For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവജാതശിശുവിന്റെ ഭാരമില്ലായ്മഃ അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

ജനിക്കുന്ന കുഞ്ഞിന് ഭാരക്കുറവ് ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .

|

താഴ്ന്ന ജനനഭാരമുള്ള ശിശുക്കളില്‍ രോഗബാധകള്‍ ഉണ്ടാകുവാനുള്ള സാദ്ധ്യതകള്‍ വളരെ കൂടുതലാണ്. ശ്വസന സംബന്ധവും, ഉദരസംബന്ധവും, നാഡീസംബന്ധവുമായ പ്രശ്‌നങ്ങള്‍ ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ സര്‍വ്വസാധാരണമാണ്.

bby

ഇവയുടെ കാരണങ്ങള്‍ അതിശയിപ്പിക്കുന്നവയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.

സമയം തെറ്റിയുള്ള പ്രസവം

സമയം തെറ്റിയുള്ള പ്രസവം

37 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ്ണ പ്രസവകാലാവധിയ്ക്ക് മുന്‍പായി ജനിക്കുന്ന ഏതൊരു ശിശുവിനെയും അകാലിക ശിശുവായിട്ടാണ് കണക്കാക്കുന്നത്. സമ്പൂര്‍ണ്ണ ഗര്‍ഭാവസ്ഥയുടെ അവസാന ആഴ്ചകളില്‍ ഉണ്ടാകേണ്ട ഭാരനേട്ടം ഇത്തരം ശിശുക്കള്‍ക്ക് ലഭിക്കുന്നില്ല. അതിനാല്‍ ശരാശരിയ്ക്കും താഴെയായിരിക്കും ഇത്തരം ശിശുക്കളുടെ ജനനഭാരം.

. ഇരട്ടകള്‍

. ഇരട്ടകള്‍

പ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകുകയാണെങ്കില്‍ അവരുടെ ഭാരം താരതമ്യേന വളരെ കുറവായിരിക്കും. രണ്ടില്‍ കൂടുതല്‍ ശിശുക്കളെ ഉദരത്തില്‍ വഹിക്കുകയാണെങ്കില്‍, ഭാരത്തിന്റെ തോത് ആപേക്ഷികമായി വീണ്ടും കുറയും. കുട്ടികള്‍ പോഷണത്തിനുവേണ്ടി മത്സരിക്കുന്നതുകൊണ്ട് ഗര്‍ഭാശയത്തില്‍ ഞെരുക്കം അനുഭവപ്പെടുകയും, പോഷണം തികയാതാകുകയും, അങ്ങനെ അവരുടെ ഭാരത്തില്‍ കുറവുണ്ടാകുകയും ചെയ്യുന്നു.

 മദ്യപാനം

മദ്യപാനം

മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപഭോഗം ശിശുക്കളുടെ ജനനഭാരത്തില്‍ ഗണ്യമായ കുറവ് സൃഷ്ടിക്കുന്നത് സാധാരണമാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നത് അത്യധികം അപകടമാണ്. ഇവയില്‍നിന്നും സ്വതന്ത്രമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ ഗര്‍ഭവേഷ്ടനത്തില്‍ (placenta) പ്രവേശിക്കുകയും ശിശുവിന് നല്‍കപ്പെടുന്ന ഓക്‌സിജനില്‍ കുറവുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ ശിശുക്കളില്‍ വളര്‍ച്ചാതടസ്സം സൃഷ്ടിക്കപ്പെടുന്നു.

ഗര്‍ഭാശയാന്തര വളര്‍ച്ചാപ്രതിബന്ധം (IUGR-Intrauterine growth restriction)

ഗര്‍ഭാശയാന്തര വളര്‍ച്ചാപ്രതിബന്ധം (IUGR-Intrauterine growth restriction)

ഗര്‍ഭാശയാന്തര വളര്‍ച്ചാപ്രതിബന്ധം കാരണമായി ജനനഭാരം പ്രസവകാലാവധി പൂര്‍ത്തിയായശേഷം ജനിക്കുന്ന ശിശുക്കളിലും ഉണ്ടാകാം. ഈ പ്രക്രിയ രണ്ട് തരത്തിലുണ്ട്ഃ അസിമെട്രിക്കലും (asymmetrical IUGR) സിമെട്രിക്കലും (symmetrical IUGR). അസിമെട്രിക്കലാണെങ്കില്‍ രക്തസമ്മര്‍ദ്ദമോ പോഷകക്കുറവോ ഗര്‍ഭാവസ്ഥയില്‍ സൃഷ്ടിക്കപ്പെടുന്നു. ഇത് ശിശുവിന്റെ ഭാരത്തെ സ്വാധീനിക്കുന്നു. മൂത്രത്തിലെ അണുബാധ, ക്രോമസോമിലുള്ള അസ്ഥിരതകള്‍, ജീവിതശൈലിയിലെ അപാകതകള്‍ തുടങ്ങിയവയാണ് സിമെട്രിക്കലായുള്ള വളര്‍ച്ചാപ്രതിബന്ധം ഉണ്ടാകുന്നതിനുള്ള കാരണം. ഇങ്ങനെയാണെങ്കില്‍ ഗര്‍ഭാശയത്തിലെ ഭ്രൂണവളര്‍ച്ച വളരെ മന്ദഗതിയിലായിരിക്കും. ഇത് ജനനഭാരത്തെ സ്വാധീനിക്കുന്നു.

 പ്രമേഹം

പ്രമേഹം

ഗര്‍ഭകാല പ്രമേഹം ശിശുക്കളുടെ ജനനഭാരം കുറയുന്നതിനുള്ള മറ്റൊരു കാരണമാണ്. പ്രമേഹ രോഗികളായ ഗര്‍ഭിണികളില്‍ അകാലിക പ്രസവം ഉടലെടുക്കുന്നതിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇത് ശിശുവിന്റെ ഭാരത്തെ സ്വാധീനിക്കുന്നു. ശരിയായ ഭക്ഷണക്രമത്തിലൂടെയും, വ്യായാമത്തിലൂടെയും, ഔഷധസേവയിലൂടെയും ഗര്‍ഭകാല പ്രമേഹത്തെ നിയന്ത്രിക്കുവാന്‍ കഴിയും. ഗര്‍ഭകാലത്ത് ജീവിതശൈലിയില്‍ വേണ്ടുന്ന മാറ്റങ്ങള്‍ കൈക്കൊള്ളുന്നത് ശിശുവിന്റെ ജനനഭാരത്തെ സഹായിക്കും.

 പ്രീ-എക്ലാംസിയ (Pre-eclampsia)

പ്രീ-എക്ലാംസിയ (Pre-eclampsia)

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണമായി ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന മോഹാലസ്യം വൃക്കത്തകരാര്‍ തുടങ്ങിയവയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഗര്‍ഭവേഷ്ടനത്തിലേക്കുള്ള രക്തചംക്രണത്തെ തടസ്സപ്പെടുത്തുന്നു. മാത്രമല്ല, ഇതുപോലെയുള്ള മറ്റ് കാരണങ്ങളും ഗര്‍ഭവേഷ്ടനത്തിലേക്കുള്ള രക്തചംക്രമണത്തെയും പോഷണപ്രക്രിയയെയും തടസ്സപ്പെടുത്താം. ഇത് ശിശുവിന്റെ ജനനഭാരം കുറയുന്നതിന് കാരണമാകുന്നു.

അണുബാധകള്‍

അണുബാധകള്‍

ഗര്‍ഭകാലത്ത് ഉണ്ടായേക്കാവുന്ന അണുബാധകള്‍ ശിശുവിന്റെ ജനനഭാരത്തില്‍ കുറവുണ്ടാക്കാം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ രോഗപ്രതിരോധശക്തിയില്‍ പോരായ്മകള്‍ ഉടലെടുക്കുന്നു. ഇത് അണുബാധയുണ്ടാകാന്‍ കാരണമാകുന്നു. ഇവയെ യഥാസമയം കണ്ടറിഞ്ഞ് ചികിത്സിക്കുന്നില്ലെങ്കില്‍ പല സങ്കീര്‍ണ്ണതകളും പ്രസവസമയത്ത് ഉടലെടുക്കാം. അതിലൊന്നാണ് ശിശുവിന്റെ ജനനഭാരത്തിലുള്ള കുറവ്.

ജനനഭാരം മതിയാംവണ്ണം ഉണ്ടായിരിക്കുന്ന ആരോഗ്യമുള്ള ശിശുവിനെയാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ പല ജീവിതശൈലികളോടും വിട്ടുവീഴ്ചാ മനോഭാവം പ്രകടിപ്പിക്കേണ്ടതുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ഉചിതമായിരിക്കും. അതുപോലെ പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായ ചികിത്സ ഇവയ്ക്കുവേണ്ടി കൈക്കൊള്ളുന്നത് ഗര്‍ഭിണിയുടെ മാത്രമല്ല ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.

English summary

Low Birth Weight; Causes

Dont worry about low birth weight of your baby, there are quite a few things that you can do during pregnancy to reduce the risk of a low birth weight .Read ot this and know more about the tips.
Story first published: Wednesday, April 4, 2018, 14:51 [IST]
X
Desktop Bottom Promotion