For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയപ്പർ റാഷസ് തടയാൻ ഉള്ള മാർഗ്ഗങ്ങൾ

|

ഡയപ്പറുകള്‍ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? ഒരു വിധത്തിലും കഴിയില്ലെന്നായിരിക്കാം മറുപടി. പ്രത്യേകിച്ച് കുട്ടി കുറുമ്പന്മാരുടെ അമ്മമാര്‍ക്ക്. കാരണം ഡയപ്പറുകളില്ലാത്ത രാത്രികള്‍ അവരെ സംബന്ധിച്ചിടത്തോളം അത്രയേറെ ബുദ്ധിമുട്ട് ഏറിയതായേക്കാം.

M

അങ്ങനെ ചിന്തിക്കുകയാണ് എങ്കില്‍ അമ്മമാരെ സംബന്ധിച്ചിടത്തോളം ഡയപ്പറുകളാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം. എന്നാല്‍ പണ്ട് കാലത്ത് കുഞ്ഞുങ്ങള്‍ക്കായി അമ്മമാര്‍ ഉപയോഗിച്ചു പോന്ന തുണിയെയും പുതിയ കാലത്തിന്റെ ഡയപ്പറുകളെയും ഒരുമിച്ചു ചേര്‍ക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ് നനവ് മൂലം കുട്ടികള്‍ക്ക് ഉണ്ടാകാനിടയുള്ള അലര്‍ജി അഥവാ നനവ് കൊണ്ട് ഉണ്ടായേക്കാവുന്ന ചൊറിച്ചില്‍.

നനഞ്ഞ ഡയപ്പറുകള്‍ കൊണ്ട് ഉണ്ടാകാനിടയുള്ള ചര്‍മ്മ വീക്കത്തിന്റെ പ്രധാന കാരണങ്ങള്‍:

നനഞ്ഞ ഡയപ്പറുകള്‍ കൊണ്ട് ഉണ്ടാകാനിടയുള്ള ചര്‍മ്മ വീക്കത്തിന്റെ പ്രധാന കാരണങ്ങള്‍:

നാല് മുതല്‍ പതിനഞ്ച് മാസം വരെ പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണോ നിങ്ങള്‍ ? എങ്കില്‍ ഒന്നിലധികം തവണ ഈ അവസ്ഥയെ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരാം. കാന്‍ഡിഡ എന്ന സൂഷ്മാണുവിന് വളരാന്‍ സൗകര്യ പ്രദമായ ഇടമാണ് നിങ്ങളുടെ കുഞ്ഞിന്റെ ഡയപ്പറുകള്‍. എന്തെന്നാല്‍ ഡയപ്പറുകളിലെ നനവും കുഞ്ഞിന്റെ ശരീരത്തിലെ ഇളം ചൂടും കാന്‍ഡിഡയുടെ വളര്‍ച്ചയ്ക്ക് അനുകൂലം ആയ സാഹചര്യങ്ങളാണ്.

ഇത്തരത്തില്‍ കാന്‍ഡിഡയ്ക്ക് വളരാന്‍ അനുകൂലമായ മറ്റ് സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

നനവുള്ളതും വൃത്തിയില്ലാത്തതുമായ ഡയപ്പറുകള്‍.

അമ്മയോ കുഞ്ഞോ ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍. അമ്മയാണ് ആന്റി ബയോട്ടിക് ഉപയോഗിക്കുന്നത് എങ്കില്‍ മുലപ്പാലിലൂടെ അത് കുഞ്ഞിലേക്കും എത്തിച്ചേരും.

കുഞ്ഞിന് വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതും കാന്‍ഡിഡയുടെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്.

കുഞ്ഞിന്റെ മൂത്രത്തിലെ അമോണിയയുടെ അളവ്.

കുഞ്ഞിന്റെ ശരീരത്തില്‍ ഇറുകി പിടിച്ച് കിടക്കുന്ന ഡയപ്പറുകള്‍.

തുണിയാണ് ഡയപ്പറിന് പകരം ഉപയോഗിക്കുന്നത് എങ്കില്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പോലും ഡയപ്പറുകള്‍ കൊണ്ട് ഉണ്ടായ്ക്കാവുന്ന ചൊറിച്ചിലിനും അലര്‍ജിക്കും കാരണമായേക്കാം.

കുഞ്ഞുങ്ങളിലെ ഡയപ്പര്‍ കൊണ്ട് ഉണ്ടായേക്കാവുന്ന ചര്‍മ്മ വീക്കത്തെയേയും ചൊറിഞ്ഞു പൊട്ടലിനെയും എങ്ങനെ കണ്ടെത്താം?

നിങ്ങളുടെ കുഞ്ഞിലും ഡയപ്പറുകള്‍ കൊണ്ട് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താം.

ഡയപ്പര്‍ ഉപയോഗിക്കുന്ന ഭാഗത്തെ ചുവന്നു തുടുത്ത തിണര്‍പ്പുകള്‍.

ചൊറിഞ്ഞ് പൊട്ടലുകളും പഴുപ്പോട് കൂടിയ വ്രണങ്ങളോ തടിപ്പുകളോ ഇതിന്റെ സൂചനകളാകാം.

ഡയപ്പര്‍ മാറ്റുന്ന സമയത്ത് നിങ്ങളുടെ കുഞ്ഞ് കരയുകയോ ബഹളം കൂട്ടുകയോ ചെയ്താല്‍ കുഞ്ഞിന്റെ ശരീരം നന്നായി പരിശോധിക്കുക.

ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ നിങ്ങളുടെ കുഞ്ഞില്‍ കണ്ടെത്തുക ആണെങ്കില്‍ ഒട്ടും വൈകാതെ തന്നെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. അത്തരത്തില്‍ പെട്ടെന്ന് സ്വീകരിക്കാന്‍ പറ്റിയ ചില മാര്‍ഗ്ഗങ്ങളാണ് താഴെ ചേര്‍ത്തിരിക്കുന്നത്.

 ഡയപ്പറുകള്‍ കൊണ്ട് ഉണ്ടാകുന്ന ചര്‍മ്മ വീക്കത്തെയേയും ചൊറിച്ചിലിനെയും പ്രതിരോധിക്കാനുള്ള എളുപ്പ വഴികള്‍:

ഡയപ്പറുകള്‍ കൊണ്ട് ഉണ്ടാകുന്ന ചര്‍മ്മ വീക്കത്തെയേയും ചൊറിച്ചിലിനെയും പ്രതിരോധിക്കാനുള്ള എളുപ്പ വഴികള്‍:

നല്ല ശ്രദ്ധയും സൂക്ഷ്മതയും കൊണ്ട് കുഞ്ഞുങ്ങളിലെ ഡയപ്പറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരത്തെ തന്നെ കണ്ടെത്തി പരിഹാരം കണ്ടെത്താം, ഇതിലൂടെ കുഞ്ഞുങ്ങളെ ചര്‍മ്മ വീക്കത്തില്‍ നിന്നും ചൊറിച്ചിലില്‍ നിന്നും സംരക്ഷിക്കാം. അതിനുള്ള ചില പോം വഴികളാണ് ഇനി:

1. വൃത്തി.

മറ്റെന്തിനെക്കാളും ആദ്യം വേണ്ടത് വൃത്തി തന്നെയാണ്. കുഞ്ഞിന്റെ ഡയപ്പര്‍ ഉപയോഗിക്കുന്ന ഭാഗം വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക എന്നതാണ് പ്രധാനം. ചെറിയ നനവും വൃത്തിയുമുള്ള തുണി ഉപയോഗിച്ച് ഈ ഭാഗം ഓരോ തവണ ഡയപ്പര്‍ മാറ്റുമ്പോഴും വൃത്തിയാക്കുക. പുതിയ ഡയപ്പര്‍ ഇടുന്നതിനു മുന്നേ ഇവിടം ഉണങ്ങാന്‍ അനുവദിക്കുക.

2. ഡയപ്പര്‍ കൃത്യമായ ഇടവേളകളില്‍ മാറ്റുക.

നനവുണ്ടായാല്‍ ഉടന്‍ തന്നെ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുക. ഇത് നനവ് കൊണ്ട് ഉണ്ടായേക്കാന്‍ ഇടയുള്ള പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കും.

3. ഉടുപ്പോ ഡയപ്പറോ ഇടാതെ കുഞ്ഞിനെ കുറച്ച് നേരം സ്വതന്ത്രമായി ഇരിക്കാന്‍ അനുവദിക്കുക.

കുഞ്ഞിനെ കുറച്ച് നേരം സ്വതന്ത്രമായി ഇരുത്തുക. വൃത്തിയുള്ള തുണിയുടെ പുറത്തോ മറ്റോ കുഞ്ഞിനെ ഡയപ്പറുകളില്ലാതെ കിടത്തുക. ഈ നേരത്ത് കുഞ്ഞിനെ വൃത്തിയായി സൂക്ഷിക്കാനുള്ള ചില ജോലികള്‍ നിങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാനുണ്ട്.

4. കൈകള്‍ വൃത്തിയായി സൂക്ഷിക്കുക.

നിങ്ങളുടെ കൈകളെ എപ്പോവും വൃത്തിയായി സൂക്ഷിക്കുക. പ്രത്യേകിച്ച് കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുന്ന സമയത്ത്. ഇത് കുഞ്ഞിനെ പകരാനിടയുള്ള അലര്‍ജികളില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും രക്ഷിക്കും.

5. നന്നായി വെള്ളം വലിച്ചെടുക്കുന്ന ഡയപ്പറുകള്‍ ഉപയോഗിക്കുക.

ഉപയോഗിക്കുന്ന ഡയപ്പറുകള്‍ വെള്ളം നന്നായി വലിച്ചെടുക്കുന്നവ ആണെന്ന് ഉറപ്പ് വരുത്തുക. വെള്ളം വലിച്ചെടുക്കുന്നവ നിങ്ങളുടെ കുഞ്ഞിന്റെ പൃഷ്ഠ ഭാഗം നനവ് ഇല്ലാതെ സംരക്ഷിക്കാന്‍ ഉപകരിക്കും.

6. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ഡോക്ടേറോട് സംസാരിക്കുക.

കുട്ടിയുടെ ഡയപ്പര്‍ ഉപയോഗിക്കുന്ന ഭാഗത്ത് എന്തെങ്കിലും വിധത്തിലുള്ള ഓയില്‍മെന്റുകളോ, പൗഡറോ ഉപയോഗിക്കുന്നതിന് മുന്‍പായി നല്ലൊരു ശിശു രോഗ വിദഗ്ധന്റെ നിര്‍ദ്ദേശം തേടുക. അലര്‍ജി പോലുള്ള പ്രശ്‌നങ്ങളെ മറികടക്കാനും ശരിയായ ബ്രാന്‍ഡ് തിരഞ്ഞെടുക്കാനും അദ്ധേഹം നിങ്ങളെ സഹായിക്കും.

7. കുട്ടിയിലെ ചര്‍മ്മ വീക്കത്തെ പ്രതിരോധിക്കാന്‍ പോന്ന ക്രീമുകള്‍ ഉപയോഗിക്കുക.

കുട്ടിയിലെ ചര്‍മ്മ വീക്കവും ചൊറിച്ചിലും അത്രയേറെ ഗുരുതരമാണെങ്കില്‍ പരിഹാരമായി ക്രീമുകള്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് നല്ലൊരു ക്രീം തെരഞ്ഞെടുക്കുക.

8. കുട്ടിയുടെ ശരീരത്തിലെ നനവ് മൃദുലമായ ടിഷ്യു ഉപയോഗിച്ച് തുടച്ച് മാറ്റുന്നത് ഒഴിവാക്കുക.

സാധാരണയായി വെള്ളം തുടച്ച് മാറ്റുന്നതാണ് എന്ത് കൊണ്ടും നല്ലത്. എന്നാല്‍ നിങ്ങളുടെ കുട്ടിക്ക് ചര്‍മ്മ വീക്കം ഉണ്ടെങ്കില്‍ നനവ് ടിഷ്യു ഉപയോഗിച്ച് തുടച്ച് മാറ്റാന്‍ പാടില്ല. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. പ്രത്യേകിച്ച് ആല്‍ക്കഹോളിന്റെയോ പെര്‍ഫ്യൂമിന്റെയോ അംശം ഉള്ള ടിഷ്യു. ഇവ കുഞ്ഞിന് കുടുതല്‍ ചൊറിച്ചിലിനോ വേദനയ്‌ക്കോ കാരണം ആകാം.

9. ധാന്യകങ്ങള്‍ അടങ്ങിയ പൊടിയോ മറ്റോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

നനവ് ഉള്ള ഡയപ്പര്‍ കൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സാധാരണയായി ഉപയോഗിച്ച് വരാറുള്ള ഒരു പൊടിക്കൈ ആണ് ധാന്യക പൊടിയുടെ ഉപയോഗം. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത് തെറ്റായ ഒരു മാര്‍ഗ്ഗമാണ്. ഡയപ്പര്‍ കൊണ്ട് ഉണ്ടായേക്കാന്‍ ഇടയുള്ള പ്രശ്‌നങ്ങളെ ഇത് കൂടുതല്‍ വഷളാക്കിയേക്കാം.

10. നേര്‍ത്ത ലായനികളെ വൃത്തിയാക്കലിന് ഉപയോഗിക്കുക.

തുണി കൊണ്ടുള്ള ഡയപ്പറുകളാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എങ്കില്‍ അവ വൃത്തിയാക്കാന്‍ നേര്‍ത്ത ലായനികള്‍ ഉപയോഗിക്കുക. അത് കൂടാതെ കഴുകിയതിന് ശേഷം രണ്ടോ മൂന്നോ തവണ വീണ്ടും കഴുകാന്‍ മറക്കാതിരിക്കുക. കാരണം വൃത്തിയാണ് പ്രധാനം.

11. വെളിച്ചെണ്ണയുടെ ഉപയോഗം.

വെളിച്ചെണ്ണ ഡയപ്പറുകള്‍ കൊണ്ട് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു ഫലപ്രദമായ പരിഹാര മാര്‍ഗ്ഗം ആണ്. ഡയപ്പര്‍ ഇടുന്ന ഭാഗത്ത് നല്ല രീതിയില്‍ വെളിച്ചെണ്ണ പുരട്ടുന്നത് നനവ് കൊണ്ട് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ ഒരു പരിധി വരെ തടയും.

12. ഷെ ബട്ടര്‍ പോലുള്ളവ ഉപയോഗിക്കാം.

മൃദുലമായ കുഞ്ഞിന്റെ ശരീരത്തിന് ഏറെ പ്രയോജന പ്രദമാണ് ഷെ ബട്ടര്‍ പോലുള്ളവ. ഇത് കുഞ്ഞിന്റെ ശരീരത്തെ കൂടുതല്‍ മൃദുലമാക്കുന്നതിനോടൊപ്പം ചര്‍മ്മ വീക്കത്തിന് കാരണമായ സൂക്ഷ്മാണുക്കളോട് പൊരുതുകയും ചെയ്യുന്നു.

 ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍:

ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍:

ഡയപ്പര്‍ കൊണ്ട് കുഞ്ഞിന് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ നല്ല ശ്രദ്ദയും സംരക്ഷണവും കൊണ്ട് മറികടക്കാവുന്നതാണ്. എന്നാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു ഡോക്ടറെ തന്നെ കാണുക.

ഡയപ്പര്‍ ഇടുന്ന ഭാഗത്തിലുമധികം ചര്‍മ്മ വീക്കം പടരുന്ന സാഹചര്യത്തിലും തിണര്‍പ്പുകളില്‍ പഴുപ്പ് കാണുന്ന അവസ്ഥകളിലും തിണര്‍പ്പുകള്‍ വലുതാകുന്ന സാഹചര്യത്തിലും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ഇത് കൂടാതെ കുട്ടിക്ക് പനിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടെങ്കിലും ശ്രദ്ധിക്കുക. കുട്ടി ജനിച്ച് ആറ് ആഴ്ച വരെ പ്രത്യേകം ശ്രദ്ധിക്കുക.

ഡയപ്പര്‍ കൊണ്ട് ഉണ്ടായേക്കാവുന്ന ചര്‍മ്മ വീക്കം ചില സാഹചര്യങ്ങളില്‍ ഗുരുതരമാകാറുണ്ട്. ചിപ്പോള്‍ ഇത് നിങ്ങളുടെ ഓമനയെ സാരമായി ബാധിച്ചേക്കാം. എന്നാല്‍ അവയില്‍ കൂടുതലും മറ്റ് പ്രശ്‌നങ്ങളുണ്ടാക്കാതെ അപ്രത്യക്ഷമാകാറാണ് പതിവ്. കൃത്യമായ പരിചരണവും ശ്രദ്ദയും കുഞ്ഞിനെ ഇത്തരം പ്രശ്‌നങ്ങളുണ്ടാകാതെ തടയും എന്നതില്‍ സംശയമില്ല. എന്തിലും ഉപരിയായി, കുഞ്ഞിന്റെ സംരക്ഷണം ആണ് പ്രധാനമെന്ന് തിരിച്ചറിയുക.

ഇത്തരത്തിലുള്ള ഡയപ്പര്‍ കൊണ്ട് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മറി കടക്കാനുള്ള മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് അറിയും എങ്കില്‍ അവ ഞങ്ങളോട് പങ്ക് വെയ്ക്കൂ.

English summary

effective ways to treat yeast diaper rash in babies

.Read out the tips to avoid rashes, and itching of your child by using diapers.
X
Desktop Bottom Promotion