Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
കുഞ്ഞുങ്ങള്‍ മത്തങ്ങ കഴിച്ചാല്‍....
കുഞ്ഞുങ്ങള്‍ക്ക് അവരുടെ വളരുന്ന പ്രായത്തില്‍ ആരോഗ്യകരവും പോഷകപ്രദവുമായ ആഹാരങ്ങള്‍ നല്‍കേണ്ടതുണ്ട്. പതിവായി നല്കേണ്ടുന്ന അത്തരം ഒരു ആഹാരമാണ് മത്തങ്ങ. മികച്ച പോഷക ഘടകങ്ങള്‍ അടങ്ങിയതാണ് ഇത്.
കുട്ടികള്‍ക്ക് നല്കാവുന്ന മികച്ച പോഷകാഹാരമായ മത്തങ്ങ കഴിച്ചാല്‍ പല ഗുണങ്ങളുമുണ്ട്. അവയില്‍ ചിലത് മനസിലാക്കുക.

കണ്ണിന്റെ ആരോഗ്യം
വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയതാണ് മത്തങ്ങ. ഇത് നല്ല കാഴ്ചശക്തി ലഭിക്കാന്‍ സഹായിക്കും. മത്തങ്ങ കഴിക്കുന്നത് കുട്ടികളുടെ രാത്രിയിലെ കാഴ്ച മെച്ചപ്പെടാനും സഹായിക്കും.

ദഹന സഹായി
ഫൈബറിന്റെ മികച്ച സ്രോതസ്സാണ് മത്തങ്ങ. ശൂന്യമായ കലോറിയില്ലാതെ വയര്‍ നിറഞ്ഞിരിക്കാന്‍ മത്തങ്ങ സഹായിക്കും. കൂടാതെ മലവിസര്‍ജ്ജനം മെച്ചപ്പെടുത്തുകയും മലബന്ധം തുടക്കത്തില്‍ തന്നെ തടയുകയും ചെയ്യും.

കരുത്ത് നല്കുന്നു
മത്തങ്ങ കാല്‍സ്യം ധാരാളമായി അടങ്ങിയതാണ്. അത് മികച്ച കരുത്ത് നല്‍കും. മത്തങ്ങയിലെ പൊട്ടാസ്യം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുകയും പേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
മത്തങ്ങയിലെ വിറ്റാമിന്‍ സി പനിയില്‍ നിന്നും ജലദോഷത്തില്‍ നിന്നും സംരക്ഷിക്കും. കുട്ടികള്‍ക്ക് ഒരു കപ്പ് മത്തങ്ങ വീതം നല്‍കുന്നത് അവരെ രോഗങ്ങളില്‍ നിന്ന് തുടക്കത്തില്‍ തന്നെ സംരക്ഷിക്കാനും രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കും.

നല്ല ഉറക്കം നല്കുന്നു
മത്തങ്ങ കഴിക്കുന്നത് കുട്ടികള്‍ക്ക് നല്ല ഉറക്കം നല്‍കും. ഇതിലെ ട്രിപ്റ്റോഫാന്‍ ശരീരത്തില്‍ സെറോട്ടോണിന്‍ കൂടുതലായി ഉത്പാദിപ്പിക്കാന്‍ സഹായിക്കും. അതേ സമയം തന്നെ ഇതിലെ അമിനോ ആസിഡ് ശാന്തതയും ഉറക്കവും നല്‍കും.



Click it and Unblock the Notifications
