For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്തു മാംസാഹാരം കഴിക്കുന്നത്

|

ഗർഭകാലം എന്നത് ഏത് സ്ത്രീകളെ സംബന്ധിച്ചും അങ്ങേയറ്റം സന്തോഷവും , ടെൻഷനും പകരുന്ന കാലമാണെന്ന് വേണം പറയാൻ . ആ​​ഗ്രഹിച്ച് അമ്മയാകാൻ ഒരുങ്ങുന്ന സ്ത്രീകൾ മാനസികമായും ശാരീരികമായും ഒരുങ്ങേണ്ടത് അത്യാവശ്യമാണ് . എല്ലാവരും പറയുന്ന നൂറ് നൂറ് അഭിപ്രായങ്ങളിൽ നിന്നും തിരഞ്ഞെടുക്കതെ ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടറുമായി കൂടി ആലോചിച്ചിട്ട് ഒരു അഭിപ്രായം എടുക്കുന്നതാണ് നല്ലത് .

J

​ഗർഭിണിയായിരിക്കുന്നവരെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ആഹാരം . പണ്ട് കാലങ്ങളിൽ ​ഗർഭിണി രണ്ട് പേർക്കുള്ള ഭക്ഷണം കഴിക്കണമെന്ന് പറയാറുണ്ടായിരുന്നു . എന്നാലിന്ന് അത്തരം ചിന്താ​ഗതികൾക്കൊക്കെ ഒരുപാടി മാറ്റം വന്നിരിക്കുന്നു . സമീകൃതവും പോഷക പ്രധാനവുമായ ആഹാരത്തിന്റെ ആവശ്യകതയേ ഉള്ളൂ എന്ന് സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു .

കുഞ്ഞിന്റെ ശരിയായ വളർച്ചക്കും ,തൂക്കത്തിനും

കുഞ്ഞിന്റെ ശരിയായ വളർച്ചക്കും ,തൂക്കത്തിനും

ഗർഭിണി കഴിക്കുന്ന പോഷക പ്രധാനമായ ആഹാരങ്ങളിൽ നിന്നാണ് കുഞ്ഞിന് ആവശ്യമായ ഭക്ഷണങ്ങൾ ലഭിക്കുന്നത് . കുഞ്ഞിന്റെ ശരിയായ വളർച്ചക്കും , തൂക്കത്തിനും എല്ലാമായി ​ഗർഭകാലത്ത് സ്ത്രീകൾ നല്ല ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കേണ്ടുന്നത് ആവശ്യമാണ് .

​ഗർഭിണികൾ എന്ത് കഴിക്കണം എന്തൊക്കെ കഴിക്കരുത് എന്നീ സംശയങ്ങളൊക്കെ സ്വാഭാവികമാണ് . ഇത്തരത്തിലുള്ള ഒന്നാണ് ഇറച്ചി കഴിക്കാമോ എന്നുള്ളത് . ഒട്ടേറെ പേരുടെ സംശയങ്ങൾ ഇതിനെ ചുറ്റി പറ്റി നിൽക്കുന്നു . ഇറച്ചി കഴിച്ചാൽ കുഞ്ഞിന് നല്ലതോ അതോ ദോഷമോ എന്ന് തുടങ്ങി അമ്മയാകാൻ പോകുന്നവർക്ക് സംശയങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടാകും . അതിനാൽ ഇത്തരം വിചാരങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് നോക്കാം .

സീഫുഡും , മറ്റ് മാംസങ്ങളും വർജിക്കേണ്ടവയല്ല എന്നാണ് വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത് . അവ കുഞ്ഞിന്റെ വളർച്ചക്ക് അത്യവശ്യ ​ഘടകങ്ങൾ തന്നെയാണ് . ഇറച്ചിയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകളും പ്രോട്ടീനുമെല്ലാം ​ഗർഭിണി കഴിക്ുന്ന ഭക്ഷണത്തിലൂടെ കുഞ്ഞിന് എത്തുന്നു . ബ്രെയിൻ വളർച്ചക്കും , ശരീരത്തിന്റെ ക്രമാനു​ഗതമായ വളർച്ചക്കും എല്ലാം ഇത് കുഞ്ഞിന് അത്യന്താപേക്ഷിതമാണ് . ഒരു കാരണ വശാലും ​ഗർഭിണികൾ പകുതി വേവിച്ചതോ, പച്ചക്കോ ഉള്ള മത്സ്യ മാംസങ്ങൾ കഴിക്കരുത് . ഇത് പലതരം രോ​ഗങ്ങൾ പിടിപെടുന്നതിന് കാരണമാകുന്നു . നന്നായി വേവിച്ച , പൂർണ്ണമായും ബാക്ടീരിയ വിമുക്തമായി ഭക്ഷണങ്ങൾ വേണം ഗർഭിണികൾ കഴിക്കാൻ .

 ഇറച്ചികൾ കഴിച്ചാൽ ഗർഭിണികൾക്ക് ഉണ്ടാകാവുന്ന ചില അസ്വസ്ഥതകൾ

ഇറച്ചികൾ കഴിച്ചാൽ ഗർഭിണികൾക്ക് ഉണ്ടാകാവുന്ന ചില അസ്വസ്ഥതകൾ

ഗർഭിണികൾ ഇറച്ചി കഴിച്ചു കഴിഞ്ഞാൽ ​ഗ്യാസ്ട്രബിൾ പോലുള്ളവ പിടിപെടാറുണ്ട് . എന്നാൽ മരുന്നുകളൊന്നും ഇല്ലാത തന്നെ ഇത് ഏതാനും സമയങ്ങൾക്കു ശേഷം മാറാറുണ്ട് . ഇത് ചുരുക്കം ചിലരിൽ മാത്രം കണ്ടു വരുന്നതാണ് . എല്ലാവർക്കുമൊന്നും വരില്ലെന്ന് ചുരുക്കം . അതിനാൽ തന്നെ ഗർഭിണികൾക്ക് യാതൊരു ഭയാശങ്കകളും ഇല്ലാതെ തന്നെ മാംസ്യങ്ങളും മാംസങ്ങളും കഴിക്കാവുന്നതാണ് . എന്നാലിവ പൂർണ്ണമായും സുരക്ഷിതവും വെന്തുമാണെന്ന് ഉറപ്പിക്കണം എന്ന് മാത്രം .

അതു പോലെ തന്നെ തണുത്ത മാംസങ്ങൾ പാകം ചെയ്ത് കഴിക്കുന്നതും ഒഴിവാക്കണം . അന്തരീക്ഷ താപനിലയുമായി ഒത്തു വന്നതിന് ശേഷം മാത്രം ഇവ പാകം ചെയുക . അതുപോലെ തന്നെ ഫ്രിഡ്ജിൽ വച്ചവ അതുപോലെ തന്നെ എടുത്ത് ഉപയോ​ഗിക്കരുത് പകരം അവ തണുപ്പ് പോയതിന് ശേഷം മാത്രം വീണ്ടും ചൂടാക്കി ഉപയോ​ഗിക്കുക . പരമാവധി ഇത്തരത്തിലുള്ളവ ഗർഭിണികൾ കഴിക്കാതിരികുന്നതാണ് ഉത്തമം . ഫ്രഷായവ മാത്രം ഉപയോ​ഗിക്കുക എന്നതാണ് മികച്ച വഴി .

കേടായ ഇറച്ചിയോ , പഴകിയതോ ആയവ ഉപേക്ഷിക്കുക

കേടായ ഇറച്ചിയോ , പഴകിയതോ ആയവ ഉപേക്ഷിക്കുക

ലിസിരിയോസിസ് എന്ന ഇൻഫെക്ഷനും മാംസങ്ങൾ ശരിയായ വിധത്തിൽ കഴിച്ചില്ലെങ്കിൽ ഗർഭിണികൾക്ക് വരും . കേടായ ഇറച്ചിയോ , പഴകിയതോ ആയവ ഉപേക്ഷിക്കുക കാരണം മറ്റുള്ളവരെ അപേക്ഷിച്ച് ഗർഭിണികൾക്ക് 20% കൂടുതലാണ് ഇത്തരത്തിലുള്ളവ പിടിപെടുവാൻ എന്നത് തന്നെ കാരണം . ടാക്സോ പ്ലാസ്മോസിസ് എന്ന ഇൻഫെകഷൻ പിടിപെടാനുള്ള ചൻസും തള്ളി കളയാനാകില്ല . ഇത്തര്തതിൽ ബാധിക്കുന്നത് കൂടുതലും പാതി വെന്തതോ അതും അല്ലെങ്കിൽ വേവിക്കാത്തതോ ആയ മാംസങ്ങൾ കഴിക്കുമ്പോഴാണ് . ഗർഭിണികൾക്ക് വരുന്ന അസുഖങ്ങൾ ഗർഭിണികള് വഴി ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ബാധിക്കും അതിനാൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ അത്യാവശ്യമാണ് . ഏതൊരു പ്രശ്നങ്ങളും വന്നിട്ട് നോക്കുന്നതിനേക്കാളും നല്ലത് അത് വരാതെ നോക്കുന്നതാണ് . നിസാരമെന്ന് തോന്നി തള്ളി കളയാതെ ഗർഭിണികൾ എല്ലാ കാര്യങ്ങളിലും ശ്ര​ദ്ധാലുവാകേണ്ടതുണ്ട് .

സ്രാവുകൾ , മറ്റ് വേവിക്കാതെ കഴിക്കുന്ന മീനുകൾ അതുമല്ലെങ്കിൽ പാതി വേവിച്ച് കഴിക്കുന്ന മീനുകൾ എന്നിവയും ഗർഭിണികൾ കഴിക്കേണ്ടാത്തവയുടെ ലിസ്റ്റിൽ പെടുന്നവയാണ് . നമ്മൾ സാരമില്ലെന്ന് കരുതി അവ​ഗണിക്കുന്ന കു‍ഞ്ഞു കാര്യങ്ങൾ പോലും ചിലപ്പോൾ കാര്യങ്ങളെ തകിടം മറിച്ചേക്കും ആയതിനാൽ മുൻ കരുതൽ അത്യാവശ്യമാണ് . ആരോ​ഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാത്തവർ , ഉദാഹരണമായി എല്ലാ ദിനങ്ങളിലും ഹോട്ടലുകളിൽ നിന്ന് മാത്രം ഭക്ഷണം കഴിക്കുന്നവർ തുടങ്ങിയവർ ശ്രദ്ധിക്കേണ്ടതുണ്ട് . ഗർഭിണികൾ എല്ലായ്പ്പോഴും ശുചിയായിരിക്കാനും ആരോ​ഗ്യകരവും പോഷക പ്രധാനവുമായ ഭക്ഷണം കഴിക്കാനുമാണ് ശ്രമിക്കേണ്ടത് , ഇതുവഴി ഒരു പരിധി വരെ രോ​ഗങ്ങളെ അകറ്റി നിർത്താവുന്നതാണ് . വയറിളക്കം , ഛർദ്ദി തുടങ്ങിയവയും ഗർഭിണികൾക്ക് വളരെ വേ​ഗം പിടിപെടുന്നു . കടകളിൽ നിന്ന് ലഭിക്കുന്ന എല്ലാ ഭക്ഷണങ്ങളും സുരക്ഷിതമാവണമെന്നില്ല അതിനാൽ ​ഗുണനിലവാരമുള്ളവ മാത്രം കഴിക്കുക .

 ഗർഭിണികൾ ശ്രദ്ധിക്കാൻ

ഗർഭിണികൾ ശ്രദ്ധിക്കാൻ

അമ്മയാകാൻ ഒരുങ്ങുന്ന ഈ സന്ദർഭത്തിൽ ഏറെ കരുതലോടെ എല്ലാ കാര്യങ്ങളെയും സമീപിക്കുക . ഭക്ഷണം യഥാ സമയത്ത് കൃത്യമായി കഴിക്കുക , കൂടാതെ വൃത്തിയുള്ളതും നന്നായി പാചകം ചെയ്തതുമായ ഭക്ഷണങ്ങൾ കഴിക്കുക പ്രത്യേകിച്ച് ഇറച്ചി , മീൻ എന്നിവ പൂർണ്ണമായും ശ്രദ്ധയോടെ കൈകര്യം ചെയ്യുക .

English summary

Consuming meat during pregnancy

The baby receives food from the nutritious foods that are important for pregnant women.
Story first published: Tuesday, August 21, 2018, 16:07 [IST]
X
Desktop Bottom Promotion