For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവജാത ശിശുവിന്റെ പൊക്കിൾ കൊടി: അറിയേണ്ടതെല്ലാം

By Seethu
|

നിങ്ങളുടെ കുഞ്ഞ് പിറന്നതിനു ശേഷം, നേഴ്സ് നിങ്ങളെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന പൊക്കിൾ കോടി മുറിക്കുന്നതാണ് . ഇങ്ങനെ ചെയ്തതിനു ശേഷം ബാക്കി നിൽക്കുന്ന 2 സെന്റീമീറ്റർ മുതൽ 3 സെന്റീമീറ്റർ വരെ നീളമുള്ള പൊക്കിൾത്തണ്ടു അണുബാധ ഏൽക്കാതെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ് .

h

എപ്പോഴും അത് വൃത്തിയാക്കുകയും അത് പൂർണമായും കരിയുന്നത് വരെ ശ്രദ്ധ പുലർത്തുകയും വേണം

വൃത്തിയിൽ സൂക്ഷിക്കുക

വൃത്തിയിൽ സൂക്ഷിക്കുക

നിങ്ങളുടെ കുഞ്ഞിൻറെ പൊക്കിള്‍ത്തണ്ട്‌ വൃത്തിയിൽ സൂക്ഷിക്കേണ്ടതുണ്ട്. അതിനു ചെറിയ വെയിൽ കൊള്ളിക്കുന്നത് ഉത്തമമാണ്,വെയിലിട്ടാൽ അണുബാധ എല്ക്കുന്നത് തടയാൻ സാധിക്കും . കുഞ്ഞിന്റെ വസ്ത്രം മാറ്റി കൊടുക്കുന്നതിനു മുൻപ് നിങ്ങൾ കൈ കഴുകുക , പൊക്കിള്‍ത്തണ്ട്‌ തൊടുമ്പോൾ കൈ വൃത്തിയുണ്ടെന്നു ഉറപ്പു വരുത്തുക . കുഞ്ഞിന് തിരഞ്ഞെടുക്കുന്ന വസ്ത്രം ഇറുകിയതാകരുത് .

കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ

കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ

പൊക്കിള്‍ത്തണ്ടിൽ കാറ്റു തട്ടുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടതാണ് . എങ്കിലേ അത് പെട്ടന്ന് കരിയുകയുള്ളൂ. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ പൊക്കിൾതണ്ടു വൃത്തിയാക്കാവുന്നതാണ് . ഇടയ്ക്കിടെ ചെറിയ ചൂട് വെള്ളത്തിൽ കഴുകുകയോ , ബേബി ബാത്ത് ലോഷനുകൾ ഉപയോഗിച്ച് തുടയ്ക്കുകയോ ചെയ്യാം .

 ശ്രദ്ധിക്കേണ്ടത്‌

ശ്രദ്ധിക്കേണ്ടത്‌

എപ്പോഴും ഈർപ്പം നിന്നാൽ അത് ഉണങ്ങുകയില്ല. ഈർപ്പം തട്ടാതെ സൂക്ഷിക്കുക . ഉണങ്ങിയ തുണി കൊണ്ട് ഇടയ്ക്കിടെ തുടയ്ക്കുക . കുഞ്ഞിന്റെ നാപ്പി എപ്പോഴും വയറിനു താഴെയായി ധരിപ്പിക്കുക. ഇല്ലെങ്കിൽ നാപ്പി പൊക്കിൾ തണ്ടിൽ തട്ടുകയും മുറിവുണ്ടാകാൻ സാധ്യതയും ഉണ്ടാകുന്നു .

ആൻറിസെപ്റ്റിക് മരുന്ന്

ആൻറിസെപ്റ്റിക് മരുന്ന്

പൊക്കിള്‍ത്തണ്ടില്‍ ആൻറിസെപ്റ്റിക് മരുന്ന് ഉപയോഗിക്കേണ്ട ആവശ്യമില്ല. ആന്റിസെപ്റ്റിക്സുകൾ ഉപയോഗിക്കുന്നതിലൂടെ കരിയാൻ കൂടുതൽ സമയം എടുക്കും എന്നാണ് പറയുന്നത് . സമയമാകാതെ ആണ് നിങ്ങൾ കുഞ്ഞിനെ പ്രസവിച്ചതെങ്കിൽ , പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈർപ്പം ഒട്ടും പൊക്കിൾ തണ്ടിൽ ഉണ്ടാകാൻ പാടില്ല. പൊക്കിള്‍ത്തണ്ട്‌ ഉണങ്ങാൻ വേണ്ടിയാണിത്. അതിനു വേണ്ടി കുഞ്ഞിനെ കുളിപ്പിച്ചില്ലെങ്കിലും പ്രശ്നമാകുന്നില്ല.ആരോഗ്യവാനായിരിക്കുക എന്നതാണ് പ്രധാനം .

ഡോക്ടർ നൽകുന്ന നിർദ്ദേശങ്ങൾ

ഡോക്ടർ നൽകുന്ന നിർദ്ദേശങ്ങൾ

മാസം തികയാതെ പ്രസവിച്ച കുഞ്ഞ്‌ പൂർണതയെത്തി പ്രസവിച്ച കുഞ്ഞിൽ നിന്നും തികച്ചും വ്യത്യസ്തനാണ് . പ്രതിരോധശേഷി ആർജിക്കാൻ കുഞ്ഞ് സമയമെടുക്കും. കുഞ്ഞിന്റെ ആരോഗ്യത്തിനായി ഡോക്ടർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക

പൊക്കിൾ സാധാരണ നിലയിലേക്ക് മാറാൻ

പൊക്കിൾ സാധാരണ നിലയിലേക്ക് മാറാൻ

പൊക്കിള്‍ത്തണ്ട് ഉണങ്ങിയതിനു ​​ശേഷം ചെറിയ മുറിവുണ്ടാകും. ഇത് പത്തു ദിവസത്തിനുള്ളിൽ പൂർണമായും മാറും . പൊക്കിളിന്റെ ഭാഗത്തു ചെറിയ രക്തം കണ്ടേക്കാം . ഇത് വളരെ സാധാരണമാണ്. പതുക്കെ ഈ മുറിവ് പൊക്കിൾ ആയി മാറുന്നു .

സുഖപ്പെടാൻ

സുഖപ്പെടാൻ

നിങ്ങളുടെ കുഞ്ഞിന്റെ പൊക്കിള്‍ത്തണ്ട് സുഖപ്പെടാൻ 10 ദിവസത്തിൽ കൂടുതൽ സമയമെടുക്കും. ചിലപ്പോൾ മുറിവിൽ ചെറിയ മാംസം കണ്ടെന്നു വരാം. ഇത് കണ്ടു ആശങ്കപ്പെടേണ്ടതില്ല . ഈ മുറിവ് പെട്ടെന്നുതന്നെ അപ്രത്യക്ഷമാവും. എങ്കിലും , പൊക്കിൾ തണ്ടിൽ ഉള്ള മാംസം ശുദ്ധിയുള്ളതാണെങ്കിലും, പോക്കിൽത്തണ്ടു പരിശോധിക്കാൻ ഡോക്ടറെ സമീപിക്കുക,സ്വയം ചെയ്യുകയോ ,സന്ദർശകരെ കൊണ്ട് ചെയ്യിക്കുകയോ അരുത് .

പ്രകൃതിദത്തമായ രീതിയിൽ വൃത്തിയാക്കാം

പ്രകൃതിദത്തമായ രീതിയിൽ വൃത്തിയാക്കാം

നവജാത ശിശുവിന്റെ പൊക്കിള്‍ത്തണ്ട് സംരക്ഷണത്തിനുവേണ്ടി പലപ്പോഴും മദ്യം ഉപയോഗിക്കാറുണ്ടെങ്കിലും സയൻസ് അത് പിന്തുണയില്ല. രോഗബാധ തടയുന്നതിനും ബാക്ടീരിയയെ കൊല്ലുവാനും മദ്യം സഹായിക്കും എന്നാണ് വാദം

മറ്റു മാർഗ്ഗങ്ങൾ

മറ്റു മാർഗ്ഗങ്ങൾ

വെള്ളം ആണ് ഏറ്റവും വലിയ ഔഷധം . ചെറിയ ചൂടുവെള്ളത്തിൽ പൊക്കിള്‍ത്തണ്ട് കഴുകുക. മുലപ്പാൽ പോഷക ഗുണങ്ങളാൽ സമ്പന്നമാണ് . , ആന്റിബോഡികൾ, ആൻറി ബാക്ടീരിയൽ ഘടകങ്ങളാൽ മുലപ്പാൽ സമ്പുഷ്ടമാണ് . അണുബാധ എല്കാതിരിക്കാൻ പോക്കിൽത്തണ്ടു മുലപ്പാലിൽ മുക്കി വെക്കുക. കൂടാതെ റോസ്മേരി പൊടി , കുഞ്ഞിന്റെ പൊക്കിൾതണ്ടിൽ വിതറുക. വൈറസ്ബാധ തടയുന്നതിന് ഇത് സഹായിക്കും .

എത്രനാൾ കുഞ്ഞിന് പൊക്കിള്‍ത്തണ്ട് ഉണ്ടാകും

എത്രനാൾ കുഞ്ഞിന് പൊക്കിള്‍ത്തണ്ട് ഉണ്ടാകും

നിങ്ങളുടെ കുഞ്ഞിന്റെ പൊക്കിള്‍ത്തണ്ട് പിറന്ന അഞ്ചു ദിവസത്തിനും പതിനഞ്ചു ദിവസത്തിനുമിടയിൽ എപ്പോൾ വേണമെങ്കിലും കരിഞ്ഞുപോകും . സാധാരണയായി ഒരാഴ്ചകൊണ്ട് കരിഞ്ഞു പോകേണ്ടതാണ് . പൊക്കിൾ കൊടി മുറിച്ച ഉടനെ ഹോസ്പിറ്റലിൽ നിന്നും നേഴ്സ് ഒരു പ്ലാസ്റ്റിക് ക്ലിപ്പോ , ചെറിയ നൂലോ തന്നിട്ടുണ്ടാകാം . പൊക്കിള്‍ത്തണ്ട് ഉണങ്ങി കഴിഞ്ഞാൽ ഇത് ഒഴിവാക്കണം. പൊക്കിള്‍ത്തണ്ട് ചിലപ്പോൾ നിറം മാറി മഞ്ഞ നിറമോ തവിട്ടുനിറമോ കറുത്തനിറമോ ആകും. പൊക്കിള്‍ത്തണ്ട് സ്വാഭാവികമായി കരിഞ്ഞു പോകാൻ അനുവദിക്കുക. ഒരിക്കലും വലിച്ചെടുക്കരുത് .

English summary

know about umbilical cord care

know how to treat Infected umbilical cord: When to call the doctor,
X
Desktop Bottom Promotion