലയൂട്ടുകയാണ് വേണ്ടത്. പക്ഷെ ചെവിയിൽ അണുബാധയുണ്ടായാൽ മുലപ്പാലിനെ മാത്രം ആശ്രയിക്കാതെ ഡോക്ടറെ കാണുന്നതാണുത്തമം.

മുലപ്പാൽ കുഞ്ഞിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നത് തർക്കമറ്റ സംഗതിയാണ്. പഠനങ്ങൾ ഇത് നിസ്സംശയം തെളിയിച്ചിട്ടുമുണ്ട്. മുലപ്പാലിലടങ്ങിയിരിക്കുന്ന പോഷകങ്ങളും പ്രോട്ടീനുകളും കൊഴുപ്പും കുഞ്ഞിന്റെ വികസിച്ചിട്ടില്ലാത്ത പ്രതിരോധവ്യവസ്ഥക്ക് ഏറ്റവും അനുയോജ്യമാണ്. കൂടാതെ കുഞ്ഞ് വളരുന്നതിനനുസരിച്ച് മുലപ്പാലിന്റെ ഘടനയിലും മാറ്റം വരുന്നു. അതായത് കുഞ്ഞിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മുലപ്പാലിലെ പോഷകങ്ങളിൽ മാറ്റമുണ്ടാകുന്നു.

അമ്മയും കുഞ്ഞുമായുള്ള അടുപ്പം

അമ്മയും കുഞ്ഞുമായുള്ള അടുപ്പം

രാത്രിയിൽ കൊടുക്കുന്ന മുലപ്പാൽ കുഞ്ഞിനു നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെ കുഞ്ഞിനു എന്തെങ്കിലും അസുഖമുണ്ടായാലും മുലപ്പാലിന്റെ ഘടനയിൽ വ്യത്യാസം വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്തു അസുഖമുണ്ടായാലും കുഞ്ഞിനു മുലപ്പാൽ നൽക

അമ്മയും കുഞ്ഞുമായുള്ള അടുപ്പം വർദ്ധിപ്പിക്കാൻ ഏറ്റവും സഹായകമായ ഒരു കാര്യമാണ് മുലയൂട്ടുന്നത്. തിരക്ക് പിടിച്ച ആധുനിക ജീവിതത്തിൽ അമ്മക്കും കുഞ്ഞിനും മാത്രമായുള്ള സമയമാണ് ഇത്. വൈകാരികമായ ഒരടുപ്പമുണ്ടാകാൻ ഇതിലും മെച്ചമായ ഒരു മാർഗ്ഗമില്ല.

പ്രായപൂർത്തിയായ ഒരാളു‍െട ദഹനവ്യവസ്ഥയിൽ ദഹനത്തിനു സഹായിക്കുന്ന എൻസൈമുകൾ ധാരാളം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ നവജാതശിശുക്കളിൽ ഇത്തരം എൻസൈം ഉൽപ്പാദനം നടക്കുന്നില്ല. അവരുടെ ദഹനവ്യവസ്ഥ വികസിച്ചു വരുന്നതെ ഉള്ളൂ. അതുകൊണ്ട് മുലപ്പാൽ അവർക്കൊരു അനുഗ്രഹമാണ്. മുലപ്പാലിൽ ദഹനത്തിനു സഹായിക്കുന്ന എൻസൈമുകൾ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ടു മുലപ്പാൽ പെട്ടെന്നു ദഹിക്കുകയും ചെയ്യുന്നു.

English summary

reasons-the-baby-should-be-breastfed-until-6-months

Breast milk is called Amritsat. The breast milk contains nutrients, vitamins, proteins, fats and antibodies in the breast,
Story first published: Monday, July 30, 2018, 21:52 [IST]
X
Desktop Bottom Promotion