Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
കുട്ടിയ്ക്കു ദിവസവും ബ്രഹ്മി നീരു കൊടുക്കൂ
കുട്ടിയ്ക്കു ദിവസവും ബ്രഹ്മി നീരു കൊടുക്കൂ
കുഞ്ഞുങ്ങള്‍ക്ക് മറ്റെന്തിനേക്കാളും അത്യാവശ്യമായി ശ്രദ്ധിയ്ക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്. എല്ലാ ഭക്ഷണങ്ങളും കുഞ്ഞുങ്ങള്‍ക്കു കഴിയ്ക്കാനാകില്ല. ജനിച്ച 6 മസം വരെ മുലപ്പാല്‍ തന്നെയാണ് ഏറ്റവും വിശേഷവും. ഇതിനു ശേഷം മാത്രം അല്പം കട്ടിയാഹാരം നല്കിത്തുടങ്ങാം.
കുഞ്ഞുങ്ങള്‍ക്ക് പല രീതിയിലും സഹായിക്കുന്ന പ്രകൃതി ദത്ത മരുന്നുകളുണ്ട്. പല രീതിയിലും കുട്ടികളെയും കുഞ്ഞുങ്ങളേയും സഹായിക്കുന്ന വഴികള്‍. വളപ്പില്‍ നിന്നുള്ള പല സസ്യങ്ങളും ഇതിന് ഉപകാരപ്പെടും. പണ്ടത്തെ കാലത്തു നമ്മുടെ കാരണവന്മാര് പറഞ്ഞു പരീക്ഷിച്ചു വിജയിച്ച മരുന്നുകള്‍ എന്നു വേണം, പറയാന്‍.
നമ്മുടെ വളപ്പില്‍ കണ്ടു വരുന്ന ഔഷധ സസ്യമാണ് ബ്രഹ്മി. ബ്രഹ്മി കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ നല്കാന് സാധിയ്ക്കുന്ന ഒരു മരുന്നു കൂടിയാണ്. ദിവസവും കുഞ്ഞുങ്ങള്‍ക്കായാലും കുട്ടികള്‍ക്കായാലും ലേശം ബ്രഹ്മനീരു നല്‍കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കും. പല ആയുര്‍ വേദ മരുന്നുകളിലേയും പ്രധാന ചേരുവയാണ് ബ്രഹ്മി. മുടിയുടെ വളര്‍ച്ചയ്ക്കും കറുപ്പിനുമെല്ലാം ബ്രഹ്മി കാച്ചിയ എണ്ണ പുരട്ടുന്നത് ഏറെ ന്ല്ലതുമാണ്.
കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും ബ്രഹ്മി നീരു നല്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ

ഓര്മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കുമെല്ലാം
ബ്രഹ്മി കുട്ടികളുടേയും കുഞ്ഞുങ്ങളുടേയും ഓര്മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കുമെല്ലാം സഹായിക്കുന്ന നല്ലൊരു മരുന്നാണ്. കുട്ടികളുടെ തലച്ചോര്‍ വികാസത്തിനുള്ള പല മരുന്നുകളിലും ബ്രഹ്മി ഒരു പ്രധാന ചേരുവയാണ്. പ്രത്യേകിച്ചും ആയുര്‍വേദത്തില്‍.

സ്ട്രെസ്, ഡിപ്രഷന്
സ്ട്രെസ്, ഡിപ്രഷന് തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള മരുന്നാണ് ബ്രഹ്മി. പരീക്ഷാക്കാലത്തും മറ്റും കുട്ടികള്‍ക്കുണ്ടാകാന്‍ ഇടയുളള ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ബ്രഹ്മി. നാഡികളെ ഉത്തേജിപ്പിയ്ക്കുന്നതിലൂടെയാണ് ഇത് ബ്രെയിന്‍ സംബന്ധമായ ഗുണങ്ങള്‍ നല്‍കുന്നത്.

മലബന്ധം
കുഞ്ഞുങ്ങളിലേയും കുട്ടികളിലേയും മലബന്ധം നീങ്ങാനുള്ള നല്ലൊരു മരുന്നു കൂടിയാണ് ബ്രഹ്മി. ബ്രഹ്മി നീരില്‍ ശര്‍ക്കര ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കുന്നത് മലബന്ധം മാറാനുളള നല്ലൊരു മരുന്നാണ്. അല്ലെങ്കില്‍ ഇതില്‍ തേന്‍ ചേര്‍ത്തോ ബ്രഹ്മിനീരു തനിയെയോ നല്‍കാം. കുട്ടികളേയും നവജാത ശിശുക്കളേയും അലട്ടുന്ന മലബന്ധം എന്ന പ്രശ്നത്തിന് ഇത് പരിഹാരമാകും.

കുഞ്ഞിന് നിറം
പലയിടത്തു ബ്രഹ്മി നീരില്‍ ലേശം സ്വര്‍ണം ചാലിച്ചു കുഞ്ഞിനു നല്‍കാറുണ്ട്. ഇത് കുഞ്ഞിന്റെ ബുദ്ധിയ്ക്കു മാത്രമല്ല, കുഞ്ഞിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കുമെന്നാണ് വിശ്വാസം.

അപസ്മാരം, ബുദ്ധഭ്രംശം
അപസ്മാരം, ബുദ്ധഭ്രംശം പോലുള്ള അവസ്ഥകളില്‍ പരിഹാരമായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ബ്രഹ്മി. ഇതു തലച്ചോറിന്റെ ആരോഗ്യത്തിനു സഹായിക്കുന്നതാണ് പ്രധാന കാരണം.

ജനിച്ച് ആദ്യ മാസങ്ങളില്‍ തന്നെ
ജനിച്ച് ആദ്യ മാസങ്ങളില്‍ തന്നെ കുഞ്ഞിന് ഏതാനും തുളളി ബ്രഹ്മി നീരു കൊടുക്കാം. ബ്രഹ്മിയുടെ ഇലയും തണ്ടും ചേര്‍ത്തു ചതച്ചു നീരെടുത്തു നല്‍കാവുന്നതാണ്. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ പശുവിന് നെയ്യു ചേര്‍ത്തും കുട്ടികള്‍ക്കു നല്‍കാം.

ബ്രഹ്മിയുടെ ഇലകള്‍
ബ്രഹ്മിയുടെ ഇലകള്‍ തണലത്തു വച്ച് ഉണക്കി പൊടിച്ചെടുത്തു വയ്ക്കുക. ഇതില്‍ നിന്നും ലേശം എടുത്ത് തേനില്‍ കലര്‍ത്തി കുഞ്ഞിനു നല്‍കാവുന്നതാണ്. ബ്രഹ്മി നീരില്‍ കല്‍ക്കണ്ടം കലര്‍ത്തി കുട്ടികള്‍ക്കു നല്‍കുന്നത് നല്ല ശബ്ദമുമുണ്ടാകാന് സഹായിക്കും. വിക്കു പോലെയുള്ള പ്രശ്നങ്ങള്‍ക്കും ഇതു നല്ലതാണ്.

വയറിന്റെ ആരോഗ്യത്തിനും
വയറിന്റെ ആരോഗ്യത്തിനും മികച്ച മരുന്നാണ് കുട്ടികള്‍ക്കു ബ്രഹ്മി നീര്. ദഹന പ്രശ്നങ്ങള്‍ക്കുളള നല്ലൊരു മരുന്നാണിതെന്നു പറയാം. ബ്രഹ്മി ചെറൂചൂടുള്ള പശുവിന് പാലില്‍ കലര്‍ത്തി കുടിച്ചാല്‍ ഇത് വയറിന്റെ ആരോഗ്യം നന്നാക്കും. വയറു വേദന പോലെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്.

ബ്രഹ്മി
ബ്രഹ്മി കാല്പാദത്തിനടിയില് അരച്ചിടുന്നതും ഇത് ണ്ണെ ചേര്‍ത്തു നിറുകയിലിടുന്നതും ഉറക്കം വരാന്‍ വളറെ നല്ലതാണ്. ഉറക്കക്കുറവുള്ള കുട്ടികള്‍ക്കായി ഈ വഴി പരീക്ഷിച്ചു നോക്കാം. മുതിര്‍ന്നവര്‍ക്കും ഇതാകാം. പ്രയോജനമുണ്ടാകും.

കുട്ടികള്‍ക്കു പ്രതിരോധ ശേഷി
കുട്ടികള്‍ക്കു പ്രതിരോധ ശേഷി നല്കുന്ന ഒന്നു കൂടിയാണ് ബ്രഹ്മി. ഇത് കുട്ടികള്‍ക്കു വരാനിടയുള്ള രോഗങ്ങളില്‍ നിന്നും രക്ഷ നല്കുന്നു.



Click it and Unblock the Notifications
