For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നില്ലേ, കാരണമിതാ

അമ്മമാര്‍ മുലപ്പാല്‍ നിഷേധിക്കുന്നതിനു പുറകിലുള്ള കാരണങ്ങള്‍ എന്ന് നോക്കാം

|

കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് മുലപ്പാല്‍. കൃത്യമായ അളവില്‍ കൃത്യമായ രീതിയില്‍ കുഞ്ഞിന് മുലപ്പാല്‍ കിട്ടിയില്ലെങ്കില്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയേയും ബുദ്ധിയേയും എല്ലാം അപകടത്തിലാക്കും. കുഞ്ഞിന്റെ ആരോഗ്യത്തിനെന്ന് അറിയാമെങ്കിലും അമ്മമാര്‍ കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുന്ന ഒരു സമയമുണ്ട്.

പലപ്പോഴും അമ്മയുടെ മാനസികാവസ്ഥയും അമ്മമാരുടെ അവസ്ഥയും നോക്കിയായിരിക്കും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തീരുമാനിക്കപ്പെടുന്നത്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് അമ്മമാര്‍ കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുന്നത് എന്ന് നോക്കാം.

മുലപ്പാല്‍ നല്‍കാനുള്ള ബുദ്ധിമുട്ട്

മുലപ്പാല്‍ നല്‍കാനുള്ള ബുദ്ധിമുട്ട്

കൃത്യമായ രീതിയില്‍ മുലപ്പാല്‍ നല്‍കാനുള്ള ശാരീരിക ബുദ്ധിമുട്ടാണ് ശ്രദ്ധിക്കേണ്ട ഒന്ന്. മുലപ്പാല്‍ നല്‍കുക എന്നത് നിസ്സാരമായ ഒരു കാര്യമല്ല. അതുകൊണ്ട് തന്നെ മുലപ്പാല്‍ നല്‍കുമ്പോള്‍ ശാരീരികമായ എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദമാണ് മറ്റൊരു കാര്യം. ചില സ്ത്രീകളില്‍ പ്രസവശേഷം ഡിപ്രഷനും സമ്മര്‍ദ്ദവും ഉണ്ടാവും. ഇതെല്ലാം കുഞ്ഞിന് പാല്‍ നിഷേധിക്കാനുള്ള അമ്മമാരുടെ കാരണമാകാം.

 വീണ്ടുമുള്ള ഗര്‍ഭധാരണം

വീണ്ടുമുള്ള ഗര്‍ഭധാരണം

വീണ്ടുമുള്ള ഗര്‍ഭധാരണമാണ് മറ്റൊന്ന്. ഒരു കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ മറ്റൊരു കുട്ടിക്ക് പാല്‍ കൊടുക്കുക എന്നത് ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന കാര്യമാണ്.

മെഡിക്കല്‍ കാരണങ്ങള്‍

മെഡിക്കല്‍ കാരണങ്ങള്‍

ചില സ്ത്രീകളില്‍ നിരന്തരമായി മരുന്ന് കഴിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഇത്തരക്കാര്‍ കുഞ്ഞിന് പാല്‍ കൊടുക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയിലുള്ള അമ്മമാര്‍ കഴിവതും കുഞ്ഞിന് പാല്‍ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കും.

 വ്യക്തിപരമായ കാരണങ്ങള്‍

വ്യക്തിപരമായ കാരണങ്ങള്‍

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കുഞ്ഞിന് പാല്‍ നിഷേധിക്കുന്ന അമ്മമാരുണ്ട്. മോഡേണ്‍ അമ്മമാരാണെങ്കില്‍ സൗന്ദര്യത്തിന്റെ പേരിലും സ്തനങ്ങള്‍ ഇടിഞ്ഞ് തൂങ്ങുമെന്നതിന്റെ പേരിലും കുഞ്ഞിന് പാല്‍ കൊ

ടുക്കാതിരിക്കാറുണ്ട്.

 ജോലിക്ക് പോകുന്നവര്‍

ജോലിക്ക് പോകുന്നവര്‍

ജോലിക്ക് പോകുന്ന അമ്മമാരില്‍ ചിലര്‍ക്കെങ്കിലും കുഞ്ഞിന് കൃത്യസമയക്ക് മുലപ്പാല്‍ നല്‍കാന്‍ കഴിയാതെ വരാറുണ്ട്. ഇതും കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന ഒന്നാണ്.

പല തരത്തിലുള്ള അലര്‍ജികള്‍

പല തരത്തിലുള്ള അലര്‍ജികള്‍

പല തരത്തിലുള്ള അലര്‍ജികള്‍ ഉള്ളവരിലും കുഞ്ഞിന് പാല്‍ കൊടുക്കാനുള്ള വിമുഖത ഉണ്ട്. ഇത് കുഞ്ഞിലേക്ക് പകരും എന്നതിന്റെ അിട്സ്ഥാനത്തിലാണ് ഇത്തരം തീരുമാനങ്ങള്‍ അമ്മമാരില്‍ ഉണ്ടാവുന്നത്.

English summary

Reasons To Stop Breastfeeding

Reasons To Stop Breastfeeding. Read on the post to learn more about it.
Story first published: Monday, August 7, 2017, 14:45 [IST]
X
Desktop Bottom Promotion