കുഞ്ഞ് കണ്ണുകളുടെ ആരോഗ്യം

ജനനം മുതൽ കുഞ്ഞുങ്ങൾ ലോകത്തിനെ അറിയുന്നത് കണ്ണുകളിലൂടെയാണ്. അവർ ഇരിക്കാനും നിൽക്കാനും നടക്കാനും സാധനങ്ങൾ വാരിയെടുക്കാനും പഠിക്കുന്നതിനു മുൻപ് തന്നെ അവരുടെ കണ്ണുകൾ അവർക്ക് വിവരങ്ങൾ നൽകുന്നു. അവരുടെ വളർച്ചക്കാവശ്യമായ ഉത്തേജനം നൽകുന്നു.

g

കണ്ണുകളുടെ ആരോഗ്യം കുഞ്ഞ് എങ്ങനെ കാണാൻ പഠിക്കുന്നു എന്നതിനു പരമപ്രധാനമാണ്. കണ്ണുകളുടെ ആരോഗ്യക്കുറവും പ്രശ്നങ്ങളും കുഞ്ഞിന്റെ വളർച്ചയെ ഗൗരവമായി ബാധിച്ചേക്കാം. അതുകൊണ്ട് കുഞ്ഞിന്റെ കാഴ്ചക്ക് യാതൊരു പ്രശ്നവുമില്ലെന്നു മാതാപിതാക്കൾ കഴിയുന്നത്ര നേരത്തെ ഉറപ്പ് വരുത്തണം. കുഞ്ഞുങ്ങളെ കൃത്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കണം. കൂടാതെ കാഴ്ച വികസിക്കാനായി ഒാരോ പ്രായത്തിലും ചെയ്യേണ്ട വ്യായാമമുറകൾ പോലെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യണം. ആറാം മാസം മുതൽ ചെയ്യേണ്ട കാഴ്ച വിലയിരുത്തൽ കൃത്യമായി ചെയ്യാൻ ശ്രദ്ധിക്കണം. കാരണം ഇത്തരം പരിശോധനകളിൽ നിന്നും കുഞ്ഞിനു എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പെട്ടെന്നു അറിയാൻ കഴിയും.

 ഒാരോ കുട്ടികളും സമാനതകളില്ലാത്തവരാണെന്നു മനസ്സിലാക്കുക

ഒാരോ കുട്ടികളും സമാനതകളില്ലാത്തവരാണെന്നു മനസ്സിലാക്കുക

ജനനസമയത്ത് കുഞ്ഞിനു മറ്റുള്ള വലിയ കുഞ്ഞുങ്ങളെ പ്പോലെയോ മുതിർന്നവരെപ്പോലെയോ കാണാൻ കഴിയില്ല. അവരുടെ കണ്ണുകളും അതിനോടടുപ്പിച്ചുള്ള കാഴ്ചവ്യവസ്ഥയും വികസിച്ചു കാണില്ല. പക്ഷെ ആദ്യത്തെ കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ കാഴ്ച നല്ല രീതിയിൽ വികസിക്കുന്നു. ഇവിടെ ഒാരോ പ്രായത്തിലും കുഞ്ഞുങ്ങൾക്കുണ്ടാവേണ്ട വളർച്ചയെപ്പറ്റി വിവരിക്കുന്ന.ു. ശ്രദ്ധിക്കേണ്ട കാര്യം ഇത് വളർച്ചയെക്കുറിച്ചുള്ള ഒരു ഒൗട്ട് ലൈൻ മാത്രമാണെന്നുള്ളതാണ്. പല കുഞ്ഞുങ്ങളുടേയും വളർച്ചയുടെ പാറ്റേൺ പലപ്പോഴും ഇതിൽ നിന്നും വിഭിന്നമായിരിക്കും. ഒാരോ കുട്ടികളും സമാനതകളില്ലാത്തവരാണെന്നു മനസ്സിലാക്കുക.

ജനനസമയത്ത് കുഞ്ഞുങ്ങളുടെ കാഴ്ചയിൽ ഒരുപാട് പുതിയ ബിംബങ്ങൾ കൊണ്ട് ഉത്തേജിപ്പിക്കപ്പെടും. പക്ഷെ അവർക്ക് രണ്ടു ബിംബങ്ങൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയില്ല. എട്ടോ പത്തോ ഇഞ്ച് മുൻപിലുള്ള ബിംബത്തിലായിരിക്കും അവരുടെ ശ്രദ്ധ. അല്ലെങ്കിൽ അമ്മയുടെ മുഖത്ത്.

വൈദ്യസഹായം തേടണം.

വൈദ്യസഹായം തേടണം.

ജനിച്ച ആദ്യമാസങ്ങളിൽ കുഞ്ഞിന്റെ കണ്ണുകൾ ഒരുമിച്ച് പ്രവർത്തിക്കുകയും കാഴ്ച വികസിക്കാൻ തുടങ്ങുകയും ചെയ്യുന്നു. കുഞ്ഞു കണ്ണുകൾ കൊണ്ട് വസ്തുക്കളെ പിന്തുടരാൻ ശ്രമിക്കുന്നതോടെ അവരുടെ കയ്യും കാലും തമ്മിലുള്ള ഏകോപനം വികസിക്കാൻ തുടങ്ങുന്നു. എട്ടാമത്തെ ആഴ്ചയോടെ കുഞ്ഞുങ്ങൾ അമ്മയുടെ മുഖത്തോ അടുത്തു വരുന്ന മറ്റാരുടെയെങ്കിലും മുഖത്തോ കണ്ണുകൾ ഉറപ്പിച്ചു നിർത്തുന്നു.

ആദ്യത്തെ രണ്ടു മാസം കുഞ്ഞിനു കണ്ണ് എവിടെയും ഉറപ്പിച്ച് നിർത്താൻ കഴിയില്ല. ഇതിൽ അസാധാരണമായി ഒന്നുമില്ല. എന്നാൽ ഒരു കണ്ണിന്റെ ചലനങ്ങളിൽ വല്ലാത്ത അസാധാരണത്വം തോന്നുകയാണെങ്കിൽ വൈദ്യസഹായം തേടണം.

കാഴ്ചയുടെ വളർച്ച

കാഴ്ചയുടെ വളർച്ച

അഞ്ചു മുതൽ എട്ടു മാസങ്ങളിൽ കണ്ണുകളുടെ ചലനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൈവരും. കണ്ണും ശരീരവും തമ്മിലുള്ള ഏകോപനവും നല്ല രീതിയിൽ മെച്ചപ്പെടും.

വസ്തുക്കൾ തമ്മിലുള്ള അകലം അളക്കാനുള്ള കഴിവ് ജനനസമയത്ത് ഉണ്ടാവില്ല. അഞ്ചാം മാസം മുതലാണ് ഈ കഴിവ് വികസിച്ചു തുടങ്ങുന്നത്. അഞ്ചാം മാസം മുതൽ നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവ് വികസിച്ചു തുടങ്ങും.

എട്ട് മാസം ആവുന്നതോടെ കുഞ്ഞുങ്ങൾ നല്ല രീതിയിൽ ഇഴഞ്ഞുനടക്കാൻ തുടങ്ങുന്നു. അത് കയ്യും കാലും കണ്ണും പാദങ്ങളും ശരീരവും തമ്മിലുള്ള ഏകോപനം വികസിക്കാൻ സഹായിക്കുന്നു. പെട്ടെന്നു നടക്കാൻ ശീലിക്കുന്ന കുഞ്ഞുങ്ങളിൽ ഈ ഏകോപനം കുറവായിരിക്കും. അതുകൊണ്ടു കുഞ്ഞുങ്ങൾ ഇഴഞ്ഞുനടക്കുന്നതിനെ പ്രോൽസാഹിപ്പിക്കുക. അത് വളർച്ചക്ക് അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കുക. അച്ഛനമ്മമാർ കുഞ്ഞുങ്ങളെ പെട്ടെന്നു നടക്കാൻ നിർബന്ധിക്കരുത്.

ഒൻപതു മാസം ആകുന്നതോടെ കുഞ്ഞുങ്ങൾ മെല്ലെ മെല്ലെ നിൽക്കാൻ ശീലിക്കുന്നു. പത്താം മാസത്തോടെ കുഞ്ഞുങ്ങൾ തള്ള വിരലും ചൂണ്ടുവിരലും കൊണ്ട് വസ്തുക്കൾ പിടിക്കാൻ പഠിക്കുന്നു. ഒരു വയസ്സാകുന്നതോടെ മിക്കവാറും എല്ലാ കുഞ്ഞുങ്ങളും നന്നായി ഇഴയാൻ ശീലിച്ചിട്ടുണ്ടാകും. നടക്കാൻ ശ്രമിച്ചു തുടങ്ങുകയും ചെയ്യും. ഈയവസരത്തിൽ കുഞ്ഞുങ്ങൾക്ക് ദൂരം കൃത്യമായി കണക്കു കൂട്ടാൻ കഴിയും. കൂടാതെ കണിശമായി വസ്തുക്കൾ എറിയാനും അവർക്ക് കഴിയും.

കണ്ണും കയ്യും തമ്മിലുള്ള ഏകോപനം

കണ്ണും കയ്യും തമ്മിലുള്ള ഏകോപനം

രണ്ടു വയസ്സാകുന്നതോടെ കുഞ്ഞുങ്ങളുടെ കണ്ണും കയ്യും തമ്മിലുള്ള ഏകോപനം നല്ല രീതിയിൽ വികസിക്കുന്നു. കൂടാതെ ആഴത്തെ കുറിച്ചുള്ള കാഴ്ചപ്പാടും നല്ല രീതിയിൽ വികസിച്ചിട്ടുണ്ടാകും. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ തങ്ങളുടെ ചുറ്റുപ്പാടിനെ ക്കുറിച്ച് നല്ല രീതിയിൽ ബോധമുള്ളവരായിരിക്കും. അവർ നിരീക്ഷിക്കാനും ശ്രദ്ധാപൂർവം കേൾക്കാനും ആരംഭിക്കുന്നു. പരിചയമുള്ള വസ്തുക്കളും പുസ്തകങ്ങളിലെ പടങ്ങളും തിരിച്ചറിയാൻ തുടങ്ങുന്നു. പെൻസിൽ കൊണ്ടോ ക്രയോൺ കൊണ്ടോ കോറി വരക്കാനും ആരംഭിക്കുന്നു.

നവജാതശിശുക്കളിൽ കാഴ്ച സംബന്ധിച്ച പ്രശ്നങ്ങൾ വളരെ കുറവായിരിക്കും. മിക്കവാറും എല്ലാ കുഞ്ഞുങ്ങളും ആരോഗ്യമുള്ള കണ്ണുമായി ജീവിതം ആരംഭിക്കുന്നു. ജീവിതകാലം മുഴുവൻ വേണ്ട കാഴ്ചശക്തിയും കാഴ്ചയുമായി ബന്ധപ്പെട്ട എല്ലാ കഴിവുകളും അവർ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ വളർത്തിയെടുക്കുന്നു. പക്ഷെ ചിലപ്പൊഴൊക്കെ കാഴ്ചയിൽ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. മാതാപിതാക്കൾ കുഞ്ഞുങ്ങളെ കൃത്യമായി നിരീക്ഷിക്കണം.

 കുഞ്ഞിന്റെ മുറിയിൽ ബെഡ് റൂം ലാംപ് കത്തിക്കുക

കുഞ്ഞിന്റെ മുറിയിൽ ബെഡ് റൂം ലാംപ് കത്തിക്കുക

കണ്ണുകളിൽ നിന്നും വല്ലാതെ കണ്ണുനീരു പ്രവഹിക്കുന്നത് കണ്ണീർഗ്രന്ഥി അടഞ്ഞു കിടക്കുന്നത് കൊണ്ടാകാൻ സാധ്യതയുണ്ട്. കൺപോളകളിലെ ചുവന്ന നിറം കണ്ണുകളിലെ അണുബാധ കൊണ്ടാകാൻ സാധ്യതയുണ്ട്. നിരന്തരമായി കണ്ണു ചിമ്മുന്നത് കണ്ണുകളിലെ മസിൽ നിയന്ത്രണത്തിലെ പ്രശ്നങ്ങൾ കൊണ്ടാവാം. വെളിച്ചത്തിനോട് പൊരുത്തപ്പെടാൻ പറ്റാത്തത് കണ്ണുകളിലെ മർദ്ദം കൂടിയതുകൊണ്ടാകാം. കൃഷ്ണമണിയിലെ വെളുത്ത നിറം കാൻസറിന്റെ ലക്ഷണമാകാം. ഇതിൽ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും താമസിക്കാതെ ശിശുരോഗവിദ്ഗ്ദനെയോ കണ്ണുരോഗവിദഗ്ധനെയോ കാണണം. അച്ഛനമ്മമാർക്ക് കുഞ്ഞുങ്ങളുടെ കാഴ്ച നല്ല രീതിയിൽ വികസിക്കുന്നതിനു പല രീതിയിൽ സഹായിക്കാനാവും. അത് എങ്ങനെയെന്നു നോക്കാം.

കുഞ്ഞിന്റെ മുറിയിൽ ബെഡ് റൂം ലാംപ് കത്തിക്കുക. അല്ലെങ്കിൽ തെളിച്ചം കുറഞ്ഞ ഏതെങ്കിലും ലൈറ്റ് കത്തിക്കുക. കുഞ്ഞിന്റെ തൊട്ടിലിന്റെ സ്ഥാനം ഇടക്കിടക്ക് മാറ്റണം. കുഞ്ഞിനെ അതിൽ കിടത്തുന്ന രീതിയും മാറ്റണം. കുഞ്ഞിനു എത്തിപ്പിടിക്കാവുന്ന അകലത്തിൽ കളിപ്പാട്ടങ്ങൾ ക്രമീകരിക്കണം. അതായത് എട്ടിഞ്ചിനും പന്ത്രണ്ടിഞ്ചിനും ഇടയിലായിരിക്കണം അകലം. കുഞ്ഞിനോടു മുറിയിൽ ചുറ്റിനടന്നു കൊണ്ട് സംസാരിക്കണം.

കാഴ്ച സംബന്ധിച്ച ഒാർമ്മ

കാഴ്ച സംബന്ധിച്ച ഒാർമ്മ

അഞ്ചു മുതൽ എട്ടുമാസങ്ങളിൽ കുഞ്ഞിനു എത്തിപ്പിടിക്കാനും കാലുയർത്തി ചവിട്ടാനും പറ്റുന്ന രീതിയിൽ വസ്തുക്കൾ കുഞ്ഞിന്റെ തൊട്ടിലിനു ചുററും ക്രമീകരിക്കുക. കുഞ്ഞിനെ ഇഷ്ടം പോലെ സമയം നിലത്ത് കളിക്കാൻ അനുവദിക്കണം. പ്ലാസ്റ്റിക്ക് കൊണ്ടോ മരം കൊണ്ടോ ഉള്ള കട്ടകൾ കുഞ്ഞിനു കളിക്കാൻ കൊടുക്കണം. കുഞ്ഞുമായി ധാരാളം കളികളിൽ ഏർപ്പെടണം.

ഒൻപതാം മാസം മുതൽ ഒരു വയസ്സു വരെയുള്ള സമയങ്ങളിൽ കുഞ്ഞുമായി ഒളിച്ചേ കണ്ടേ കളിയിലേർപ്പെടണം. ഇത് കുഞ്ഞിനു കാഴ്ച സംബന്ധിച്ച ഒാർമ്മ വളർത്താൻ സഹായിക്കും. കുഞ്ഞിനു എപ്പോഴും സാധനങ്ങളുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തി സംസാരിക്കാൻ ശ്രദ്ധിക്കണം. ഇത് കുഞ്ഞിന്റെ സംസാരശക്തി വികസിക്കാനും സഹായിക്കുന്നു. ഇഴഞ്ഞു നടക്കാൻ പ്രോൽസാഹിപ്പിക്കണം.

കഥകൾ വായിച്ചു കൊടുക്കണം

കഥകൾ വായിച്ചു കൊടുക്കണം

ഒരു വയസ്സു മുതൽ രണ്ടു വയസ്സു വരെയുള്ള കാലഘട്ടത്തിൽ കുഞ്ഞിനു ധാരാളം കഥകൾ വായിച്ചു കൊടുക്കണം. ഇത് കുഞ്ഞിനു വായനാശക്തിയും പഠനശക്തിയും വർദ്ധിപ്പിക്കുന്നു. കുഞ്ഞിനു ധാരാളം ബിൽഡിങ് ബ്ലോക്കുകൾ കൊടുക്കണം. ഇത് മസിൽ വികാസത്തിനു സഹായിക്കും. കുഞ്ഞിന്റെ കൂടെ പന്തുരുട്ടി കളിക്കണം. ഇത് കുഞ്ഞിന് വസ്തുക്കളെ കണ്ണു കൊണ്ട് പിന്തുടരാൻ സഹായിക്കും.

കുഞ്ഞിന്റെ കാഴ്ച ശക്തി വികസിച്ചു വരുന്ന ഒന്നാണെന്നു മാതാപിതാക്കൾ മനസ്സിലാക്കണം. അത് വളർത്തിയെടുക്കാൻ അവർ നന്നായി പരിശ്രമിക്കണമെന്നും മനസ്സിലാക്കണം.

X
Desktop Bottom Promotion