Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
കുഞ്ഞിന് പശുവിന് പാല് കൊടുക്കും മുന്‍പ്
എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് പശുവിന് പാല് കുട്ടികളില്‍ ഉണ്ടാക്കുക എന്ന് നോക്കാം
കുഞ്ഞിന് വളരെ ചെറുപ്പം മുതല്‍ക്ക് തന്നെ പശുവിന് പാല് കൊടുത്ത് വളര്‍ത്തുന്നവരാണ് നമ്മളെല്ലാവരും. ഒരു വയസ്സിനു മുമ്പ് തന്നെ കുഞ്ഞിന് പശുവിന് പാല് കൊടുക്കുന്നവരും ചില്ലറയല്ല. പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന് ഇതുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അമ്മമാര്‍ ചിന്തിക്കുന്നില്ല എന്നതാണ് സത്യം. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്.
പലപ്പോഴും അമ്മമാര്‍ പാല് കൊടുക്കുമ്പോള്‍ അവര്‍ക്ക് രണ്ടാമതെന്നുള്ള ഓപ്ഷന് ആണ് പശുവിന് പാല്. എന്നാല്‍ ഇത് കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തുകൊണ്ടാണ് ചെറിയ കുട്ടികള്‍ക്ക് പശുവിന് പാല് കൊടുക്കരുതെന്ന് പറയുന്നതെന്ന് നോക്കാം.

അലര്‍ജിയുണ്ടാക്കുന്നു
കുട്ടികളില്‍ അലര്‍ജിയുണ്ടാകാന്‍ എളുപ്പമാണ്. ഇതിന് പലപ്പോഴും കാരണമാകുന്നതും ഭക്ഷണ രീതികള്‍ തന്നെയാണ്. ഇത്തരം ഭക്ഷണ രീതികള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിലൂടെയാണ് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യം ബുദ്ധിമുട്ടിലാവുന്നതും. പശുവിന് പാല് ചെറിയ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്.

ദഹനത്തെ ബാധിക്കുന്നു
കുട്ടികള്‍ക്ക് എപ്പോഴും എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ മാത്രമേ കൊടുക്കാന്‍ പാടുകയുള്ളൂ. എന്നാല്‍ പശുവിന് പാല് ദഹിക്കാന്‍ വളരെ പ്രയാസമുള്ള ഒന്നാണ്. പ്രത്യേകിച്ച് ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളില്‍. അതുകൊണ്ട് തന്നെ പരമാവധി കുട്ടികള്‍ക്ക് പശുവിന് പാല് കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

വിളര്‍ച്ച
കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുക്കേണ്ട പ്രായത്തില്‍ ആവശ്യത്തിന് മുലപ്പാല്‍ കൊടുത്തില്ലെങ്കില്‍ അത് കുട്ടികളില്‍ അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. മുലപ്പാലിന് പകരമാണ് പശുവിന് പാല് എന്ന രീതിയില്‍ കൊടുത്താല്‍ അത് പലപ്പോഴും കുട്ടികളില്‍ വിളര്‍ച്ചക്കുള്ള സാധ്യത വളരെ കൂടുതലാക്കും.

കഫക്കെട്ട്
പശുവിന് പാല് കൂടുതലായി കൊടുക്കുന്ന കുട്ടികളില്‍ കഫക്കെട്ടിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പശുവിന് പാലില്‍ കൊഴുപ്പ് കൂടുതലാണ് എന്നത് തന്നെയാണ് കാര്യം. ഇത് കുട്ടികളെ വളരെയധികം ബാധിക്കുന്നു.

ശ്വാസംമുട്ടല്‍
ചെറിയ കുട്ടികളില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ മുന്നിലാണ് ശ്വാസം മുട്ടല്‍. പല കുട്ടികളിലും പശുവിന് പാലിന്റെ അമിത ഉപയോഗം തന്നെയാണ് ശ്വാസം മുട്ടല്‍ ഉണ്ടാക്കാന്‍ കാരണം. അതുകൊണ്ട് തന്നെ പശുവിന് പാലിന്റെ ഉപയോഗം കഴിവതും ചെറിയ കുട്ടികളില്‍ കുറക്കാന്‍ ശ്രമിക്കുക.

ചര്‍മ്മത്തില്‍ അലര്‍ജി
ചര്‍മ്മത്തില്‍ തടിപ്പും മറ്റും ഉണ്ടാവാനും പശുവിന് പാലിന്റെ അമിതോപയോഗം കാരണമാകുന്നു. പശുവിന് പാല് കൊടുക്കുന്ന കുട്ടികളില്‍ പല വിധത്തിലാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും.

ചുമ
ചെറിയ കുട്ടികളില്‍ ചുമയും ജലദോഷവും വരാന്‍ അധികം കാലതാമസം വേണ്ട. അതുകൊണ്ട് തന്നെ പശുവിന് പാല് ഇതിന്റെ കാര്യത്തില്‍ അല്പം ആക്കം കൂട്ടുകയേ ഉള്ളൂ. ഇത്തരത്തില്‍ പശുവിന് പാലിന്റെ ഉപയോഗം കുട്ടികളില്‍ പല വിധത്തിലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.



Click it and Unblock the Notifications