Latest Updates
-
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം!
കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യസംരക്ഷണത്തിന്
പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് കുഞ്ഞിന്റെ ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട
കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഓരോ അമ്മമാരും വളരെയധികം ശ്രദ്ധാലുക്കളാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യത്തില്‍ കാണിക്കുന്ന അശ്രദ്ധ പോലും പലപ്പോഴും കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യം പ്രതിസന്ധിയില്‍ ആക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാനും കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിനും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുഞ്ഞുങ്ങളിലാണ് പലപ്പോഴും പല വിധത്തില്‍ പല്ലിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്നത്.
മധുരം കൂടുതല്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നത് കുട്ടികള്‍ ആയതുകൊണ്ട് തന്നെ കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യം പലപ്പോഴും ഒരു വെല്ലുവിളി തന്നെയായിരിക്കും. അതുകൊണ്ട് പല്ലിന് പോട് വരാനും പല്ലില്‍ അണുബാധ ഉണ്ടാവാനുമുള്ള സാഹചര്യങ്ങളും വളരെ കൂടുതലായിരിക്കും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന വീട്ടമ്മമാര്‍ക്ക് പല തരത്തിലാണ് താഴെ പറയുന്ന ടിപ്സുകള്‍ ബാധിക്കുന്നത്.
കുഞ്ഞിന്റെ ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കുഞ്ഞിന്റെ പല്ലിന് പോടും മറ്റ് പ്രശ്നങ്ങളും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ബ്രഷ് ഉപയോഗിക്കേണ്ടതെപ്പോള്‍
മൃദുവായ പരുത്തിത്തുണി നനച്ച് ഇളം പല്ലുകള്‍ തുടയ്ക്കുക. അഞ്ച് പല്ലുകളൊക്കെ വന്നാല്‍ മാത്രം ബ്രഷ് ഉപയോഗിക്കാം. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യത്തേയും ബലത്തേയും പ്രതിസന്ധിയില്‍ ആക്കുന്നു.

പാലു കൊടുക്കുമ്പോള്‍
രാവിലെ പാലൂട്ടുന്നതിനുമുന്‍പും രാത്രി കിടക്കുന്നതിനുമുന്‍പും പല്ലു തേപ്പിക്കണം. ഇത് ശീലമാക്കിയാല്‍ അത് ദന്തസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു.

കിടക്കും മുന്‍പ്
നല്ല മധുരമുള്ള പാനീയങ്ങളോ ബേക്കറി സാധനങ്ങളോ കുഞ്ഞിന് നല്‍കരുത്. പ്രത്യേകിച്ച് കിടക്കുന്നതിനുമുന്പ്. ഇത് പല്ലുകളെ നശിപ്പിക്കും. മാത്രമല്ല പല്ലിന് പോട് വരാന്‍ ഇത് കാരണമാകുന്നു.

ജ്യൂസ് കൊടുക്കുമ്പോള്‍
ഒരു വയസ്സിന് ശേഷം ജ്യൂസുകള്‍ നല്കുമ്പോള് വെള്ളം നന്നായി കൊടുക്കണം. അല്ലെങ്കില്‍ മധുരം പല്ലില്‍ ഒട്ടിപ്പിടിച്ച് പ്രശ്നമുണ്ടാവാന്‍ ഉള്ള സാധ്യത വര്‍ദ്ധിക്കുന്നു.

അമിതമധുരം
അമിതമായി മധുരം കഴിച്ച് ശീലിപ്പിക്കരുത്. ഇത് പാല്‍പ്പല്ല് പെട്ടെന്ന് കൊഴിയാന്‍ കാരണമാകും. പല്ല് കൊഴിയേണ്ട പ്രായത്തില്‍ അല്ലാതെ പല്ല് കൊഴിയുമ്പോള്‍ അത് പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.

മിഠായി നല്കുമ്പോള്
ഭക്ഷണത്തിനുമുന്പ് മിഠായി നല്‍കുന്നതാണ് നല്ലത്. ഭക്ഷണശേഷം മിഠായി നല്‍കുന്നത് പരമാവധി കുറയ്ക്കുക. ഇത് പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

ഭക്ഷണം കഴിക്കാന്‍
രണ്ട് വയസ്സ് മുതല്‍ സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക. ഇത് പല്ല് ഉറക്കുന്നതിനും പല്ലിന്റെ ആരോഗ്യത്തേയും സഹായിക്കുന്നു.

പാല് നല്‍കാം
എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പാല്. പാല് കുട്ടികള്‍ക്ക് നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. പല്ലിന്റെ ആരോഗ്യത്തിന് കാത്സ്യവും ധാതുക്കളും അടങ്ങിയ പാല് ഉല്‍പ്പന്നങ്ങല്‍ നല്‍കുക.

പച്ചക്കറികള്‍
കറുമുറെ കഴിക്കാവുന്ന ആപ്പിള്‍, ക്യാരറ്റ്, കക്കിരി എന്നിവ കുഞ്ഞിന് നല്‍കുന്നത് നല്ലതാണ്. ഇത് പല്ലിന് ബലം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്ന പച്ചക്കറികള്‍ വേവിച്ച നല്കുന്നതിനേക്കാള് പച്ചക്ക് നല്കാന് ശ്രമിക്കുക.

പല്ല് വൃത്തിയാക്കുക
എന്ത് ഭക്ഷണം നല്കിയാലും വായയും പല്ലും വൃത്തിയാക്കാന്‍ ശീലിപ്പിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ഇത് കുട്ടികളിലെ പാല്‍പ്പല്ലിനെ പെട്ടെന്ന് കേടു വരുത്തുന്നതിന് കാരണമാകുന്നു.



Click it and Unblock the Notifications
