For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറ്റാച്ച്മെന്റ് പാരന്റിങ്ങ് : എങ്ങനെ പ്രാവർത്തികമാക്കാം.

|

അറ്റാച്ച്മെന്റ് പാരന്റിങ്ങ് അല്ലെങ്കിൽ എപി മാതാപിതാക്കളും കുഞ്ഞും തമ്മിലുള്ള സ്നേഹം അല്ലെങ്കിൽ അടുപ്പം വർധിപ്പിക്കാനുള്ള ഒരു മാർഗ്ഗമാണ്. ജനനം മുതലുണ്ടാകുന്ന ഈ അടുപ്പത്തിന്റെ ആധാരത്തിലാണ് കുഞ്ഞ് ഭാവിയിലുണ്ടാകുന്ന ബന്ധങ്ങളെ മനസ്സിലാക്കുന്നതും തിരിച്ചറിയുന്നതും അത് അനുഭവിക്കുന്നതും.

T5

എപി കുഞ്ഞുമായി അടുക്കുന്നതും ആ ബന്ധത്തിനെ പരിപോഷിപ്പിക്കുന്നതുമായ കാര്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. മാതാപിതാക്കൾ കുഞ്ഞിന് സ്നേഹവും ശ്രദ്ധയും എപ്പോഴും നൽകി അതിന്റെ വൈകാരികമായ ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കുന്നു.

അറ്റാച്ച്മെന്റ് തിയറി

അറ്റാച്ച്മെന്റ് തിയറി

എപി ആദ്യമായി ഉരുത്തിരിയുന്നത് ജോൺ ബൌൾബൈ എന്ന സൈകോളജിസ്റ്റിന്റെ അറ്റാച്ച്മെന്റ് തിയറിയിലൂടെയാണ്. 1950 ലാണ് ഈ തിയറി രൂപപ്പെടുന്നത്. അടുപ്പം കുഞ്ഞുനാളിൽ ആരംഭിച്ച് ജീവിതം മുഴുവൻ നീണ്ടുനിൽക്കുന്നു. കുഞ്ഞുങ്ങൾ ജന്മനാലുള്ള സ്വഭാവവിശേഷങ്ങൾ അവരുടെ നിലനിൽപ്പിനായി ഉപയോഗിക്കുന്നു. ഈ സ്വഭാവ വിശേഷങ്ങൾ എല്ലാം തന്നെ സഹജമായുള്ളവയാണ്. സ്വന്തം നിലനിൽപ്പിനു ഒരു ഭീഷണി ഉയരുമ്പോൾ ഈ സ്വാഭാവങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നു. കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഈ ഭീഷണി അമ്മയുമായി പിരിയുന്നത് ആവാം. ഇത്തരം പെരുമാറ്റങ്ങൾ കാലം ചെല്ലുന്നതോടെ സ്ഥിരമായ പെരുമാറ്റരീതികളായി മാറുന്നു. അങ്ങനെ കുഞ്ഞ് അതിന്റെ പ്രശ്നങ്ങൾക്ക് അല്ലെങ്കിൽ സന്തോഷങ്ങൾക്ക് സാമൂഹ്യമായ ഒരു ബഹിർസ്ഫുരണം കാണിക്കുന്നു. അത് കരയുകയോ ചിരിക്കുകയോ ചെയ്ത് അതിന്റെ അച്ഛനമ്മമാരിൽ നിന്നും ഒരു പ്രതികരണം ഉണ്ടാക്കുന്നു.

കുഞ്ഞ് ആദ്യമായി അതിന്റെ അമ്മയുമായോ അല്ലെങ്കിൽ അതിന്റെ കാര്യങ്ങൾ നോക്കുന്ന ആളുമായോ ഒരു സുരക്ഷിതമായ സ്നേഹബന്ധം ഉണ്ടാക്കിയെടുക്കുന്നു. ഈ ബന്ധത്തിന്റെ ആധാരത്തിലാണ് കുഞ്ഞ് സാമൂഹ്യമായ മറ്റു ഇടപെടലുകൾ നടത്തുന്നത്. എപ്പോഴെങ്കിലും സുരക്ഷിതത്വത്തിനു ഭീഷണി ഉണ്ടായാൽ കുഞ്ഞ് അമ്മയുടെ അടുത്ത് സംരക്ഷണത്തിനായി ഒാടിയെത്തുന്നു. ഈ ബന്ധമാണ് സാമൂഹ്യമായ മറ്റെല്ലാ ബന്ധങ്ങളുടെയും മൂലരൂപം. അതുകൊണ്ട് ഈ ബന്ധത്തിനു എന്തെങ്കിലും തകർച്ച സംഭവിച്ചാൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

അമ്മയും കുഞ്ഞും

അമ്മയും കുഞ്ഞും

എപി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ശിശുരോഗവിദഗ്ധനായ ഡോ. വില്യം സീയേഴ്സാണ്. 1993 ൽ വില്യം സീയേഴ്സും അദ്ദേഹത്തിന്റെ ഭാര്യ മാർത്തയും ചേർന്നെഴുതിയ ബേബി ബുക്ക് എന്ന പുസ്തകം എപിയെപ്പറ്റി വളരെ വിശദമായി പ്രതിപാദിക്കുന്നു. വില്യം സീയേഴ്സ് എപിയിൽ ഉപയോഗിക്കേണ്ട ഏഴു രീതികളെപ്പറ്റി വളരെ വിശദമായി പ്രതിപാദിക്കുന്നു. ഇത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധംപരിപോഷിപ്പിക്കാൻ സഹായകമാണ്.

കുഞ്ഞു ജനിച്ചാലുടൻ അമ്മയും കുഞ്ഞുമായുള്ള അടുപ്പം ആരംഭിക്കണമെന്ന് വില്യം സീയേഴ്സ് പറയുന്നു. കുഞ്ഞ് പരിപൂർണ്ണമായും ചുറ്റുപാടുകളെപ്പറ്റി ബോധവാനായിരിക്കുമ്പോൾ ഈ അടുപ്പം ആരംഭിക്കണം.

മുലയൂട്ടുന്നതിലൂടെ സ്നേഹത്തിനും അടുപ്പത്തിനും കാരണമാവുന്ന ഓക്സിടോക്സിൻ, പ്രോലാക്ടിൻ എന്നീ ഹോർമോണുകൾ അമ്മയുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നു.

ഈ ഹോർമോണുകൾ അമ്മക്ക് കുഞ്ഞിനോട് സ്നേഹമുണർത്താൻ സഹായകമാവുന്നു. അങ്ങനെ അമ്മക്കും കുഞ്ഞിനുമിടയിൽ അഗാധമായ ഒരു ബന്ധം രൂപം കൊള്ളുന്നു. മുലയൂട്ടൽ എപ്പോഴും കുഞ്ഞിന്റെ ആവശ്യത്തിനനുസരിച്ചായിരിക്കണമെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. അല്ലാതെ മുതിർന്നവരുടെ ടൈം ടേബിൾ അനുസരിച്ച് നടത്തേണ്ട കാര്യമല്ല അത്. കുഞ്ഞിന് വിശന്നു കരയുമ്പോൾ മുലയൂട്ടുക എന്ന ലളിതമായ രീതി അവലംബിക്കുക.

കുഞ്ഞിന്റെ ഭാഷ

കുഞ്ഞിന്റെ ഭാഷ

കുഞ്ഞിനെകഴിയുന്നത്ര സമയം എടുക്കണമെന്ന് ഡോ സീയേഴ്സ് അമ്മമാരോട് ആവശ്യപ്പെടുന്നു. കുഞ്ഞ് ഏറ്റവുമധികം സന്തോഷവാനായിരിക്കുന്നത് അമ്മയുമായി ചേർന്നിരിക്കുമ്പോഴാണ്. കൂടാതെ അമ്മ ചെയ്യുന്ന ഒാരോ ജോലിയിലും കുഞ്ഞിനെ ഉൾപ്പെടുത്താൻ അദ്ദേഹം നിർദ്ദേശിക്കുന്നു. ഈ രീതിയിലൂടെ അമ്മ ചെയ്യുന്ന ഒാരോ ജോലിയിലും കുഞ്ഞും ഒരു ഭാഗമാകുന്നു. കുഞ്ഞിനെ എടുത്തുകൊണ്ടു ചെയ്യാൻ പറ്റുന്ന എല്ലാ ജോലിയും ചെയ്യണം. കുഞ്ഞിന്റെ ഭാഷ പെട്ടെന്നു വളരാനും ഈ രീതി സഹായിക്കും.

അമ്മയും കുഞ്ഞും ഒരുമിച്ചുറങ്ങണമെന്ന് ഡോ.സീയേഴ്സ് നിർദ്ദേശിക്കുന്നു. രാത്രി കാലങ്ങളിൽ കുഞ്ഞിനെ മുലയൂട്ടാൻ അമ്മക്ക് ഇത് സഹായകമായിരിക്കും. രാത്രിയിൽ മുഴുവൻ അമ്മ കുഞ്ഞിന്റെ കൂടെയുണ്ടാകും. കുഞ്ഞിനുണ്ടാകുന്ന ഏത് ബുദ്ധിമുട്ടും അമ്മക്ക് ഉടൻ തിരിച്ചറിയാൻ സാധിക്കും. കൂടാതെ ഒരുമിച്ചുറങ്ങുന്നത് അമ്മക്കും കുഞ്ഞിനും നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

 കുഞ്ഞിനെ പരിശീലിപ്പിക്കാൻ ശ്രമിക്കരുത്

കുഞ്ഞിനെ പരിശീലിപ്പിക്കാൻ ശ്രമിക്കരുത്

കുഞ്ഞിന്റെ ആവശ്യങ്ങൾ പെട്ടെന്നു മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിയണമെന്നു സീയേഴ്സ് പറയുന്നു. കുഞ്ഞ് എന്തിനു വേണ്ടി കരയുന്നുവെന്നു അറിയാൻ സാധിക്കണം. പെട്ടെന്നു തന്നെ ആ കാര്യം നിവർത്തിച്ചു കൊടുക്കുകയും വേണം. കുഞ്ഞിന്റെ അസ്വസ്ഥത ആദ്യം തന്നെ മനസ്സിലാക്കി അതനുസരിച്ച് മാതാപിതാക്കൾ പെരുമാറിയാൽ കുഞ്ഞിന് കരയേണ്ട ആവശ്യം വരില്ലെന്നു അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്താൽ ചെറിയ കാര്യങ്ങൾക്ക് കരയേണ്ട ആവശ്യമില്ലെന്നു കുഞ്ഞ് മനസ്സിലാക്കുമെന്ന് സീയേഴ്സ് പറയുന്നു.

എപി വൈകാരികമായി വളരെ സമ്മർദ്ദമുണ്ടാക്കുന്ന ഒരു ജോലിയാണെന്ന് ഡോ.സീയേഴ്സ് ഒാർമ്മപ്പെടുത്തുന്നു. അമ്മമാർ സ്വന്തം ആവശ്യങ്ങൾ നന്നായി മനസ്സിലാക്കണം. സ്വയം ശാരീരികമായും മാനസികമായും വൈകാരികമായും ശ്രദ്ധിക്കണം. സ്വന്തം ആരോഗ്യം നല്ല നിലയിൽ ആയിരുന്നാൽ മാത്രമെ അമ്മമാർക്ക് കുഞ്ഞിനെ ഭംഗിയായി പരിപാലിക്കാൻ കഴിയുകയുള്ളൂ.

കുഞ്ഞിനെ പരിശീലിപ്പിക്കാൻ ശ്രമിക്കരുത് എന്ന് ഡോ.സീയേഴ്സ് പറയുന്നുണ്ട്. മാതാപിതാക്കളുടെ സൌകര്യത്തിനനുസരിച്ച് കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ ചിട്ടപ്പെടുത്തിയെടുക്കരുത്. കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ എല്ലാം സഹജമാണ്. കുഞ്ഞിന് പെരുമാറ്റച്ചട്ടം ഉണ്ടാക്കിയെടുക്കാതെ അതിന്റെ ആവശ്യത്തിനനുസരിച്ച് പെരുമാറണമെന്നു അദ്ദേഹം ഒാർമ്മപ്പെടുത്തുന്നു.

കുഞ്ഞിനെ വളർത്തൽ

കുഞ്ഞിനെ വളർത്തൽ

പല വിദഗ്ദ്ധരും എപി എന്ന ആശയത്തിനെ നവീകരിച്ചിട്ടുണ്ട്. അറ്റാച്ച്െമന്റ് പാരന്റിങ് ഇന്റർനാഷണൽ എന്ന സംഘടന എട്ടു നിയമങ്ങൾ ഇതിലേക്കായി മുന്നോട്ട് വെയ്ക്കുന്നു. അവ എന്തെല്ലാമെന്നു നോക്കാം.

ഗർഭധാരണം, പ്രസവം, കുഞ്ഞിനെ വളർത്തൽ എന്നിവ വളരെ ബുദ്ധിമുട്ട് പിടിച്ച കാര്യങ്ങളാണ്. അവ എന്താണെന്ന് കൃത്യമായി മനസ്സിലാക്കുക. എത്ര സഹായം ലഭ്യമാകുമെന്ന് മനസ്സിലാക്കുക. ഗർഭധാരണത്തെപ്പറ്റി മോശമായ ധാരണകൾ വെച്ചു പുലർത്താതിരിക്കുക. കുഞ്ഞ് എന്ന ആശയത്തെ ഹൃദയംഗമമായി സ്വീകരിക്കുക.

കുഞ്ഞിന്റെ എല്ലാ ഭാവങ്ങളും കരച്ചിലും സന്തോഷവും വാശിപിടിക്കലും ഒക്കെ വളരെ സ്വാഭാവികമായ കാര്യങ്ങളാണ്. മാതാപിതാക്കൾ ആ ഭാവങ്ങളോട് ഗൌരവത്തോടെയും സെൻസിറ്റീവ് ആയും പ്രതികരിക്കണം. കുഞ്ഞുങ്ങളെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കാൻ ശ്രമിക്കണമെന്നർത്ഥം.

സ്നേഹവും കരുതലും

സ്നേഹവും കരുതലും

കുഞ്ഞുങ്ങളെ എപ്പോഴും ദേഹത്തോട് ചേർത്തു പിടിക്കണമെന്ന് എപി അനുശാസിക്കുന്നു. ഇത് കുഞ്ഞിനു അമ്മയുമായുള്ള അടുപ്പവും സ്നേഹവും വർദ്ധിപ്പിക്കുന്നു. കുഞ്ഞുങ്ങളെ എടുത്തു കൊണ്ടു നടക്കുക, സ്ലിങിൽ കൊണ്ടു നടക്കുക, കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്യുക ഇവയൊക്കെ വളരെ അത്യാവശ്യമാണ്. കുഞ്ഞുങ്ങളുടെ കരച്ചിലിനെ ഒരിക്കലും ശ്രദ്ധിക്കാതിരുന്നുകൂടാ. കുറെ നേരം കരഞ്ഞിട്ട് നിർത്തിക്കോളും എന്ന ചിന്താഗതി എപിയിൽ ഒരിക്കലും പ്രോൽസാഹിപിക്കപ്പെടുന്നില്ല.

എപ്പോഴും കുഞ്ഞുങ്ങൾക്ക് സ്നേഹവും കരുതലും കൊടുക്കണമെന്നു എപി അനുശാസിക്കുന്നു. അമ്മ എപ്പോഴും കൂടെയുണ്ടാവണമെന്നു എപി ആവശ്യപ്പെടുന്നു. കുഞ്ഞ് ആവശ്യപ്പെടുമ്പോഴൊക്കെ അതിനു മുലയൂട്ടണം. മുലയൂട്ടൽ വളരെ പവിത്രമായ ഒരു കർമ്മമാണ്. അമ്മക്കും കുഞ്ഞിനുമിടയിൽ സ്നേഹവും അടുപ്പവും വളർത്താൻ ഇതിലും നല്ല ഒരു കാര്യമില്ല. കുഞ്ഞിന് അതിന്റെ എല്ലാ ആവശ്യങ്ങളും അമ്മ നിവർത്തിച്ചു കൊടുക്കുമെന്ന ഒരു വിശ്വാസവും മുലയൂട്ടലിലൂടെ ലഭിക്കുന്നു

ആരോഗ്യകരമായ ഒരു ജീവിതശൈലി

ആരോഗ്യകരമായ ഒരു ജീവിതശൈലി

അമ്മയും കുഞ്ഞും ഒരുമിച്ചുറങ്ങണമെന്നു എപി അനുശാസിക്കുന്നു. സ്നേഹവും അടുപ്പവും വർദ്ധിപ്പിക്കുന്നത് കൂടാതെ കുഞ്ഞിനു പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളെ മനസ്സിലാക്കാനും ഇത് സഹായിക്കുന്നു. SIDS (SUDDEN INFANT DEATH SYNDROME) നിയന്ത്രിക്കാൻ ഈ ഒരുമിച്ചുറക്കത്തിനു കഴിയുമെന്നു എപി പറയുന്നു.

കുഞ്ഞിനെ അച്ചടക്കം പഠിപ്പിക്കാൻ ഏറ്റവും പോസിറ്റീവ് ആയ മാർഗ്ഗങ്ങൾ ഉപയോഗിക്കുക. കുഞ്ഞിനെ ശിക്ഷിക്കുന്നതിന് എപി എതിരാണ്.

എപി പിൻതുടരുന്ന മാതാപിതാക്കൾ സ്വന്തം ആരോഗ്യം നന്നായി ശ്രദ്ധിക്കണമെന്നു എപി അനുശാസിക്കുന്നു. എപി വളരെ സമ്മർദ്ദമുണ്ടാക്കുന്ന ഒരു ജീവിതശൈലിയാണ്. മാതാപിതാക്കൾക്ക് നല്ല ആരോഗ്യമില്ലെങ്കിൽ അവർ പെട്ടെന്നു തളർന്നു പോകും. നല്ല ആരോഗ്യകരമായ ഒരു ജീവിതശൈലി അവർ പിൻതുടർന്നാൽ മാത്രമെ കുഞ്ഞുങ്ങളുടെ പിൽക്കാല ജീവിതത്തിൽ അവർക്ക് ഒരു പ്രചോദനമാകാൻ മാതാപിതാക്കൾക്ക് കഴിയുകയുള്ളൂ. വ്യക്തിജീവിതവും മാതാപിതാക്കൾ എന്ന ഉത്തരവാദിത്വവും ഭംഗിയായി തുലനം ചെയ്തു കൊണ്ടു പോകാൻ അവർ പഠിക്കേണ്ടതാവശ്യമാണ്.

 എപി കുഞ്ഞുങ്ങൾക്ക് വളരെയേറെ ഗുണപ്രദമാണ്. എങ്ങനെയെന്നു നോക്കാം.

എപി കുഞ്ഞുങ്ങൾക്ക് വളരെയേറെ ഗുണപ്രദമാണ്. എങ്ങനെയെന്നു നോക്കാം.

മാതാപിതാക്കളും കുഞ്ഞുങ്ങളും പരസ്പരം സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു ജീവിതരീതിയാണ് എപി. കുഞ്ഞിനു മുഴുവൻ ശ്രദ്ധനൽകുകയും അവരുടെ ആവശ്യങ്ങളോട് ഉടനടി പ്രതികരിക്കുകയും ചെയ്യുന്നു. ഇത് കുഞ്ഞിന് നല്ല സുരക്ഷിതത്വബോധം നൽകുന്നു. എപിയിലെ എല്ലാ മാർഗ്ഗങ്ങളും കുഞ്ഞുങ്ങളെ വൈകാരികമായി ശക്തരാക്കുന്നു. ഈ ശക്തി മാതാപിതാക്കളിലേക്കും വ്യാപിക്കുന്നു. മുലയൂട്ടുന്ന സമയത്ത് അമ്മയുടെ ശരീരത്തിൽ പ്രോലാക്ടിൻ ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് അമ്മയെ ശാന്തയാക്കുന്നു. കുഞ്ഞും ശാന്തനാകുന്നു.

എപി അമ്മമാർക്ക് വളരെ സമ്മർദ്ദമുണ്ടാക്കുന്നുവെങ്കിലും കുഞ്ഞുങ്ങൾക്ക് വളരെ ഗുണപ്രദമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

English summary

attachment-parenting-what-is-it-and-how-to-make-it-wor

Closeness begins on the day of the baby and lasts all his life. The babies are born with birth traits for their survival
Story first published: Monday, July 23, 2018, 12:48 [IST]
X
Desktop Bottom Promotion