For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റയ്ക്ക് കുട്ടിയെ വളര്‍ത്തിയാല്‍?

സിംഗിള്‍ പാരന്റിംഗ് ആദ്യകാലങ്ങളിലെ പോലെ അത്ര അപൂര്‍വ്വമല്ല ഇന്ന്.

By Belbin Baby
|

ഒറ്റയ്ക്കുള്ള മാതാവോ പിതാവോ ഒരു പങ്കാളി കൂടാതെ ഒറ്റയ്ക്ക് ഒരു കുട്ടിയെ അല്ലെങ്കില്‍ കുട്ടികളെ വളര്‍ത്തുന്നത് നമ്മുടെ നാട്ടില്‍ പുതമയുള്ള ഒരു കാര്യമല്ല. ഇതിന്റെ കാരണങ്ങള്‍ പലതായിരിക്കാം. വിവാഹമോചിതരോ മരണം മൂലം പങ്കാളി നാഷ്ടപ്പെട്ടവരോക്കെ തങ്ങളുടെ മക്കളുമായി നമ്മുടെ നാട്ടില്‍ ജീവിക്കുന്നുണ്ട്.

hh

സിംഗിള്‍ പാരന്റിംഗ് ആദ്യകാലങ്ങളിലെ പോലെ അത്ര അപൂര്‍വ്വമല്ല ഇന്ന്. ജീവിതപങ്കാളികളുടെ അകാലത്തിലുളള വേര്‍പാടാണ് ആദ്യകാലങ്ങളില്‍ സിംഗിള്‍ പാരന്റിംഗിലേക്ക് നയിച്ചിരുന്നെങ്കില്‍ ഇന്ന് വിവാഹമോചനമാണ് സിംഗിള്‍ പാരന്റിംഗിന്റെ പ്രധാനകാരണം. ഇന്ത്യയില്‍ സിംഗിള്‍ പാരന്റസില്‍ ഏഴുപത് ശതമാനവും സ്ത്രീകളാണ് അവരില്‍ വിധവകളും വിവാഹമോചിതരും അവിവാഹിതരായ അമ്മമാരും ഉള്‍പ്പെടുന്നു.
b

ശാരീരികമായും മാനസ്സികമായും നിരവധി വെല്ലുവിളികള്‍ നേരിട്ടു കെണ്ടാണ് പല സിംഗിള്‍ പാരന്റസും ജീവിക്കുന്നത്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ജീവിതത്തില്‍ അപ്രതീക്ഷീതമായി ഒറ്റപ്പെട്ടു പോകുമ്പോള്‍ പലപ്പോഴും തളര്‍ന്നു പോകാറുണ്ട്. എന്നാല്‍ എല്ലാവരും തന്നെ ഈ തളര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് തങ്ങളുടെ മക്കള്‍ വേണ്ടി മാത്രമാണ്.

ജീവിതത്തില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു പോകുന്ന അവര്‍ തങ്ങളുടെ ജീവിതം മുഴുവന്‍ മക്കള്‍ക്കായി മാറ്റിവയ്ക്കുന്നു. എന്നാലും പല സിംഗിള്‍ പാരന്റസിലും അടുത്ത എകാന്തതയും അകാരണമായ ഭയവും അലട്ടാറുണ്ട്. പലരും തന്നെ അതിരുകടന്ന ഉത്കണ്ടയുടെ ഫലമായി വിഷദരോഗത്തിന്റെ അടിമകളായിത്തീരുകയും ചെയ്യാറുണ്ട്.

vg

എന്നാല്‍ തന്റെ അവസ്ഥയില്‍ പരിതപിച്ച് തളര്‍ന്നിരിക്കാനുള്ളതല്ല ഒരോ സിംഗില്‍ പാരന്റിന്റെയും കുട്ടികളെ സംബന്ധിച്ച നിരവധിയായ ഉത്തരവാദിത്വങ്ങള്‍ അവരെ കാത്തിരിക്കുന്നുണ്ട്. ഒരു വ്യക്തി ഒറ്റയ്‌ക്കൊരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുമ്പോള്‍ അത് കുട്ടിയില്‍ നല്ല രീതിയിലും മോശം രീതിയിലുമുള്ള ഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്.

fy

സിംഗിള്‍ പാരന്റിംഗിന്റെ നല്ലതാണ്?

കുട്ടികളുമായി മികച്ച ബന്ധം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നു എന്നതാണ് സിംഗിള്‍ പാരന്റിംഗിന്റെ ഏറ്റവും വലിയ വസിശേഷത. എല്ലാകാര്യങ്ങള്‍ക്കും തങ്ങള്‍ ഒറ്റയ്ക്കാണെന്ന ബോധ്യം രക്ഷിതാവിനെയും കുട്ടിയെയും കൂടുതല്‍ അടുപ്പിക്കുന്നു. എന്തിനും ഏതിനും രക്ഷിതാവും കുട്ടിയും ഒന്നായിരിക്കും എന്നതാണ് ഇത്തരം കുടുംബങ്ങളിലെ മറ്റൊരു പ്രത്യേകത കാരണം പരസ്പരം തുണയാകണം എന്ന ഉത്തമ ബോധ്യത്തില്‍ ജീവിക്കുന്ന ഇവര്‍ ജീവിതത്തിലെ എല്ലാകര്യങ്ങളിലും ഒന്നിച്ചു നില്‍ക്കുകയും പര്‌സ്പരം താങ്ങാവുകയും ചെയ്യുന്നു. കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങള്‍ പരസ്പരം തുണയാകും എന്നതാണ് ഇത്തരം കുടുംബങ്ങളിലെ മറ്റൊരു പ്രത്യേകത.

കാരണം തന്റെ കാര്യങ്ങളും കുടുംബത്തിന്റെ കാര്യങ്ങളും നോക്കാന്‍ ഒരാള്‍ മാത്രമെ ഒള്ളു എന്ന തിരിച്ചറിവ് കുട്ടിയില്‍ ഉത്തരവാദിത്വബോധം ജനിപ്പിക്കും. വീട്ടിലെ എല്ലാ കര്യങ്ങളിലും രക്ഷിതാവിന് സഹായമാകാന്‍ ഇത്തരം കുട്ടികള്‍ പ്രത്യേക ശ്രദ്ധിക്കുകയും ചെയ്യും. സിംഗിള്‍ പാരന്റിന് കീഴില്‍ വളരുന്ന കുട്ടികള്‍ എപ്പോഴും ചെറുപ്പം മുതലെ പക്വത കാണിക്കുന്നവരായിരിക്കും. കാരണം ജീവിതത്തില്‍ ചെറുപ്പത്തിലെ തന്നെ ഒറ്റപ്പെട്ടു പോയ ഇത്തരം കുട്ടികള്‍ തീര്‍ച്ചയായും ജീവിതത്തില്‍ പല കടുത്ത സാഹചര്യങ്ങളിലൂടെയും കടന്നു പോകാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കുട്ടികളില്‍ താന്‍ സമൂഹത്തെക്കുറിച്ച് കൃത്യമായ ധരണനല്‍കുകയും അവര്‍ പ്രായത്തിന് മുകളിലുള്ള പക്വത എല്ലാകാര്യങ്ങള്‍ക്കും പുലര്‍ത്തുകയും ചെയ്യുന്നു.

jnn

പ്രതികൂലങ്ങളുമുണ്ട് നിരവധി

സിംഗിള്‍ പാരന്റിംഗിന് നിരവധി ഗുണങ്ങള്‍ ഉള്ളതുപോലെ തന്നെ നിരവധിയായ പോരയ്മകളും ഇത്തരം കുടുംബങ്ങള്‍ക്കുണ്ട്.

1. സാമ്പത്തിക കുഴപ്പങ്ങള്‍

കുടുംബത്തിലെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മിക്ക സിംഗിള്‍ മാതാപിതാക്കന്മാരും ഭൂരിഭാഗം സമയം ചെലവഴിക്കുന്നു. കുടുംബത്തിന്റെയും കുട്ടികളുടെയും ചിലവുകള്‍ ഒറ്റയ്ക്ക് വഹിക്കേണ്ടി വരുന്നതിനാല്‍ തന്നെ സാമ്പത്തികമായി പിരിമുറക്കത്തിലായിരിക്കും ഭൂരിഭാഗം സിംഗിള്‍ പാരന്റിംഗ് കുടുംബങ്ങളും. ആയതിനാല്‍ തന്നെ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനോ അവരുടെ എല്ലാ കാര്യങ്ങള്‍ക്കും കൂടെയിരിക്കാനും എല്ലാ രക്ഷിതാക്കന്മാര്‍ക്കും കഴിഞ്ഞു എന്ന് വരില്ല.

cf

2. നന്നായി കരുതല്‍ നല്കാന്‍ പറ്റാത്ത അവസ്ഥ

കുടുംബത്തിന് വേണ്ടിയുള്ള അധ്വാനത്തിനിടയില്‍ പല മാതാപിതാക്കന്മര്‍ക്കും അവരുടെ മക്കളെ വേണ്ട രീതിയില്‍ കരുതാന്‍ സാധിക്കുന്നില്ല. കുടുബത്തിന്റെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് വഹിക്കണം എന്നതിനാല്‍ തന്നെ തിരക്ക് പിടിച്ചതായിരിക്കും ഇത്തരം മാതാപിതാക്കന്മാരുടെ ജീവിതം. മാതാപിതാക്കള്‍ ഒന്നിച്ച് മക്കള്‍ക്ക് നല്കുന്ന സ്‌നേഹവും കരുതലും ഒരിക്കലും ഒരാള്‍ക്ക് തനിയെ നല്‍കാന്‍ സാധിക്കില്ല എന്നതും സിംഗിള്‍ പാരന്റിംഗിന്റെ വിലയൊരു പോരായ്മയാണ്.

jvg

3. വിവാഹമോചനത്തിന് ശേഷമുള്ള കുട്ടികള്‍

സിംഗിള്‍ പാരന്റിംഗിനുള്ള കാരണം വിവാഹമോചനമാണെങ്കില്‍, കുട്ടികളില്‍ അത് നിരവധിയായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. മാതാപിതാക്കന്മാര്‍ രണ്ടു പേരും ജീവിച്ചിരുന്നിട്ടും ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന കുട്ടിക്ക് മാനസിക നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ മാതാപിതാക്കന്മാര്‍ തമ്മിലുള്ള വഴക്കും പ്രശ്‌നങ്ങളും കോടതി നടപടികളുമെല്ലാം കുട്ടികളെ സ്വഭാവികമായി പൊതു സമൂഹത്തില്‍ നിന്ന് അകറ്റുകയും എപ്പോഴും ഒറ്റപ്പെട്ടിരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

hu

മറ്റുകുട്ടികളില്‍ നിന്നും എപ്പോഴും വ്യത്യസ്തരായിരിക്കും സിംഗിള്‍ പേരന്റ് വളര്‍ത്തുന്ന കുട്ടികള്‍. വാശിയും ദേഷ്യവും ഇവരില്‍ അല്പം കൂടുതലായി കണ്ടുവരുന്നുണ്ട്. വളരെയേറെ ഇമോഷണലും സെന്‍സിറ്റിവുമാണ് ഈ കുട്ടികള്‍ എന്ന് പ്രത്യേകം അറിഞ്ഞിരിക്കുക. വളര്‍ച്ചയുടെ ഓരോഘട്ടത്തിലും നാം ഇത് മനസിലാക്കി വേണം ഇവരോട് പെരുമാറാന്‍. സിംഗിള്‍ പേരന്റിംഗ് നടത്തുന്ന അമ്മമാര്‍ ആദ്യം ചെയ്യേണ്ട കാര്യമാണിത്. ജീവിതത്തിനു മൊത്തത്തില്‍ ഒരു അടുക്കും ചിട്ടയും ഉണ്ടാകണം. കുത്തഴിഞ്ഞ പുസ്തകം പോലെ ഉള്ള ജീവിതം കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കും.

ഒരു ടൈം ടേബിള്‍ തയ്യാറാക്കി അതിനനുസരിച്ച് മാത്രം മുന്നോട്ട് പോകുക. പൊതുവെ അല്പ്പം അമര്‍ഷം കൂടുതലുള്ളവായിരിക്കും ഈ കുട്ടികള്‍ അതിനാല്‍ ജീവിതത്തില്‍ നന്ദി പ്രകടിപ്പിക്കുന്നതിന്റെയും ക്ഷമയോടെ പെരുമാറേണ്ടതിന്റെയും അനിവാര്യത അവരെ പറഞ്ഞു മനസിലാക്കുക. പാരന്റും കുട്ടിക്കൊപ്പം ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക. ജീവിതത്തില്‍ പലവിധത്തിലുള്ള തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കാം.

gy

സാമ്പത്തികമായും സാമൂഹികമായും അരക്ഷിതാവസ്ഥയെ നേരിടേണ്ടി വന്നേക്കാം, ഈ അവസ്ഥയില്‍ എല്ലാം തന്നെ പോസിറ്റീവ് ആയ ഒരു സമീപനം ജീവിതത്തോട് വച്ച് പുലര്‍ത്തുക. എന്റെ ജീവിതം ഞാന്‍ എന്റെ കുഞ്ഞിനായി മാറ്റി വച്ചിരിക്കുകയാണ് എന്ന ധാരണയില്‍ നിങ്ങള്‍ നിങ്ങളെ ശ്രദ്ധിക്കാതെ പോയാല്‍ കുഞ്ഞിനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും അത്. സിംഗിള്‍ പേരന്റ് കിഡ് ആയി താന്‍ മാത്രമല്ല സമൂഹത്തില്‍ ഉള്ളതെന്നും തന്നെ പോലെ നിരവധി ആളുകള്‍ വേറെ ഉണ്ട് എന്നും കുഞ്ഞിന് ബോധ്യപ്പെടുത്തുക. അതിനായി സമാനവശത്തിലുള്ള കുടുംബത്തെ പരിചയപ്പെടുത്തുക. കുഞ്ഞ് തന്റെ കാര്യത്തില്‍ ശ്രദ്ധയുള്ളവനായി വളരണം എങ്കില്‍ അവന്‍ അത് തന്റെ പേരെന്റില്‍ നിന്നും കണ്ടു പഠിക്കണം. അതിനുള്ള അവസരമാണ് നാം ഒരുക്കിക്കൊടുക്കേണ്ടത്

English summary

positive-and-negative-effects-of-single-parenting

If you have recently become a single parent, you may be feeling a little overwhelmed with the situation. It can be really hard for you to get your head wrapped around the situation as it can be a difficult time for you and your kid too.
X
Desktop Bottom Promotion