Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഇതാണോ എല്ലാ അമ്മമാരുടേയും ആധി?
കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അച്ഛനേക്കാള്‍ ആധിയും ടെന്‍ഷനും എപ്പോഴും അമ്മയ്ക്കാണ്. ഗര്‍ഭിണിയാകുമ്പോള്‍ തന്നെ ഈ ടെന്‍ഷനും ആരംഭിയ്ക്കും. കുഞ്ഞ് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനാകുന്നതു വരെ അമ്മയുടെ ടെന്‍ഷനും കൂടെ തന്നെയുണ്ടാവും. ഗര്‍ഭകാലം ആരോഗ്യകരമാക്കാന്‍ ഈ ഭക്ഷണങ്ങള്‍
പലപ്പോഴും കുഞ്ഞിനുണ്ടാകുന്ന ചെറിയ അസുഖങ്ങള്‍ പോലും അമ്മയെ അത്രയേറെ തളര്‍ത്തുന്നു. കുഞ്ഞിന്റെ എന്തൊക്കെ കാര്യങ്ങളിലാണ് അമ്മമാര്‍ക്ക് ടെന്‍ഷന്‍ കൂടുതല്‍ എന്നു നോക്കാം.

കുഞ്ഞിനെപ്പോള് മുതല്‍ വെള്ളം കൊടുക്കാം
അമ്മിഞ്ഞപ്പാല് മാത്രമായിരിക്കും ആറ് മാസം വരെയെങ്കിലും കുഞ്ഞിന്റെ ഭക്ഷണം. എന്നാല്‍ നാലാം മാസം മുതല്‍ കുഞ്ഞിന് വെള്ളവും കൊടുത്തു തുടങ്ങാം. മാത്രമല്ല ദ്രാവക രൂപത്തിലുള്ള എല്ലാ ഭക്ഷണങ്ങള്‍ക്കും കുഞ്ഞിന് ഈ പ്രായം മുതല്‍ അനുവദനീയമാണ്.

കുഞ്ഞിന്റെ തല ഉറയ്ക്കുന്നത്
നവജാത ശിശുക്കളുടെ തല ഉറയ്ക്കുന്ന കാര്യത്തിലും അമ്മയ്ക്ക് ടെന്‍ഷന്‍ ആയിരിക്കും. എന്നാല്‍ ഒന്നു രണ്ടു മാസം കഴിയുന്നതോടെ കുഞ്ഞ് തന്നെ സ്വന്തമായി തല ഉയര്‍ത്തല്‍ പതിവാകും. അതിനു ശേഷം തല ഉറയ്്ക്കുന്നതായിരിക്കും.

ഡയപ്പര്‍ അലര്‍ജി എങ്ങനെ കളയും
ചില കുട്ടികള്‍ക്ക് ഡയപ്പര്‍ മൂലം അലര്‍ജി ഉണ്ടാവുന്നത് പതിവാണ്. എന്നാല്‍ ഇതിനെ എങ്ങനെ പ്രതിരോധിയ്ക്കണമെന്നതും പലപ്പോഴും അമ്മമാരുടെ ഉറക്കം കളയുന്നതാണ്. എന്നാല്‍ കുട്ടികള്‍ക്ക് വെളിച്ചെണ്ണ തേപ്പിച്ചാല്‍ ഇത്തരത്തിലുള്ള ഡയപ്പര്‍ അലര്‍ജി ഇല്ലാതാക്കാം.

കുട്ടി കമിഴുന്നത്
ഓരോ പ്രായത്തിലും ഓരോ തരത്തിലുള്ള വളര്‍ച്ചയായിരിക്കും കുട്ടികളില്‍ പ്രകടമാകുക. കുട്ടി നാലാം മാസത്തില്‍ തന്നെ തനിയേ കമിഴ്ന്ന് കിടക്കാനും നീന്താനും ആരംഭിയ്ക്കും. എന്നാല്‍ ഇതിന്റെ കാര്യത്തില്‍ മിക്കവാറും അമ്മമാര്‍ക്ക് ടെന്‍ഷനാവും എന്നതാണ് സത്യം.

കുട്ടികള്‍ക്ക് മുട്ട കൊടുക്കാമോ?
എല്ലിന്റേയും പല്ലിന്റേയും വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമുള്ളതാണ് മുട്ട. എന്നാല്‍ ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കാണ് മുട്ട കൊടുക്കേണ്ടതെന്നതാണ് പല അമ്മമാര്‍ക്കും അറിയാത്തത്. എന്നാല്‍ ഒരു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മുട്ട കൊടുത്തു തുടങ്ങാം.

നവജാത ശിശുക്കളെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞുങ്ങളെ കുളിപ്പിയ്ക്കുമ്പോഴാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. കുഞ്ഞുങ്ങളെ കുളിപ്പിയ്ക്കുമ്പോള് എന്നും തല നനയ്ക്കണം. എന്നാല്‍ ജലദോഷമോ പനിയോ മറ്റോ ഉള്ളപ്പോള്‍ ഒരിക്കലും കുഞ്ഞിനെ കുളിപ്പിക്കാതിരിയ്ക്കാനും ശ്രദ്ധിക്കണം.

കുഞ്ഞ് എഴുന്നേറ്റു നില്‍ക്കുമോ?
കുഞ്ഞ് തനിയേ എഴുന്നറ്റ് നില്ക്കുമ്പോള് താഴെ വീഴുന്നതും കരയുന്നതും എല്ലാം സാധാരണമാണ്. എന്നാല്‍ കുഞ്ഞിനെ ആദ്യഘട്ടത്തില്‍ എഴുന്നേറ്റ് നില്ക്കാന് സഹായിക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications
