For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളുടെ ആഹാരത്തിൽ മുട്ട ഉൾപ്പെടുത്തിയാൽ

|

കുഞ്ഞു ജനിച്ചു കഴി‍ഞ്ഞാൽ പിന്നെ നൂറ് നൂറ് സംശയങ്ങളാണ്. എന്ത് കൊടുക്കണം, എങ്ങന കൊടുക്കണം ,എത്ര അളവിൽ കു‍ഞ്ഞിന് കൊടുക്കണം തുടങ്ങി സംശയങ്ങളുടെ ഒരു നീണ്ട നിര തന്നെ അമ്മമാർക്കുണ്ടാകും. പലരും പറയുന്ന അഭിപ്രായങ്ങൾ കേട്ട് കു‍ഞ്ഞിന് എന്ത് നൽകണെമെന്ന് ചിലപ്പോഴെങ്കിലും സംശയതോന്നാത്തവർ ചുരുക്കമായിരിക്കും.

egg

കുഞ്ഞുങ്ങളുള്ള അമ്മമാർ ഏറെ ചോദിക്കുന്ന ഒരു ചോദ്യമാണ് കുഞ്ഞു​ങ്ങൾക്ക് മുട്ട നൽകാമോ എന്നത്? അതും ഒരു വയസിന് മുൻപുമുതൽ. കൊടുത്തുതുടങ്ങാമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരിയായആരോ​ഗ്യത്തിനും പോഷകങ്ങൾ കുഞ്ഞിന് ലഭിക്കുന്നതിനുമായി മുട്ട ഒരു വയസിന് മുൻപുതന്നെ കൊടുത്ത് തുടങ്ങാവുന്നതാണ്.

അലർജിക്കുള്ള സാധ്യത

അലർജിക്കുള്ള സാധ്യത

കാനഡയിൽ നിന്നുള്ള ഒരു കൂട്ടം ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത് എത്ര വേ​ഗം കുഞ്ഞുങ്ങൾക്ക് മുട്ട നൽകി തുടങ്ങുന്നോ അത്രയും നല്ലതാണെന്നാണ്. കാരണമായ ിആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത് കുഞ്ഞായിരിക്കുമ്പോൾ മുതൽ തന്നെ മുട്ട നൽകി തുടങ്ങിയാൽ അലർജിക്കുള്ള സാധ്യത നന്നേ കുറയുമെന്നാണ്. എത്രവേ​ഗം കൊടുത്ത് തുടങ്ങുന്നോ അത്രയും നല്ലത്.

വളരെ ചെറുപ്പത്തിലേ ഇത്തരം ഭക്ഷണങ്ങൾ കുഞ്ഞിന് പരിചയപ്പെടുത്തിയാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അലർജിയെ ഒരു പരിധിവരെ ചെറുക്കാവുന്നതാണ്. മുട്ട പോലുള്ള ഭക്ഷണ പദാർഥങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകാതിരുന്നാൽ അത് കുട്ടികൾക്ക് ആറ്റോപിക് അസുഖങ്ങൾ പിടിപെടാനും ഇടയാക്കും. താരതമ്യേന അലർജിയുണ്ടാക്കുന്നെന്ന് പറയപ്പെടുന്ന എല്ലാത്തരം ഭക്ഷണ പദാർഥങ്ങളും ഒരു വയസിന് മുന്നേ നൽകുന്നതാണ് അത്യുത്തമമെന്ന് പഠനങ്ങൽ തെളിയിക്കുന്നു. മത്സ്യം, മുട്ട, പാൽ ഉത്പന്നങ്ങളും ഇത്തരത്തിൽ നൽകണമെന്ന് പഠനങ്ങൾ പറയുന്നു.

ഭക്ഷണ പദാർഥങ്ങൾ

ഭക്ഷണ പദാർഥങ്ങൾ

പാരമ്പര്യമായി യാതൊരു വിധ അലർജിയുമില്ലാത്ത കുടുംബമാണെങ്കിൽ എട്ടാം മാസത്തിൽ മുട്ട മ‍ഞ്ഞ നൽകാമെന്ന് പറയപ്പെടുന്നു ,എന്നിരുന്നാലും ഒരു കൂട്ടം ഡോക്ടർമാർ പറയുന്നത് അലർജിയില്ലാത്ത കുടുംബ പാരമ്പര്യമാണുള്ളതങ്കിൽ മുട്ട വെള്ള ഒരു വയസിനോടടുപ്പിച്ച് നല്കാമെന്നും പറയുന്നു. കാരണമായി ചൂണ്ടിക്കാണിക്കുന്നത് മുട്ട വെള്ള മുട്ട മഞ്ഞയെ അപേക്ഷിച്ച് കൂടുതൽ അലർജിക്ക് വഴി വെക്കുന്നു. അതിനാൽ തന്നെ ഡോക്ടറുമായി കൂടി ആലോചിച്ചതിന് ശേഷം ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ​ഗ്​ഗർ ഉപദേശിക്കുന്നു.

അലർജിക്കു കാരണമാകുന്ന ഭക്ഷണ പദാർഥങ്ങൾ നേരത്തെ നൽകി തുടങ്ങുന്നത് അലർജിക്കുള്ള സാധ്യത കുറക്കുമെന്ന് എല്ലാ പഠനങ്ങളും തെളിയിക്കുന്നു. അതിനാൽ നിലക്കടല ഉൾപ്പെടെയുള്ളവ കുഞ്ഞുങ്ങൾക്ക് ആദ്യ കാലങ്ഹളിൽ തന്നെ നൽകി തുടങ്ങാം.

 കുഞ്ഞുങ്ങളിൽ മുട്ട നൽകിയതിന് ശേഷം അലർജി ഉണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം?

കുഞ്ഞുങ്ങളിൽ മുട്ട നൽകിയതിന് ശേഷം അലർജി ഉണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം?

ആദ്യമായി മുട്ട നൽകിയാൽ അതിനോടൊപ്പം മറ്റ് ഭക്ഷണങ്ങൾ ചേർത്ത് നൽകരുതെന്ന് പറയുന്നു, ഇത്തരത്ത്ിൽ നൽകിയാൽ അലർജി ഉണ്ടായാൽ തന്നെ ഏത് ഭക്ഷണത്തിൽ നിന്നാണെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കുന്നു. ശരീരമാകെ ചുമന്ന് തടിക്കുക, വയറിളക്കം , ശ്വാസ​ഗതിയിൽ മാറ്റം വരുക അങ്ങനെ അലർജിയുടെതായ ലക്ഷണങ്ങൾ കുഞ്ഞുങ്ങൾക്കുണ്ടോ എന്നും നോക്കേണ്ടതാണ്.

 കു‍ഞ്ഞുങ്ങൽക്ക് മുട്ട നൽകിയാലുള്ള ​ഗുണങ്ങൾ

കു‍ഞ്ഞുങ്ങൽക്ക് മുട്ട നൽകിയാലുള്ള ​ഗുണങ്ങൾ

ഏറ്റവും നല്ല സമീകൃത ആഹാരങ്ങലിലൊന്നായി മുട്ടയെ കാണാം, പോഷകങ്ങളാൽ സമ‍ൃദ്ധമായ മുട്ട നൽകുന്നതിന് മടിക്കേണ്ട കാര്യമില്ല. അമ്മമാർക്കിനി ധൈര്യമായി മുട്ട കു‍ഞ്ഞുങ്ങൾക്ക് നൽകി തുടങ്ങാം. ദിനവും ഒരു മുട്ട എന്ന കണക്കിൽ നൽകി തുടങ്ങാം.

ബ്രെയിൻ വളർച്ചക്കും അതുപോലെ തന്നെ ശരീര വളർച്ചക്കും മുട്ട സഹായിക്കുന്നു . മുലപ്പാൽ കഴിഞ്ഞാൽ ഏറ്റവും നല്ല പ്രോട്ടീൻ അതും കുഞ്ഞുങ്ങൾക്കനുയോജ്യമായ രീതിയിൽ അടങ്ങിയിരിക്കുന്നത് മുട്ടയിലാണെന്ന് പഠനങ്ങൾ പറയുന്നു .

മുട്ടയുടെ മഞ്ഞ കുഞ്ഞുങ്ങൾക്ക് കഴിക്കാൻ എളുപ്പവും അതേ സമയം ദഹിക്കാൻ അധിക നേരവും എടുക്കുന്നില്ല എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നു. ഖര രൂപത്തിലുള്ളവ കുഞ്ഞുങ്ങൾക്ക് കഴിക്കാൻ നൽകിയാൽ പ്രയാസം കണ്ടു വരാറുണ്ട് എന്നാൽ മുട്ടയുടെ മഞ്ഞ വളരെ വേ​ഗത്തിൽ കഴിക്കാൻ പറ്റുകയും ദഹിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ആരോ​ഗ്യ പ്രതിരോധ ശേഷി കൂട്ടാൻ മുട്ട കഴിക്കുന്നത് മൂലം സഹായിക്കുന്നു . മുട്ട വെള്ളയിൽ പ്രോട്ടീൻ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു. വളർച്ചക്ക് ഇവ സഹായിക്കുന്നു .

ഇവ കൂടാതെ ശരീരത്തിലെ പൊട്ടാസ്യവും, കാൽസ്യവും നിവ നിർത്താനും മുട്ട വെള്ള സഹായിക്കും . ദഹന പ്രക്രിയ വേ​ഗത്തിലാക്കുകയും ചെയ്യുന്നു.

മുട്ടയിലുള്ള കൊഴുപ്പ് ബ്രെയിനിന്റെ വളർച്ചക്ക് സഹായകരമാണ്. കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് പ്രോട്ടീനുള്ളവ. യൊതൊരു വിധ ശല്യങ്ങളുമില്ലാത്ത ഇടങ്ങളിൽ ഇരുന്ന് വേണം കുഞ്ഞുങ്ങൽക്ക് ആഹാരം നൽകാൻ . പ്രത്യേകിച്ച് ഖര രൂപത്തിലുള്ളവ നൽകുമ്പോൾ. തൊണ്ടയിൽ കുടുങ്ങാൻ സാധ്യത ഉള്ളവയാണ് ഖര രൂപത്തിലുള്ള ആഹാര പദാർഥങ്ങൾ .

പുതിയ ആഹാര ശൈലി

പുതിയ ആഹാര ശൈലി

പുതിയ ആഹാര ശൈലിയുമായി കുഞ്ഞുങ്ങൾ പൊരുത്തപ്പെട്ട് കഴിഞ്ഞാൽ പിന്നിട് സ്ഥിരമായി ഒരു നിശ്ചിത അളവിൽ ഇവ നൽകി തുടങ്ങാവുന്നതാണ്. ഒരിക്കലും കുഞ്ഞുങ്ങളെ നിർബന്ധിച്ച് ആഹാരം കഴിപ്പിക്കാൻ ശ്രമിക്കരുത് അത് ​ഗുണത്തെക്കാളുപരി ദോഷമേ ചെയ്യൂ. വിശപ്പിനനുസരിച്ച് കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുക എന്നതാണ് പ്രാധാന്യം.

കുഞ്ഞ് എളുപ്പത്തിൽ കഴിക്കട്ടെ എന്ന് കരുതി മിക്സിയിൽ അടിച്ച് നൽകിയാൽ അത് വിപരീത ഫലമേ ചെയ്യൂ , നന്നായി കൈകൊണ്ട് ഉടച്ച് നൽകുക എന്നതാണ് പ്രതിവിധി. കുഞ്ഞിന് പ്രത്യേക പാത്രത്തിൽ നൽകുന്നതും, അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുത്തി നൽകുന്നതും കുഞ്ഞിന് ഭക്ഷണത്തോടുള്ള താത്പര്യം വർധിപ്പിക്കും. അലർജി വരാതിരിക്കാൻ ചെറുപ്പത്തിലേ തന്നെ മുട്ടയും, പാലും, പാലുത്പന്നങ്ങളും , നിലക്കടലയുമെല്ലാം നൽകി തുടങ്ങാവുന്നതാണ്. ശരീരം ഇവയോട് പൊരുത്തപ്പെടുകയും ക്രമേണ ഇത്തരം ഭക്ഷണങ്ങളെ തിരസ്ക്കരിക്കാതിരിക്കുകയും ചെയ്യും.

English summary

eggs-for-babies-6-health-benefits-and-recipes

Can Babies Eat Eggs? here are some fact about giving eggs to babies,
Story first published: Monday, July 30, 2018, 22:59 [IST]
X
Desktop Bottom Promotion