Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
അമ്മ കുഞ്ഞിന് മുലപ്പാല്‍ നല്കുന്നില്ലേ, കാരണമിതാ
അമ്മമാര്‍ മുലപ്പാല്‍ നിഷേധിക്കുന്നതിനു പുറകിലുള്ള കാരണങ്ങള്‍ എന്ന് നോക്കാം
കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് മുലപ്പാല്‍. കൃത്യമായ അളവില്‍ കൃത്യമായ രീതിയില്‍ കുഞ്ഞിന് മുലപ്പാല്‍ കിട്ടിയില്ലെങ്കില്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയേയും ബുദ്ധിയേയും എല്ലാം അപകടത്തിലാക്കും. കുഞ്ഞിന്റെ ആരോഗ്യത്തിനെന്ന് അറിയാമെങ്കിലും അമ്മമാര്‍ കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുന്ന ഒരു സമയമുണ്ട്.
പലപ്പോഴും അമ്മയുടെ മാനസികാവസ്ഥയും അമ്മമാരുടെ അവസ്ഥയും നോക്കിയായിരിക്കും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തീരുമാനിക്കപ്പെടുന്നത്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് അമ്മമാര്‍ കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുന്നത് എന്ന് നോക്കാം.

മുലപ്പാല്‍ നല്‍കാനുള്ള ബുദ്ധിമുട്ട്
കൃത്യമായ രീതിയില്‍ മുലപ്പാല്‍ നല്‍കാനുള്ള ശാരീരിക ബുദ്ധിമുട്ടാണ് ശ്രദ്ധിക്കേണ്ട ഒന്ന്. മുലപ്പാല്‍ നല്‍കുക എന്നത് നിസ്സാരമായ ഒരു കാര്യമല്ല. അതുകൊണ്ട് തന്നെ മുലപ്പാല്‍ നല്കുമ്പോള് ശാരീരികമായ എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദമാണ് മറ്റൊരു കാര്യം. ചില സ്ത്രീകളില്‍ പ്രസവശേഷം ഡിപ്രഷനും സമ്മര്‍ദ്ദവും ഉണ്ടാവും. ഇതെല്ലാം കുഞ്ഞിന് പാല് നിഷേധിക്കാനുള്ള അമ്മമാരുടെ കാരണമാകാം.

വീണ്ടുമുള്ള ഗര്‍ഭധാരണം
വീണ്ടുമുള്ള ഗര്‍ഭധാരണമാണ് മറ്റൊന്ന്. ഒരു കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ മറ്റൊരു കുട്ടിക്ക് പാല് കൊടുക്കുക എന്നത് ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന കാര്യമാണ്.

മെഡിക്കല്‍ കാരണങ്ങള്‍
ചില സ്ത്രീകളില്‍ നിരന്തരമായി മരുന്ന് കഴിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഇത്തരക്കാര്‍ കുഞ്ഞിന് പാല് കൊടുക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയിലുള്ള അമ്മമാര്‍ കഴിവതും കുഞ്ഞിന് പാല് കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കും.

വ്യക്തിപരമായ കാരണങ്ങള്‍
വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കുഞ്ഞിന് പാല് നിഷേധിക്കുന്ന അമ്മമാരുണ്ട്. മോഡേണ്‍ അമ്മമാരാണെങ്കില്‍ സൗന്ദര്യത്തിന്റെ പേരിലും സ്തനങ്ങള്‍ ഇടിഞ്ഞ് തൂങ്ങുമെന്നതിന്റെ പേരിലും കുഞ്ഞിന് പാല് കൊ
ടുക്കാതിരിക്കാറുണ്ട്.

ജോലിക്ക് പോകുന്നവര്‍
ജോലിക്ക് പോകുന്ന അമ്മമാരില്‍ ചിലര്‍ക്കെങ്കിലും കുഞ്ഞിന് കൃത്യസമയക്ക് മുലപ്പാല്‍ നല്കാന് കഴിയാതെ വരാറുണ്ട്. ഇതും കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന ഒന്നാണ്.

പല തരത്തിലുള്ള അലര്‍ജികള്‍
പല തരത്തിലുള്ള അലര്‍ജികള്‍ ഉള്ളവരിലും കുഞ്ഞിന് പാല് കൊടുക്കാനുള്ള വിമുഖത ഉണ്ട്. ഇത് കുഞ്ഞിലേക്ക് പകരും എന്നതിന്റെ അിട്സ്ഥാനത്തിലാണ് ഇത്തരം തീരുമാനങ്ങള്‍ അമ്മമാരില്‍ ഉണ്ടാവുന്നത്.



Click it and Unblock the Notifications
