For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് മധുരക്കിഴങ്ങും ആപ്പിളും

|

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ അമ്മമാര്‍ എപ്പോഴും ടെന്‍ഷനിലാണ്. എന്നാല്‍ ഇത് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവുമ്പോഴാണ്. കുഞ്ഞിന് ഓരോ പ്രായത്തിലും കൊടുക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത് കൊടുത്താലാണ് കുഞ്ഞിന് ആരോഗ്യവും ബുദ്ധിയും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥ ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ ഏതാണെന്ന് അറിയാത്ത് പല വിധത്തിലാണ് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ആരോഗ്യത്തിന് ഇത്തരം ഭക്ഷണങ്ങള്‍ അത്യാവശ്യമുള്ള ഒന്നാണ്.

കുഞ്ഞിന്റെ വളര്‍ച്ചക്കും പോഷകത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് കൊടുക്കണം. ആരോഗ്യത്തിന് സഹായിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഇത് കുട്ടികള്‍ക്ക് എങ്ങനെയെല്ലാം സഹായിക്കുന്നു എന്നും. ബുദ്ധിവികാസത്തിന് ഇത്തരം ഭക്ഷണങ്ങള്‍ സഹായിക്കുന്നു. ഓരോ അവസ്ഥയിലും ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് കുഞ്ഞിന് നല്‍കേണ്ടത് എന്ന് നോക്കാം.

മധുരക്കിഴങ്ങിനോടൊപ്പം ആപ്പിള്‍

മധുരക്കിഴങ്ങിനോടൊപ്പം ആപ്പിള്‍

കുഞ്ഞിന് ആരോഗ്യപ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മധുരക്കിഴങ്ങും ആപ്പിളും. ഇത് രണ്ടും ആരോഗ്യത്തിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. മധുരക്കിഴങ്ങിനോടൊപ്പം ആപ്പിള്‍ കൂടി വേവിച്ച് കുട്ടികള്‍ക്ക് കൊടുക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് പല്ലില്ലെങ്കിലും കുട്ടികള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്നവും ഉണ്ടാക്കില്ലെന്നതാണ് സത്യം. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഇത്. ഏത് വിധത്തിലും ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മികച്ചതാണ് ഇത്.

 പഴവും ആവക്കാഡോയും

പഴവും ആവക്കാഡോയും

ആരോഗ്യത്തിന് പഴം ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണ് എന്നത് നമുക്കെല്ലാം അറിയാം. ഇത് കുട്ടികള്‍ക്കും കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏത് വിധത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു ഇത്. കുട്ടികളില്‍ മലബന്ധം പോലുള്ള പ്രശ്നങ്ങളെ പരിഹരിയ്ക്കാന്‍ മുന്നിലാണ് പഴം. പഴത്തിനോടൊപ്പം ആവക്കാഡോയും കുട്ടികള്‍ക്ക് നല്‍കാം. ഏത് പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും മലബന്ധം എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പെട്ടെന്ന് കാണുന്നതിനും സഹായിക്കുന്നു.

 റോസ്റ്റ് ചിക്കന്‍ ആപ്പിള്‍

റോസ്റ്റ് ചിക്കന്‍ ആപ്പിള്‍

നോണ്‍വെജ് കഴിയ്ക്കാന്‍ ചില കുട്ടികള്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ റോസ്റ്റ് ചെയ്ത് ചിക്കനും ആപ്പിളും മിക്സ് ചെയ്ത് കൊടുക്കാം. എന്നാല്‍ എന്ത് ഭക്ഷണമാണെങ്കിലും കുഞ്ഞിന് അധികം കൊടുക്കരുത്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് വേണം കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്നതാണ് സത്യം.

 മധുരക്കിഴങ്ങ് ഫ്രൈ

മധുരക്കിഴങ്ങ് ഫ്രൈ

ഫ്രൈ ചെയ്ത ഭക്ഷണത്തിനോട് കുട്ടികള്‍ക്ക് ആര്‍ത്തി കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ പുറത്ത് നിന്ന് വാങ്ങിക്കൊടുക്കാന്‍ പല അച്ഛനമ്മമാരും നിര്‍ബന്ധിതരാവും. എന്നാല്‍ ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും ആരോഗ്യം നല്‍കുന്നതിനും മധുരക്കിഴങ്ങ് ഫ്രൈ നല്ലതാണ്.

മധുരക്കിഴങ്ങ് ഫ്രൈ കൊടുക്കുന്നതും നല്ലതാണ്. പലപ്പോഴും മധുരക്കിഴങ്ങിലുള്ള വിറ്റാമിന്‍ കുട്ടികളുടെ വളര്‍ച്ചയെ വളരെയധികം സ്വാധീനിയ്ക്കുന്നു. എന്നാല്‍ ഒരിക്കലും സ്ഥിരമായി കൊടുക്കരുത്.

 ഗ്രീന്‍പീസ് സബര്‍ജല്ലി

ഗ്രീന്‍പീസ് സബര്‍ജല്ലി

കുട്ടികള്‍ക്ക് ആരോഗ്യം നല്‍കുന്ന മറ്റൊന്നാണ് സബര്‍ജല്ലി. ഇതില്‍ ഗ്രീന്‍ പീസ് ചേരുമ്പോള്‍ അത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സബര്‍ജില്ലി കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ്. സബര്‍ജല്ലിയോടൊപ്പം ഗ്രീന്‍പീസ് കൂടി മിക്സ് ചെയ്ത് കുട്ടികള്‍ക്ക് കൊടുക്കാം. ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍പീസ്. ആരോഗ്യപ്രതിസന്ധി കുറക്കുന്നതിനും കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

കാരറ്റും ആപ്പിളും

കാരറ്റും ആപ്പിളും

കാരറ്റിന്റെ ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. പലപ്പോഴും കുട്ടികള്‍ക്ക് വിവിധ രീതിയില്‍ കൊടുക്കാന്‍ കഴിയുന്ന ഒരു പച്ചക്കറിയാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് മികച്ചതാണ്. കാരറ്റും ആപ്പിളും എല്ലാം കുട്ടികള്‍ക്ക് ധാരാളം കൊടുക്കാവുന്നതാണ്. കാരറ്റ് വേവിച്ചുടച്ച് ആപ്പിളിനോടൊപ്പം മിക്സ് ചെയ്ത് കൊടുക്കാം.

പഴവും ചെറിയും

പഴവും ചെറിയും

പഴത്തിന്റെ മധുരത്തോടൊപ്പം അല്‍പം ചെറി കൂടി ചേരുമ്പോള്‍ സംഗതി ഉഷാറാവും. കാരണം കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചെറി. പഴത്തിനോടൊപ്പം ചെറിയും കൂടി ചേരുമ്പോള്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയേ ഉള്ളൂ. പഴവും ചെറിയും കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഒന്നാണ്.

തക്കാളി

തക്കാളി

ചില കുട്ടികള്‍ക്ക് തക്കാളി ഇഷ്ടമാവില്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ തക്കാളി വളരെ ഇഷ്ടമായിരിക്കും. അതുകൊണ്ട് തന്നെ കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണെങ്കില്‍ തക്കാളി കൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്. കൊടുക്കുമ്പോള്‍ കുരു പരമാവധി നീക്കി കൊടുക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് കുട്ടികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു.

English summary

Easy digestive foods for baby

We have listed some easy digestive foods for baby, read on.
Story first published: Monday, July 9, 2018, 20:20 [IST]
X
Desktop Bottom Promotion