For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനെ ഉറക്കാന്‍ എളുപ്പവഴികള്‍

കുഞ്ഞിന്റെ ആരോഗ്യകരമായ ഉറക്കം തന്നെയാണ് ഏത് അമ്മമാരുടേയും ആഗ്രഹം.

|

എത്രയൊക്കെ ശ്രമിച്ചിട്ടും രാത്രി കുഞ്ഞിന് ഉറക്കമില്ലേ, എന്നാല്‍ ഇനി കുഞ്ഞിനെ ഉറക്കാന്‍ ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍. കുഞ്ഞുങ്ങളുടെ ഉറക്കം അവരുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എപ്പോഴും മാതാപിതാക്കളുടെ വലിയൊരു പരാതിയാണ് കുഞ്ഞിന് ഉറക്കമില്ല എന്നത്. എത്രയൊക്കെ ശ്രമിച്ചിട്ടും കുഞ്ഞിനെ ഉറക്കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുഞ്ഞിനെ പെട്ടെന്ന് ഉറക്കാം.

പ്രത്യേകിച്ചും നവജാത ശിശുക്കള്‍ക്കാണ് ഉറക്കം ഇല്ലാത്തതിന്റെ പ്രശ്‌നം നേരിടുന്നത്. കുഞ്ഞ് ഉറങ്ങാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് വായുസഞ്ചാരമുള്ള അധികം ചൂടും തണുപ്പും ഇല്ലാത്ത സ്ഥലം ആണ്. ശബ്ദങ്ങളില്ലാത്ത പ്രധാന സ്ഥലം എന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുഞ്ഞിന് അത്രയധികം പ്രാധാന്യം ഉറങ്ങുമ്പോള്‍ നല്‍കണം. പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഉറക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഗര്‍ഭിണികളിലെ നെഞ്ചെരിച്ചിലിന് ഉടന്‍ പരിഹാരംഗര്‍ഭിണികളിലെ നെഞ്ചെരിച്ചിലിന് ഉടന്‍ പരിഹാരം

കുഞ്ഞുങ്ങളെ ഉറക്കാന്‍ പല വിധത്തിലുള്ള വിദ്യകളും ഉണ്ടാവും. താരാട്ട് പാടലും എടുത്ത് നടക്കലും പാലു നല്‍കലും എല്ലാം കൊണ്ടും ജഗപൊകയായിരിക്കും. എന്നാല്‍ അതൊന്നും കുഞ്ഞിനെ ഉറക്കാന്‍ സഹായിക്കില്ല എന്നതാണ് സത്യം. എന്നാല്‍ കുഞ്ഞിനെ ഉറക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം.

 സമയക്രമം

സമയക്രമം

എല്ലാ ദിവസവും എഴുന്നേല്‍ക്കുന്നതിന് പതിവ് സമയക്രമം പാലിക്കുന്നന്നത് വളരെ പ്രധാനമാണ്. ഇത് മൂലം ആവശ്യമായ വിശ്രമം ലഭിക്കുകയും ശരീരത്തിന് ഇത് ശീലമാവുകയും ചെയ്യും. സ്വപ്‌നങ്ങള്‍ പതിവാകും സമയക്രമം സ്ഥിരമാകുന്നതോടെ ശനിയാഴ്ചയും ഞായറാഴ്ചയും ഉറങ്ങാന്‍ അല്‍പം താമസിച്ചാലും കുട്ടികള്‍ക്ക് പ്രശ്‌നമില്ലാതാകും.

ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍

ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍

ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ഒരു ആചാരം പോലെയാണ്. ചൂടുവെള്ളത്തില്‍ ഒരു കുളി, അല്‍പം സംഗീതം, പൈജാമ ധരിക്കല്‍, അടുത്ത ദിവസത്തേക്കുള്ള വസ്ത്രങ്ങള്‍ തയ്യാറാക്കി വയ്ക്കല്‍, പല്ല് തേപ്പ് എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെടും. ഇതെല്ലാം കുഞ്ഞിന്റെ ഉറക്കത്തിന് നല്ലൊരു ഓര്‍ഡര്‍ ഉണ്ടാക്കി വെക്കുന്നു.

കുട്ടികള്‍ക്ക് കഥ പറയാന്‍

കുട്ടികള്‍ക്ക് കഥ പറയാന്‍

ഉറങ്ങുന്നതിന് മുമ്പ് കഥ വായിക്കുന്നത് കുട്ടികളുടെ ആയാസം കുറയ്ക്കുകയും കൂടുതല്‍ സുഖപ്രദമായ ഉറക്കം നല്‍കുകയും ചെയ്യും. ഉറങ്ങുന്നതിന് തൊട്ട് മുമ്പ് വീഡിയോ ഗെയിം, ടെലിവിഷന്‍, ആഹാരം, കഫീന്‍ കഴിക്കല്‍ തുടങ്ങി അവരെ ആവേശം കൊള്ളിക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കുക.

ചൂട് കുറഞ്ഞ സമയം

ചൂട് കുറഞ്ഞ സമയം

ചൂട് കുറച്ച് വിശ്രമം നല്‍കുന്ന ഇരുണ്ട ശാന്തമായ മുറികള്‍ വേണം ഉറങ്ങാന്‍ തിരഞ്ഞെടുക്കാന്‍. ശബ്ദങ്ങള്‍ ഒഴിവാക്കുക, ആശ്വാസം നല്‍കുന്ന നിറങ്ങള്‍ ഉപയോഗിക്കുക, സുഖപ്രദമായ മെത്ത ഉപയോഗിക്കുക. കമ്പ്യൂട്ടര്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബെഡ്‌റൂമില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

രാത്രി ഭക്ഷണം

രാത്രി ഭക്ഷണം

ലളിതമായ അത്താഴമാണ് നല്ലത് , എന്ന് കരുതി ഉറങ്ങാറാകുമ്പോഴേക്കും വിശക്കരുത്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അത്താഴം നല്‍കുക. കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ്സ് ചൂട് പാല്‍ നല്‍കുന്നത് ശരീരത്തിന്റെ ആയാസം കുറയ്ക്കാന്‍ സഹായിക്കും.

 പകലുറക്കം

പകലുറക്കം

നീണ്ട ചെറുമയക്കങ്ങള്‍ (30 മിനുട്ട് ധാരാളമാണ്), ആവശ്യമുള്ളതിലും കൂടുതല്‍ സമയം കിടക്കയില്‍ ചെലവഴിക്കല്‍ എന്നിവ ഒഴിവാക്കുക. ആവശ്യമുള്ളത്ര സമയം ഉറങ്ങിക്കഴിഞ്ഞാല്‍ ഉടന്‍ എഴുനേല്‍ക്കണം. എങ്കിലേ ദിവസം ആസ്വദിക്കാന്‍ കഴിയൂ. ഉറങ്ങേണ്ട സമയത്ത് ഉറങ്ങുക പഠിത്തം, ടിവി കാണല്‍, ഹോം വര്‍ക് എന്നിവയ്ക്കായി ഉറക്കം ഒഴിവാക്കരുത്.

വിശപ്പ് മാറ്റും

വിശപ്പ് മാറ്റും

വിശപ്പ് ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്. കുഞ്ഞിന് വിശപ്പുള്ള സമയത്ത് ഉറക്കത്തിന് തടസ്സം നേരിടുന്നു. ചെറിയ കുട്ടികളാണെങ്കില്‍ അത് കുഞ്ഞിന് പറയാന്‍ കഴിയാതെ വരുന്നു. അതുകൊണ്ട് തന്നെ അമ്മമാരോട് കുഞ്ഞിന്റെ വിശപ്പിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

വെളിച്ചം കെടുത്തേണ്ട

വെളിച്ചം കെടുത്തേണ്ട

കുഞ്ഞിന് ചെറിയ വെളിച്ചം അത്യാവശ്യമാണ് ഉറങ്ങുമ്പോള്‍. എന്നാല്‍ അധികം വെളിച്ചം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് കുഞ്ഞിന്റെ ഉറക്കത്തിന് പ്രശ്‌നമുണ്ടാക്കുന്നു. എന്നാല്‍ ചെറിയ വെളിച്ചം കുഞ്ഞിന് ആരോഗ്യകരമായ ഉറക്കത്തിന് നല്ലതാണ്. ഇത് കുട്ടികള്‍ക്ക് ആരോഗ്യമുള്ള ഉറക്കം നല്‍കാന്‍ സഹായിക്കുന്നു.

ഡയപ്പര്‍ ശ്രദ്ധിക്കണം

ഡയപ്പര്‍ ശ്രദ്ധിക്കണം

ചെറിയ കുട്ടികള്‍ക്കാണ് ഡയപ്പറിന്റെ ആവശ്യം. എന്നാല്‍ ഇടക്കിടക്ക് ഇത് മാറ്റേണ്ടത് അത്യാവശ്യമാണ്. ഇത് കുഞ്ഞിനെ അത്രക്കധികം പ്രതിസന്ധിയിലാക്കും. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെയും പ്രശ്‌നത്തിലാക്കും. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ കുഞ്ഞിന് നല്ല ഉറക്കം സഹായിക്കുന്നു.

വൃത്തിയുള്ള സ്ഥലം

വൃത്തിയുള്ള സ്ഥലം

കുഞ്ഞിനെ ഉറക്കാന്‍ ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് വൃത്തിയുള്ള സ്ഥലം. വൃത്തിയുള്ള സ്ഥലത്ത് മാത്രമേ ഉറക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത സ്ഥലത്ത് കുഞ്ഞിനെ ഉറക്കിയാല്‍ അത് ആരോഗ്യത്തിനേയും വളരെ ദോഷകരമായി ബാധിക്കുന്നു.

English summary

Tips to Get Your Kids to Sleep

Learn the experts' secrets for helping your baby get a good night's sleep
Story first published: Wednesday, November 1, 2017, 11:07 [IST]
X
Desktop Bottom Promotion