For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലപ്പാൽ വറ്റുകയാണോ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

|

ഗർഭിണിയായി എന്നറിയുന്ന നിമിഷം മുതൽ മിക്കവാറും എല്ലാ സ്ത്രീകളുടെയും ഉൽക്കണ്ഠ കുഞ്ഞിനെക്കുറിച്ചും അതിന്റെ ആരോഗ്യത്തെക്കുറിച്ചുമാണ്. പ്രസവമടുക്കാറാകുമ്പോൾ മുലയൂട്ടുന്നതിനെ കുറിച്ച് അവർ വേവലാതിപ്പെട്ടു തുടങ്ങും. അവർക്ക് എല്ലാ കാര്യത്തിലും സംശയമാണ്. മുലയൂട്ടിയാൽ ശരിയാകുമോ കുഞ്ഞിനു വിശപ്പ് മാറുമോ എത്രനേരം മുലയൂട്ടണം എത്ര പ്രാവശ്യം കൊടുക്കണം കുഞ്ഞിനെ എങ്ങനെ പിടിക്കണം ഈ സംശയങ്ങൾ അനന്തമായി നീണ്ടു കൊണ്ടിരിക്കും.

g

മുലയൂട്ടുന്നതിന്റെ ഏതെങ്കിലും ഘട്ടത്തിൽ മുലപ്പാൽ തീരെ കുറയും. ഇത് എല്ലാ അമ്മമാരും അനുഭവിക്കുന്ന അല്ലെങ്കിൽ കടന്നു പോകുന്ന ഒരു പ്രതിസന്ധിയാണ്. ചിലർക്ക് ഇത് അമ്മയായ ഉടനെയായിരിക്കും. ചിലർക്ക് ഇത് അല്പമാസങ്ങൾ കഴിഞ്ഞിട്ടായിരിക്കും. എന്തായാലും ഒരു ഘട്ടത്തിൽ അതിലൂടെ കടന്നു പോയെ മതിയാവൂ.

മുലപ്പാലിന്റെ അളവ്

മുലപ്പാലിന്റെ അളവ്

മുലപ്പാൽ കുറവാകുന്നതിനെ നേരിടാൻ വളരെ ലളിതമായ ഒരു മാർഗ്ഗമാണ് ആരോഗ്യശാസ്ത്രം നിർദ്ദേശിക്കുന്നത്. കുഞ്ഞിനെ കൂടുതലായി മുലയൂട്ടുക. അപ്പോൾ ശരീരം കൂടുതൽ കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കും. മുലപ്പാൽ കുറയാൻ അല്ലെങ്കിൽ നിൽക്കാൻ അപ്പോൾ കൂടുതൽ സമയമെടുക്കും. കുഞ്ഞിനു മുലയൂട്ടുന്നത് കുറഞ്ഞാൽ മുലപ്പാലിന്റെ വരവും പെട്ടെന്നു നിന്നു പോകും. മുലപ്പാലിന്റെ അളവ് കുഞ്ഞിന്റെ ആവശ്യത്തിനു ആനുപാതികമായിട്ടാണ്. ശരീരത്തിനു കുഞ്ഞിന്റെ ആവശ്യത്തിനനുസരിച്ച് ഉൽപ്പാദനം നിയന്ത്രിക്കാൻ കഴിയും.

പ്രത്യുൽപ്പാദനവ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളാണ് സ്ത്രീയുടെ സ്തനങ്ങൾ. ഒരു സ്ത്രീ അമ്മയാകുന്നതോടെ സ്തനങ്ങൾ പാൽ ചുരത്തി തുടങ്ങും. ജനിച്ചു വീഴുന്ന കുഞ്ഞിനുള്ള ജീവാമൃതമാണ് മുലപ്പാൽ.

എല്ലാ ദിവസവും ഒരേ അളവിൽ ആകണമെന്നില്ല.

എല്ലാ ദിവസവും ഒരേ അളവിൽ ആകണമെന്നില്ല.

ജനിച്ച ഉടൻ ഉൽപ്പാദിപ്പിക്കപ്പെടുന്ന മഞ്ഞപ്പാലിൽ കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ട എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നു.ഈ പാൽ കൊളസ്ട്രം എന്നറിയപ്പെടുന്നു. ഭൂമിയിൽ മനുഷ്യനു ലഭിക്കുന്ന അമൃതാണ് ഈ പാൽ. അത്രത്തോളം പോഷകസമ്പന്നമാണ് ഈ പാൽ. പിന്നീട് കുഞ്ഞ് കുടിക്കുന്നതിനനുസരിച്ച് മുലപ്പാൽ ഉണ്ടായിക്കൊണ്ടിരിക്കും. എന്നാൽ മുലപ്പാൽ ഉൽപ്പാദനം എല്ലാ ദിവസവും ഒരേ അളവിൽ ആകണമെന്നില്ല.

കുഞ്ഞ് ജനിച്ചു കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിയുമ്പോൾ സ്ത്രീകളുടെ സ്തനങ്ങൾ മൃദുലമായി തുടങ്ങും. മുലപ്പാൽ നിറഞ്ഞ് നിൽക്കുമ്പോൾ സ്തനങ്ങൾ വലുതും കട്ടിയുള്ളതുമായിരിക്കും. ശരീരത്തിലെ പാലുൽപ്പാദനം ഒരു മെഷീനിലെന്ന പോലെയാണ്. അത് ആവശ്യത്തിനനുസരിച്ച് ഉൽപ്പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കും. കുഞ്ഞ് ജനിച്ചയുടൻ അതിനു മറ്റൊരു ഭക്ഷണമില്ല. അപ്പോൾ ആവശ്യം കൂടുതലായത് കൊണ്ട് ഉൽപ്പാദനവും കൂടുതലായിരിക്കും. കുഞ്ഞ് ഖരഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ പാലുൽപ്പാദനവും കുറയുന്നു.

കുഞ്ഞിന്റെ ശരീരഭാരം

കുഞ്ഞിന്റെ ശരീരഭാരം

മുലപ്പാൽ വറ്റുന്നുണ്ടോ ഇല്ലയോ എന്നറിയാനുള്ള ഏറ്റവും നല്ല മാർഗ്ഗം മുലയൂട്ടുന്നതിന്റെ സാങ്കേതിക വശങ്ങൾ കൃത്യമായി മനസ്സിലാക്കുക എന്നുള്ളതാണ്. കുഞ്ഞ് ജനിച്ചയുടൻ ശരീരം ധാരാളം പാൽ ഉൽപ്പാദിപ്പിക്കുന്നു. പലപ്പോഴും കുഞ്ഞിനു കുടിക്കാൻ പറ്റാത്തയത്ര വലിപ്പം സ്തനങ്ങൾക്ക് ഉണ്ടാകും. വളരെയധികം പാൽ വെറുതെ പോവുകയും ചെയ്യും. സാവധാനം കുഞ്ഞ് പാൽ കുടിക്കാൻ പഠിക്കുകയും സ്ത്രീശരീരം അതിന്റെ പാറ്റേൺ മനസ്സിലാക്കുകയും ചെയ്യും.തുടർന്ന് കുഞ്ഞിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പാൽ ഉൽപ്പാദിപ്പിക്കുകയും ചെയ്യും. ഇത് പലപ്പോഴും പാൽ വറ്റിപ്പോകുകയാണോ എന്നു ആശങ്കപ്പെടാൻ ഇടയാക്കും. സ്തനങ്ങൾ കടുപ്പം കുറഞ്ഞ് മൃദുവാകും.

പാൽ വറ്റിപ്പോകുന്നുണ്ടോ എന്നു മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം കുഞ്ഞിനെ നിരീക്ഷിക്കലാണ്. പാൽ കുടിച്ചു കഴിഞ്ഞ് കുഞ്ഞ് സംതൃപ്തനും സന്തോഷവാനുമാണെങ്കിൽ ആശങ്കപ്പെടാൻ ഒന്നുമില്ല. കുഞ്ഞിന്റെ ശരീരഭാരം ക്രമമായി കൂടുന്നുണ്ടെങ്കിലും ഒന്നും ഭയപ്പെടാനില്ല. പാലുൽപ്പാദനം കുഞ്ഞിനു ആവശ്യമായത്ര തോതിൽ ശരീരം നിർവഹിക്കുന്നുണ്ട്. പാൽ മുഴുവനായി വറ്റിപ്പോകാൻ ഏതാനും മാസങ്ങൾ വേണ്ടി വരും.

മാറിടങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം.

മാറിടങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം.

കുഞ്ഞിനു എത്ര തവണ ഡയപ്പർ മാറ്റേണ്ടി വരുന്നു എന്നു ശ്രദ്ധിക്കുക. ഡയപ്പറിന്റെ എണ്ണം കൂടുന്നത് ഒരു നല്ല ലക്ഷണമാണ്. ഡയപ്പറിന്റെ എണ്ണം എത്ര കൂടുന്നോ അത്രയും കുഞ്ഞിനു നല്ലതാണ്. കുഞ്ഞ് വയറു നിറച്ച് പാൽ കുടിക്കുന്നുണ്ട് എന്നു മനസ്സിലാക്കാം. കുഞ്ഞ് കുറഞ്ഞത് എട്ടു പ്രാവശ്യമെങ്കിലും ഒരു ദിവസം ഡയപ്പർ മാറ്റിയിരിക്കണം. ഡയപ്പറിന്റെ എണ്ണം പെട്ടെന്നു കുറഞ്ഞാൽ കുഞ്ഞിനു ആവശ്യത്തിനു പാൽ കിട്ടുന്നില്ല എന്നു മനസ്സിലാക്കാം. പാലു വറ്റി തുടങ്ങുന്നു എന്നതിന്റെ ആദ്യ ലക്ഷണമാണത്.

സ്ത്രീകൾ സ്വന്തം മാറിടങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം. ശരീരം ആവശ്യത്തിനു പാൽ ഉൽപ്പാദിപ്പിക്കുന്നുണ്ടോ എന്നു ഈ മാർഗ്ഗത്തിലൂടെ അറിയാൻ കഴിയും. കനം കുറഞ്ഞ ഒരു തുണി മാറിടത്തിലിടുക. അല്പസമയം കഴിഞ്ഞ് തുണി മാറ്റി മുലക്കണ്ണുകളിൽ പതുക്കെ അമർത്തുക. പാലു പുറത്തേക്ക് ചീറ്റി തെറിക്കുന്നുവെങ്കിൽ ഒന്നും ഭയപ്പെടാനില്ല. ഇങ്ങനെ നോക്കുമ്പോൾ പാലിന്റെ അളവ് കുറയുന്നത് മുലയൂട്ടുന്ന ഒരമ്മക്ക് പെട്ടെന്നു മനസ്സിലാക്കാൻ കഴിയും. ഇത് എല്ലാ ദിവസവും ചെയ്ത് നോക്കണം. അങ്ങനെ അനാവശ്യമായ ആശങ്ക ഒഴിവാക്കാം.

 കുഞ്ഞിനെ നന്നായി നിരീക്ഷിക്കണം.

കുഞ്ഞിനെ നന്നായി നിരീക്ഷിക്കണം.

പാലൂട്ടുന്ന സമയത്ത് കുഞ്ഞ് എങ്ങനെ പെരുമാറുന്നു എന്നു ശ്രദ്ധിച്ചാൽ മതി. ഒരു മുല കുടിച്ചു കഴിഞ്ഞ ഉടൻ തന്നെ മറ്റെ മുലയും കുടിക്കാൻ കുഞ്ഞ് ആർത്തി കാണിക്കുന്നുവെങ്കിൽ കുഞ്ഞിനു പാലു മതിയായിട്ടില്ല എന്നു അനുമാനിക്കാം. പാലിന്റെ അളവ് കുറഞ്ഞു എന്നതിനുള്ള വ്യക്തമായ തെളിവാണത്.

കുഞ്ഞ് എത്രനേരം പാൽ കുടിക്കുന്നുവെന്ന്് ശ്രദ്ധിക്കണം. കുറച്ച് നേരമെ കുടിക്കുന്നുള്ളു എങ്കിൽ പാലു വറ്റി തുടങ്ങുന്നതായി മനസ്സിലാക്കാം. കുഞ്ഞ് പാലു കുടിക്കുന്ന ശബ്ദം ശ്രദ്ധിക്കുക. വായ നിറച്ച് പാൽ ഇറക്കുന്ന ശബ്ദം കേൾക്കുന്നില്ലെങ്കിൽ കുഞ്ഞിനു ചെറിയ അളവിലെ പാലു കിട്ടുന്നുള്ളൂ എന്നു മനസ്സിലാക്കണം.

 പാലുൽപ്പാദനം

പാലുൽപ്പാദനം

സ്തനങ്ങളുടെ കട്ടി കുറഞ്ഞ് മൃദുലമാവുകയാണെങ്കിൽ പാൽ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു എന്നു മനസ്സിലാക്കാം. പാൽ കുറയുമ്പോൾ സ്തനങ്ങളുടെ ഭാരം ഗണ്യമായി കുറയും. ഇത് അമ്മക്ക് പെട്ടെന്നു മനസ്സിലാക്കാൻ കഴിയും.

പാലുൽപ്പാദനം കുറഞ്ഞു എന്നു മനസ്സിലായാൽ ആശങ്കപ്പെടരുത്. ആശങ്ക പാലുൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നു മനസ്സിലാക്കണം. കുഞ്ഞിനു പാൽ വലിച്ചു കുടിക്കാൻ ഏറ്റവും എളുപ്പമായ രീതിയിൽ അതിനെ പിടിക്കുകയും പാലു കുടിപ്പിക്കുകയും ചെയ്യുക.

English summary

is-your-milk-drying-up-checkout-for-these-4-symptoms

Breast milk will be reduced at any stage of breast feeding. This is a problem that all the mothers are experiencing or going through,
Story first published: Tuesday, August 7, 2018, 16:16 [IST]
X
Desktop Bottom Promotion