Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍
പ്രസവ ശേഷം കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കാന്‍ പല വിധത്തിലുള്ള ക്രീമുകളും മറ്റും വാങ്ങി കുഞ്ഞനെ തേപ്പിക്കുന്നവരുണ്ട്. എന്നാല്‍ഇതെല്ലാം ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളും മറ്റ് ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങളും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നു. എന്നാല്‍ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് പകരം കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍. ഇതിലൂടെ നമുക്ക് കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും കുഞ്ഞിന് യാതൊരു വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഇല്ലാതെയാക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഏത് പ്രതിസന്ധിക്കും ഇല്ലാതാക്കി കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കുന്നു.
പണ്ട് കാലത്ത് വീട്ടിലെ പ്രായമായവരായിരിന്നു കുഞ്ഞിനെ കുളിപ്പിക്കുന്നതും മറ്റും, എന്നാല്‍ ഇന്ന് അണുകുടുംബമായി മാറിയതോടെ കുഞ്ഞിനെ കുളിപ്പിക്കാന്‍ ഒന്നുമറിയാത്ത അമ്മമാര്‍ തന്നെയാവുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധി കുഞ്ഞിന്റെ നിറത്തെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. ആരോഗ്യമുള്ള ചര്‍മ്മം കുഞ്ഞിന്റെ ശാരീരികാരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.
ശരീരത്തിലെ ഊഷ്മാവ് നിലനിര്‍ത്താനും അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു ആരോഗ്യമുള്ള ചര്‍മ്മം. ആരോഗ്യമുള്ള ചര്‍മ്മം കുഞ്ഞിന് ഏതൊക്കെ വിധത്തില്‍ നേടിയെടുക്കാം എന്ന് നോക്കാം. അതിനായി നമുക്ക് ചെയ്യാവുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കുഞ്ഞിന്റെ നിറം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വെളിച്ചെണ്ണയും തേങ്ങാപ്പാലും
കുഞ്ഞിന്റെ ചര്‍മ്മം അത്രത്തോളം ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാല്‍ ഇത് എല്ലാ വിധത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന മാര്‍ഗ്ഗമായിരിക്കണം. തേങ്ങാപ്പാല്‍ വെന്തു വറ്റിച്ച വെളിച്ചെണ്ണ തടവി കുളിപ്പിക്കുന്നത് കുട്ടികള്‍ക്ക് ചര്‍മ്മത്തിന് തിളക്കവും നിറവും നല്കാന് സഹായിക്കുന്ന ഒന്നാണ്. കുട്ടികളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ തീര്‍ച്ചയായും ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിലെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മുന്നിലാണ് വെന്ത വെളിച്ചെണ്ണ. തേങ്ങാപ്പാല്‍ കുറുക്കി അതില്‍ നിന്ന് വെളിച്ചെണ്ണയെടുത്താണ് ഇത് ചെയ്യേണ്ടത്.

ഒലീവ് ഓയില്‍
സൗന്ദര്യസംരക്ഷണത്തിന് മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഒലീവ് ഓയില്‍. കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായ ഒന്നാണ് ഒലീവ് ഓയില്‍. കുഞ്ഞിന് വരണ്ട ചര്‍മ്മമാണെങ്കില്‍ ഒലീവ് ഓയില്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിന് മൃദുത്വവും ആരോഗ്യവും തിളക്കവും നല്കുന്നു. അതിലുപരി കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. കുഞ്ഞിന്റെ ചര്‍മ്മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓലീവ് ഓയില്‍. ദിവസവും കുഞ്ഞിനെ ഒലീവ് ഓയില്‍ തേച്ച് കുളിപ്പിച്ച് നോക്കൂ. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

കടലമാവ്
കടലമാവിന്റെ ഉപയോഗവും കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ആരോഗ്യമുള്ള ചര്‍മം കുഞ്ഞിന് നല്‍കുന്നതിന് സഹായിക്കുന്നു. കടലമാവ് തേച്ച് കുഞ്ഞിനെ കുളിപ്പിച്ചു നോക്കൂ. അല്പം പാലില്‍ മഞ്ഞള്‍പ്പൊടിയും കടലമാവും മിക്സ് ചെയ്ത് കുഞ്ഞിനെ കുളിപ്പിക്കാം. ഇത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് 10 മിനിട്ടിനു ശേഷം കുഞ്ഞിനെ കുളിപ്പിക്കണം. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിന് തിളക്ക നല്കാന് സഹായിക്കുന്നു.

ഹോട്ട് ഓയില്‍ മസ്സാജ്
വലിയവര്‍ക്ക് മാത്രമല്ല കുഞ്ഞുങ്ങള്‍ക്കും വളരെ നല്ലതാണ് ഹോട്ട് ഓയില്‍ മസ്സാജ്. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഹോട്ട് ഓയില്‍ മസ്സാജ്. ഇത് കുഞ്ഞിന്റെ സ്കിന്‍ ടോണ്‍ തന്നെ മാറ്റുന്നു. മാത്രമല്ല കുഞ്ഞിന്റെ ചര്‍മ്മം സ്മൂത്ത് ആക്കാനും സഹായിക്കുന്നു. ചെറിയ രീതിയില്‍ ചൂടാക്കിയ എണ്ണ കുഞ്ഞിന്റെ ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. എന്നിട്ട് ഇളം ചൂടുള്ള വെള്ളത്തില്‍ കുളിപ്പിക്കാം. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്കുന്നു.

വെള്ളത്തിന്റെ ചൂട്
വെള്ളത്തിന്റെ ചൂട് അനുസരിച്ച് ചര്‍മ്മത്തിന് മാറ്റങ്ങള്‍ വരുന്നു. പ്രത്യേകിച്ച് കുട്ടികളുടെ ചര്‍മ്മം വളരെ സോഫ്റ്റ് ആയതു കൊണ്ടും ഇത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. സ്വാഭാവിക ചര്‍മ്മം നിലനിര്‍ത്താനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കുഞ്ഞിന് ഇളം ചൂടുവെള്ളത്തിലെ കുളി നല്ലതാണ്. എന്നാല്‍ ചൂട് കൂടി വെള്ളം ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ വരുത്തുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

മോയ്സ്ചുറൈസേഷന്‍
കുഞ്ഞിന്റെ ചര്‍മ്മം വളരെ സോഫ്റ്റ് ആയിരിക്കും. അതുകൊണ്ട് തന്നെ മോയ്സ്ചുറൈസര്‍ ചെയ്യുമ്പോള്‍ അത് ശ്രദ്ധിക്കണം. കാരണം കുഞ്ഞിന്റെ ചര്‍മ്മം വളരെ സ്മൂത്തായിരിക്കും. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചെറിയ പാടുകള്‍ പോലും കുഞ്ഞിന്റെ ചര്‍മ്മത്തില്‍ ദോഷമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍ അത്രയും ഗുണമേന്മ ഉള്ളതാണെന്ന് ആദ്യമേ ഉറപ്പ് വരുത്തണം. എന്നിട്ട് മാത്രമേ ഉപയോഗിക്കാവൂ. മാത്രമല്ല ദിവസവും മൂന്നോ നാലോ ദിവസം ഇത് ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു.

സോപ്പ് ഉപയോഗിക്കരുത്
ഒരിക്കലും കുട്ടികളുടെ ചര്‍മ്മത്തില്‍ സോപ്പ് ഉപയോഗിക്കരുത്. ഉപയോഗിക്കുകയാണെങ്കില്‍ തന്നെ വീര്യം കുറഞ്ഞ സോപ്പ് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. കാഠിന്യം കൂടുതലുള്ള സോപ്പ് ഉപയോഗിക്കുമ്പോള്‍ അത് കുഞ്ഞിന്റെ ചര്‍മ്മം വരണ്ടതാവാനും തൊലി ഇളകി മാറാനും കാരണമാകുന്നു. റോസ് വാട്ടരും പാലും മിക്സ് ചെയ്ത് ഒരു മിക്സ്ചര്‍ കുഞ്ഞിനെ കുളിപ്പിക്കാന്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്.

സ്ക്രബ്ബര്‍
കുഞ്ഞിന് ദോഷകരമല്ലാത്ത സ്ക്രബ്ബര്‍ വീട്ടില്‍ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം. അതിനായി കടലപ്പൊടിയും അല്പം റോസ് വാട്ടറും മിക്സ് ചെയ്ത് കുഞ്ഞിന്റെ ദേഹത്ത് തേച്ച് പിടിപ്പിക്കാം. ഇത് കുഞ്ഞിന്റ ചര്‍മ്മത്തിന് നിറവും ആരോഗ്യവും സൗന്ദര്യവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് പ്രകൃതിദത്തമായതിനാല്‍ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും കുഞ്ഞിന്റെ ചര്‍മ്മത്തിന് ഉണ്ടാവുന്നില്ല.



Click it and Unblock the Notifications