Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
കുഞ്ഞിനെ ദിവസവും വെളിച്ചെണ്ണ തേപ്പിച്ചാല്‍
കുഞ്ഞിനെ ദിവസവും വെളിച്ചെണ്ണ തേപ്പിച്ചാല്‍
സൗന്ദര്യസംരക്ഷണത്തിന് വളരെയധികം ഗുണങ്ങള്‍ ചെയ്യുന്ന ഒന്നാണ് വെളിച്ചെണ്ണ. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എല്ലാം ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണ. കുഞ്ഞിന്റെ ചര്‍മം സോഫ്റ്റ് ആക്കുന്നതിനും നിറം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള ഗുണങ്ങള്‍ കുഞ്ഞിന്റെ ചര്‍മ്മത്തിന് നല്‍കുന്നുണ്ട്. ഇതില്‍ വളരെ കൂടിയ അളവില്‍ സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡൈസിനെ കുറക്കുന്നു. പല അണുബാധകളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിനും വെളിച്ചെണ്ണ ഉത്തമമാണ്. കുഞ്ഞിന്റെ ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.
വിറ്റാമിന്‍ ഇ കൊണ്ട് വളരെ സമ്പുഷ്ടമാണ് വെളിച്ചെണ്ണ. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഏത് ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. കുഞ്ഞിന്റെ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. കുഞ്ഞിന് നിറം കുറവാണ് എന്ന് പറയുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് കുഞ്ഞിനെ ദിവസവും കുളിപ്പിച്ചാല്‍ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുന്നു എന്ന് നോക്കാം. ഇത് കുഞ്ഞിന് ഉണ്ടാവുന്ന പല ചര്‍മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തിന് ആരോഗ്യം
ചര്‍മ്മത്തിന് ആരോഗ്യം നല്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് കുഞ്ഞിന്റെ ചര്‍മ്മം മോയ്സ്ചുറൈസ് ആക്കി നിലനിര്‍ത്തുന്നു. നല്ലൊരു പ്രകൃതിദത്ത മോയ്സ്ചുറൈസര്‍ ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ കുഞ്ഞിനെ എണ്ണ തേപ്പിക്കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കേണ്ട ആവശ്യമില്ല. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു.

നല്ലൊരു സണ്‍സ്ക്രീന്‍
നല്ലൊരു സണ്‍സ്ക്രീന്‍ ആണ് വെളിച്ചെണ്ണ. കുഞ്ഞിന് വിപണിയില്‍ നിന്ന് വാങ്ങുന്ന മോയ്സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ കുഞ്ഞിനെ പുറത്തേക്കിറക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണയിട്ട് കുളിപ്പിക്കുന്നത് നല്ലതാണ്. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ തടയുന്നതിനും വെളിച്ചെണ്ണ തേച്ചുള്ള കുളി സഹായിക്കുന്നു.

മുറിവുണങ്ങാന്‍
കുഞ്ഞുങ്ങളാവുമ്പോള്‍ മുറിവുണങ്ങുന്നതിനും മുറിവ് ഉണ്ടാവുന്നതിനും എല്ലാം സാധ്യതയുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ച് കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ ഇത് ചര്‍മ്മത്തിലെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുറിവുണക്കുന്നതിനും ഇത് സഹായിക്കുന്നു. ഏത് വിധത്തിലും കുഞ്ഞിന്റെ ചര്‍മ്മത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്.

ഡയപ്പര്‍ റാഷ്
കുഞ്ഞിന് ഏറ്റവും അധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് ഡയപ്പര്‍ റാഷ്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് കുഞ്ഞിനെ തേപ്പിച്ചാല്‍ അത് ഡയപ്പര്‍ റാഷ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കുഞ്ഞിന്റെ ചര്‍മ്മം സെന്‍സിറ്റീവ് ആയതു കൊണ്ട് തന്നെ ഡയപ്പര്‍ റാഷ് മാറ്റാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന് പകരം വെളിച്ചെണ്ണ ഏറ്റവും ഉത്തമമാണ്.

പ്രാണികള്‍ കടിച്ചാല്‍
പ്രാണികള്‍ കടിച്ചാല്‍ അതിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു വെളിച്ചെണ്ണ. പ്രാണി എന്തെങ്കിലും കുഞ്ഞിനെ കടിച്ചാല്‍ അവിടെ അല്പം വെളിച്ചെണ്ണ തടവിയാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പ്രാണികള്‍ കൊണ്ടുള്ള പ്രശ്നങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നു. പ്രാണികള്‍ കടിച്ചുണ്ടാവുന്ന വീക്കം, ചൊറിച്ചില്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ മികച്ചതാണ് ഇത്.

ലോറിക് ആസിഡ്
അമ്മിഞ്ഞപ്പാലില് ഉള്ളത് പോലെ തന്നെ ലോറിക് ആസിഡ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന് യാതൊരു വിധത്തിലുള്ള ദോഷവും ചെയ്യില്ലെന്ന് മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്. പല പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നുണ്ട്.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
കുഞ്ഞിന്റെ ചര്‍മ്മം പലപ്പോഴും വരണ്ടതാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണാന്‍ എന്നും വെളിച്ചെണ്ണ തേച്ച് കുളിപ്പിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റി ചര്‍മ്മത്തിന്റെ സോഫ്റ്റ്നസ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്.

സ്കിന്‍ റാഷസ്
ചെറിയ കുട്ടികളില്‍ പ്രത്യേകിച്ച് നവജാത ശിശുക്കളില്‍ സ്കിന്‍ റാഷസ് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വെളിച്ചെണ്ണ ഏറ്റവും ഉത്തമമാണ്. വെളിച്ചെണ്ണ കൊണ്ട് കുട്ടികളിലെ സ്കിന്‍ റാഷസ് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

നിറം വര്‍ദ്ധിപ്പിക്കാന്‍
കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും തിളക്കം നല്‍കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തേങ്ങാപ്പാല്‍ വെന്ത വെളിച്ചെണ്ണ. ഇത് തേച്ച് കുളിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട. കുഞ്ഞിനുണ്ടാവുന്ന പല ചര്‍മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേങ്ങാപ്പാല്‍ വെന്ത വെളിച്ചെണ്ണ.

എക്സിമക്ക് പരിഹാരം
എക്സിമ പോലുള്ള പ്രതിസന്ധികള്‍ പലപ്പോഴും കുഞ്ഞുങ്ങളില്‍ ഉണ്ടാവാം. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തേപ്പിച്ച ശേഷം പത്ത് മിനിട്ട് കഴിഞ്ഞ് കുളിപ്പിക്കാവുന്നതാണ്. ഇത് ചര്‍മസംരക്ഷണത്തിന്റെ സകാര്യത്തില് വളരെയധികം സഹായിക്കുന്നു. എക്സിമക്ക് പരിഹാരം കാണാന്‍ വെളിച്ചെണ്ണ സഹായിക്കുന്നു.



Click it and Unblock the Notifications