Latest Updates
-
നാടൻ പാനീയങ്ങൾ വേനൽച്ചൂടിനെ തോൽപ്പിക്കാൻ സഹായിക്കുന്ന അത്ഭുത വഴികൾ -
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ -
എച്ച്പിവി വാക്സിൻ: മക്കളുടെ സുരക്ഷയ്ക്കായി മാതാപിതാക്കൾ അറിയേണ്ടതെന്ത്? -
തടി കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശീലമാക്കിയാൽ മാറ്റം ഉറപ്പ് -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദേവത കനിയുന്ന ദിവസം; പണവും പ്രശസ്തിയും തേടിയെത്തും -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും
കുഞ്ഞിന് വയറു നിറയെ നല്‍കും ഭക്ഷണം അപകടം
കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല എന്നത് എല്ലാ അമ്മമാരുടേയും പരാതിയാണ്. എന്നാല്‍ പലപ്പോഴും കുഞ്ഞിന്റെ വയറ് അറിഞ്ഞ് ഭക്ഷണം കൊടുക്കാത്തതാണ് പല അമ്മമാരുടേയും തോല്‍വി. ഒരു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഈ പ്രശ്നം ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. കുഞ്ഞിന് എത്ര ഭക്ഷണം കൊടുക്കണം, എപ്പോഴൊക്കെ കൊടുക്കണം എന്നതിനെക്കുറിച്ച് അമ്മമാര്‍ ബോധമുള്ളവരായിരിക്കണം. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിനെ വളരെ ദോഷകരമായി ബാധിക്കുന്നു.
കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പ്രസവ ശേഷം കുഞ്ഞിന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പല കാര്യങ്ങളിലും പ്രാധാന്യം നല്‍കണം. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. മുലപ്പാല്‍ തന്നെ പ്രധാനപ്പെട്ടത്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് മുലപ്പാല്‍ തന്നെയാണ്് എന്ന കാര്യം മറക്കരുത്. കാരണം ഇതായിരിക്കണം കുഞ്ഞിന് ആദ്യം ലഭിക്കേണ്ട പോഷകമൂല്യമുള്ള ഭക്ഷണം. കുഞ്ഞിന് ആവശ്യത്തിന് ഭക്ഷണം കഴിച്ച് വയര്‍ നിറഞ്ഞു എന്നുണ്ടെങ്കില്‍ അമ്മമാര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കും.

കുഞ്ഞ് ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നു
കുഞ്ഞിന്റെ ആവശ്യത്തിന് ഭക്ഷണം വയറ്റിലെത്തിയിട്ടുണ്ടെങ്കില് കുഞ്ഞ് തന്നെ ഭക്ഷണം തുപ്പിക്കളയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അധികമായി കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാവുന്നത്. അതുകൊണ്ട് കുഞ്ഞിന് ആവശ്യത്തിനുള്ള ഭക്ഷണം മാത്രം കൊടുക്കുക. കുഞ്ഞിന് ഓരോ ദിവസവും ഓരോ സമയത്ത് ഭക്ഷണം കൊടുക്കാതെ കൃത്യമായ ഒരു സമയം ഉണ്ടാക്കിയെടുക്കുക.

ശോധന ശ്രദ്ധിക്കാം
കുഞ്ഞിന്റെ ശോധനയാണ് മറ്റൊന്ന്. കുഞ്ഞിന്റെ ശോധന കൂടുതലോ അല്ലെങ്കില്‍ വയറിളക്കം പോലെ തോന്നുന്ന അവസ്ഥയോ ആണെങ്കില്‍ കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടുതലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല കുഞ്ഞിന് വയറ്റില്‍ നിന്ന് പോവുന്നതിന്റെ അളവ് കൂടുതലാണെങ്കില്‍ അമിതമായാണ് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് കുഞ്ഞിന് ആവശ്യമുള്ള ഭക്ഷണം മാത്രം കൊടുക്കാന്‍ ശ്രദ്ധിക്കുക.

കുഞ്ഞിന് അസ്വസ്ഥത
കുഞ്ഞിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഗ്യാസ്, വയറ് നിറഞ്ഞിരിക്കുന്ന അവസ്ഥ എന്നിവയാണ് അമ്മമാര്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധ അമ്മമാര്‍ നല്‍കേണ്ടതാണ്. കുഞ്ഞിലുണ്ടാവുന്ന അസ്വസ്ഥതകള്‍ വരെ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം കുഞ്ഞിന് ഭക്ഷണം വളരെ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്.

പ്രശ്നങ്ങള്‍
എന്നാല്‍ കുഞ്ഞിന് ആവശ്യത്തില്‍ അധികം ഭക്ഷണം കൊടുക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഭാവിയിലാണ് ഇത്തരത്തിലുള്ള പ്രതിസന്ധികളെക്കുറിച്ച് അമ്മമാര്‍ക്ക് മനസ്സിലാവുക. അതുകൊണ്ട് തന്നെ എന്തൊക്കെ പ്രശ്നങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്നത് എന്ന് നോക്കാം. കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന ആരോഗ്യ പ്രതിസന്ധികളാണ് ഇതിലൂടെ ഉണ്ടാവുന്നത്.

അമിതവണ്ണം
കൂടുതല്‍ കുട്ടികളിലും അമിതവണ്ണം ഉണ്ടാക്കുന്ന അവസ്ഥയാണ് ഇന്ന് കണ്ടു വരുന്നത്. അതിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് കുഞ്ഞിന് ചെറുപ്പത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ഇത്തരം ഭക്ഷണങ്ങള്‍ കുഞ്ഞിന് ഭാവിയില്‍ അമിതവണ്ണവും തടിയും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കുഞ്ഞിന്റെ ആരോഗ്യത്തിന് എന്ന് വിചാരിക്കുമ്പോള്‍ അത് അനാരോഗ്യം ഉണ്ടാക്കുന്ന തരത്തിലേക്ക് എത്തരുത്.

ദഹന പ്രശ്നങ്ങള്‍
കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും പല വിധത്തിലുള്ള ദഹന പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ കുട്ടികളില്‍ ഇത് അല്പം കൂടുതലായിരിക്കും. കൊടുക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ് അതിന്റെ പ്രധാന കാരണം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞ് കഴിക്കാന്‍ മടി കാണിക്കുമ്പോള്‍ ഒരിക്കലും ഭക്ഷണം കുത്തിത്തിരുകി നല്‍കരുത്. ഇത് കുഞ്ഞിന് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

ഛര്‍ദ്ദി
ഛര്‍ദ്ദി കുട്ടികളില്‍ കണ്ടാല്‍ അതും വളരെയധികം ശ്രദ്ധിക്കണം. കാരണം ഭക്ഷണത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളാണ് പലപ്പോഴും ഛര്‍ദ്ദി പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കുട്ടികളുടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ഛര്‍ദ്ദിക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കുട്ടികളില്‍ ഉണ്ടാവുന്നു.

നിര്‍ബന്ധിച്ച് കഴിപ്പിക്കരുത്
ഒരിക്കലും നിര്‍ബന്ധിപ്പിച്ച് കുട്ടികളെ ഭക്ഷണം കഴിപ്പിക്കരുത്. ഇത് മുകളില്‍ പറഞ്ഞ ആരോഗ്യ പ്രശ്്നങ്ങളെല്ലാം കുഞ്ഞുങ്ങളില്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുഞ്ഞിനെ വളരെയധികം തളര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ഒരിക്കലും കുഞ്ഞിന് ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം നിര്‍ബന്ധിപ്പിച്ച് കഴിക്കാന്‍ നല്‍കരുത്.



Click it and Unblock the Notifications


