Just In
- 7 hrs ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- 7 hrs ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- 8 hrs ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- 8 hrs ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
Don't Miss
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഗർഭകാലത്തു മാംസാഹാരം കഴിക്കുന്നത്
ഗർഭകാലം
എന്നത്
ഏത്
സ്ത്രീകളെ
സംബന്ധിച്ചും
അങ്ങേയറ്റം
സന്തോഷവും
,
ടെൻഷനും
പകരുന്ന
കാലമാണെന്ന്
വേണം
പറയാൻ
.
ആഗ്രഹിച്ച്
അമ്മയാകാൻ
ഒരുങ്ങുന്ന
സ്ത്രീകൾ
മാനസികമായും
ശാരീരികമായും
ഒരുങ്ങേണ്ടത്
അത്യാവശ്യമാണ്
.
എല്ലാവരും
പറയുന്ന
നൂറ്
നൂറ്
അഭിപ്രായങ്ങളിൽ
നിന്നും
തിരഞ്ഞെടുക്കതെ
ഇത്തരം
സന്ദർഭങ്ങളിൽ
ഡോക്ടറുമായി
കൂടി
ആലോചിച്ചിട്ട്
ഒരു
അഭിപ്രായം
എടുക്കുന്നതാണ്
നല്ലത്
.
ഗർഭിണിയായിരിക്കുന്നവരെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ആഹാരം . പണ്ട് കാലങ്ങളിൽ ഗർഭിണി രണ്ട് പേർക്കുള്ള ഭക്ഷണം കഴിക്കണമെന്ന് പറയാറുണ്ടായിരുന്നു . എന്നാലിന്ന് അത്തരം ചിന്താഗതികൾക്കൊക്കെ ഒരുപാടി മാറ്റം വന്നിരിക്കുന്നു . സമീകൃതവും പോഷക പ്രധാനവുമായ ആഹാരത്തിന്റെ ആവശ്യകതയേ ഉള്ളൂ എന്ന് സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു .
കുഞ്ഞിന്റെ ശരിയായ വളർച്ചക്കും ,തൂക്കത്തിനും
ഗർഭിണി കഴിക്കുന്ന പോഷക പ്രധാനമായ ആഹാരങ്ങളിൽ നിന്നാണ് കുഞ്ഞിന് ആവശ്യമായ ഭക്ഷണങ്ങൾ ലഭിക്കുന്നത് . കുഞ്ഞിന്റെ ശരിയായ വളർച്ചക്കും , തൂക്കത്തിനും എല്ലാമായി ഗർഭകാലത്ത് സ്ത്രീകൾ നല്ല ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കേണ്ടുന്നത് ആവശ്യമാണ് .
ഗർഭിണികൾ എന്ത് കഴിക്കണം എന്തൊക്കെ കഴിക്കരുത് എന്നീ സംശയങ്ങളൊക്കെ സ്വാഭാവികമാണ് . ഇത്തരത്തിലുള്ള ഒന്നാണ് ഇറച്ചി കഴിക്കാമോ എന്നുള്ളത് . ഒട്ടേറെ പേരുടെ സംശയങ്ങൾ ഇതിനെ ചുറ്റി പറ്റി നിൽക്കുന്നു . ഇറച്ചി കഴിച്ചാൽ കുഞ്ഞിന് നല്ലതോ അതോ ദോഷമോ എന്ന് തുടങ്ങി അമ്മയാകാൻ പോകുന്നവർക്ക് സംശയങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടാകും . അതിനാൽ ഇത്തരം വിചാരങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് നോക്കാം .
സീഫുഡും , മറ്റ് മാംസങ്ങളും വർജിക്കേണ്ടവയല്ല എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത് . അവ കുഞ്ഞിന്റെ വളർച്ചക്ക് അത്യവശ്യ ഘടകങ്ങൾ തന്നെയാണ് . ഇറച്ചിയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകളും പ്രോട്ടീനുമെല്ലാം ഗർഭിണി കഴിക്ുന്ന ഭക്ഷണത്തിലൂടെ കുഞ്ഞിന് എത്തുന്നു . ബ്രെയിൻ വളർച്ചക്കും , ശരീരത്തിന്റെ ക്രമാനുഗതമായ വളർച്ചക്കും എല്ലാം ഇത് കുഞ്ഞിന് അത്യന്താപേക്ഷിതമാണ് . ഒരു കാരണ വശാലും ഗർഭിണികൾ പകുതി വേവിച്ചതോ, പച്ചക്കോ ഉള്ള മത്സ്യ മാംസങ്ങൾ കഴിക്കരുത് . ഇത് പലതരം രോഗങ്ങൾ പിടിപെടുന്നതിന് കാരണമാകുന്നു . നന്നായി വേവിച്ച , പൂർണ്ണമായും ബാക്ടീരിയ വിമുക്തമായി ഭക്ഷണങ്ങൾ വേണം ഗർഭിണികൾ കഴിക്കാൻ .
ഇറച്ചികൾ കഴിച്ചാൽ ഗർഭിണികൾക്ക് ഉണ്ടാകാവുന്ന ചില അസ്വസ്ഥതകൾ
ഗർഭിണികൾ ഇറച്ചി കഴിച്ചു കഴിഞ്ഞാൽ ഗ്യാസ്ട്രബിൾ പോലുള്ളവ പിടിപെടാറുണ്ട് . എന്നാൽ മരുന്നുകളൊന്നും ഇല്ലാത തന്നെ ഇത് ഏതാനും സമയങ്ങൾക്കു ശേഷം മാറാറുണ്ട് . ഇത് ചുരുക്കം ചിലരിൽ മാത്രം കണ്ടു വരുന്നതാണ് . എല്ലാവർക്കുമൊന്നും വരില്ലെന്ന് ചുരുക്കം . അതിനാൽ തന്നെ ഗർഭിണികൾക്ക് യാതൊരു ഭയാശങ്കകളും ഇല്ലാതെ തന്നെ മാംസ്യങ്ങളും മാംസങ്ങളും കഴിക്കാവുന്നതാണ് . എന്നാലിവ പൂർണ്ണമായും സുരക്ഷിതവും വെന്തുമാണെന്ന് ഉറപ്പിക്കണം എന്ന് മാത്രം .
അതു പോലെ തന്നെ തണുത്ത മാംസങ്ങൾ പാകം ചെയ്ത് കഴിക്കുന്നതും ഒഴിവാക്കണം . അന്തരീക്ഷ താപനിലയുമായി ഒത്തു വന്നതിന് ശേഷം മാത്രം ഇവ പാകം ചെയുക . അതുപോലെ തന്നെ ഫ്രിഡ്ജിൽ വച്ചവ അതുപോലെ തന്നെ എടുത്ത് ഉപയോഗിക്കരുത് പകരം അവ തണുപ്പ് പോയതിന് ശേഷം മാത്രം വീണ്ടും ചൂടാക്കി ഉപയോഗിക്കുക . പരമാവധി ഇത്തരത്തിലുള്ളവ ഗർഭിണികൾ കഴിക്കാതിരികുന്നതാണ് ഉത്തമം . ഫ്രഷായവ മാത്രം ഉപയോഗിക്കുക എന്നതാണ് മികച്ച വഴി .
കേടായ ഇറച്ചിയോ , പഴകിയതോ ആയവ ഉപേക്ഷിക്കുക
ലിസിരിയോസിസ് എന്ന ഇൻഫെക്ഷനും മാംസങ്ങൾ ശരിയായ വിധത്തിൽ കഴിച്ചില്ലെങ്കിൽ ഗർഭിണികൾക്ക് വരും . കേടായ ഇറച്ചിയോ , പഴകിയതോ ആയവ ഉപേക്ഷിക്കുക കാരണം മറ്റുള്ളവരെ അപേക്ഷിച്ച് ഗർഭിണികൾക്ക് 20% കൂടുതലാണ് ഇത്തരത്തിലുള്ളവ പിടിപെടുവാൻ എന്നത് തന്നെ കാരണം . ടാക്സോ പ്ലാസ്മോസിസ് എന്ന ഇൻഫെകഷൻ പിടിപെടാനുള്ള ചൻസും തള്ളി കളയാനാകില്ല . ഇത്തര്തതിൽ ബാധിക്കുന്നത് കൂടുതലും പാതി വെന്തതോ അതും അല്ലെങ്കിൽ വേവിക്കാത്തതോ ആയ മാംസങ്ങൾ കഴിക്കുമ്പോഴാണ് . ഗർഭിണികൾക്ക് വരുന്ന അസുഖങ്ങൾ ഗർഭിണികള്‍ വഴി ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ബാധിക്കും അതിനാൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ അത്യാവശ്യമാണ് . ഏതൊരു പ്രശ്നങ്ങളും വന്നിട്ട് നോക്കുന്നതിനേക്കാളും നല്ലത് അത് വരാതെ നോക്കുന്നതാണ് . നിസാരമെന്ന് തോന്നി തള്ളി കളയാതെ ഗർഭിണികൾ എല്ലാ കാര്യങ്ങളിലും ശ്രദ്ധാലുവാകേണ്ടതുണ്ട് .
സ്രാവുകൾ , മറ്റ് വേവിക്കാതെ കഴിക്കുന്ന മീനുകൾ അതുമല്ലെങ്കിൽ പാതി വേവിച്ച് കഴിക്കുന്ന മീനുകൾ എന്നിവയും ഗർഭിണികൾ കഴിക്കേണ്ടാത്തവയുടെ ലിസ്റ്റിൽ പെടുന്നവയാണ് . നമ്മൾ സാരമില്ലെന്ന് കരുതി അവഗണിക്കുന്ന കുഞ്ഞു കാര്യങ്ങൾ പോലും ചിലപ്പോൾ കാര്യങ്ങളെ തകിടം മറിച്ചേക്കും ആയതിനാൽ മുൻ കരുതൽ അത്യാവശ്യമാണ് . ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാത്തവർ , ഉദാഹരണമായി എല്ലാ ദിനങ്ങളിലും ഹോട്ടലുകളിൽ നിന്ന് മാത്രം ഭക്ഷണം കഴിക്കുന്നവർ തുടങ്ങിയവർ ശ്രദ്ധിക്കേണ്ടതുണ്ട് . ഗർഭിണികൾ എല്ലായ്പ്പോഴും ശുചിയായിരിക്കാനും ആരോഗ്യകരവും പോഷക പ്രധാനവുമായ ഭക്ഷണം കഴിക്കാനുമാണ് ശ്രമിക്കേണ്ടത് , ഇതുവഴി ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്താവുന്നതാണ് . വയറിളക്കം , ഛർദ്ദി തുടങ്ങിയവയും ഗർഭിണികൾക്ക് വളരെ വേഗം പിടിപെടുന്നു . കടകളിൽ നിന്ന് ലഭിക്കുന്ന എല്ലാ ഭക്ഷണങ്ങളും സുരക്ഷിതമാവണമെന്നില്ല അതിനാൽ ഗുണനിലവാരമുള്ളവ മാത്രം കഴിക്കുക .
ഗർഭിണികൾ ശ്രദ്ധിക്കാൻ
അമ്മയാകാൻ ഒരുങ്ങുന്ന ഈ സന്ദർഭത്തിൽ ഏറെ കരുതലോടെ എല്ലാ കാര്യങ്ങളെയും സമീപിക്കുക . ഭക്ഷണം യഥാ സമയത്ത് കൃത്യമായി കഴിക്കുക , കൂടാതെ വൃത്തിയുള്ളതും നന്നായി പാചകം ചെയ്തതുമായ ഭക്ഷണങ്ങൾ കഴിക്കുക പ്രത്യേകിച്ച് ഇറച്ചി , മീൻ എന്നിവ പൂർണ്ണമായും ശ്രദ്ധയോടെ കൈകര്യം ചെയ്യുക .