Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
പാലൂട്ടുന്ന അമ്മ കഴിച്ചാല്‍ കുഞ്ഞിനു രോഗം...
പാലൂട്ടുന്ന അമ്മമാര്‍ ഭക്ഷണ, ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുക്കളാകണം. കാരണം അമ്മയിലൂടെയാണ് കുഞ്ഞിന്റെയും ആരോഗ്യവും അനാരോഗ്യവും.
ഫലവര്‍ഗങ്ങള്‍ പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്നു പറയും. എന്നാല്‍ പാലൂട്ടുന്ന അമ്മമാര്‍ ചില ഫലവര്‍ഗങ്ങള്‍ കഴിയ്ക്കുന്നതു നല്ലതല്ല. കാരണം ഇവ മുലപ്പാലിലൂടെ കുഞ്ഞിലെത്തും. അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യും.
മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ചില ഫലവര്‍ഗങ്ങളെക്കുറിച്ചറിയൂ,

സിട്രസ്
സിട്രസ് ഫലവര്‍ഗങ്ങള്‍ മൂലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ഒന്നാണ്. ഇവ മുലപ്പാലില്‍ ആസിഡ് രുചിയുണ്ടാക്കും. കുഞ്ഞിന് നല്ലതല്ല.

സ്ട്രോബെറി
സ്ട്രോബെറി അധികം അമ്മ കഴിച്ചാല്‍ കുഞ്ഞിന് ഗ്യാസ്, വയറിളക്കം തുടങ്ങിയ അസ്വസ്ഥകളുണ്ടാകാന് കാരണമാകും. ചില കുട്ടികളില്‍ ചര്‍മത്തില്‍ അലര്‍ജിയുമുണ്ടാകും.

പൈനാപ്പിള്‍
പൈനാപ്പിള്‍ കൂടുതല്‍ അസിഡിറ്റിയുള്ള ഒന്നാണ്. ഇത് കഴിയ്ക്കുന്നത് കുഞ്ഞിന് നാപ്പി റാഷുണ്ടാകാന് കാരണമാകും.

കിവി
കിവിയും ഇത്തരത്തില്‍ ഒഴിവാക്കേണ്ട ഒരു ഫലവര്‍ഗമാണ്. ഇത് കുഞ്ഞിന് ഗ്യാസുണ്ടാക്കാന്‍ കാരണമാകും.

ചെറി
അമ്മ കൂടുതല്‍ ചെറി കഴിയ്ക്കുന്നത് കുഞ്ഞിന് വയറിളക്കം, ഛര്‍ദി പോലുള്ള അസുഖങ്ങള്‍ക്ക് ഇടയാക്കും. മൂലയൂട്ടുന്ന അമ്മമാര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

പ്രൂണ്‍സ്
പ്രൂണ്‍സ് കൂടുതല്‍ കഴിച്ചാല്‍ കുഞ്ഞിന് വയറിളക്കം പോലുള്ള അവസ്ഥകളുണ്ടാകാം. ഇതൊഴിവാക്കുന്നതാണ് നല്ലത്.

ആപ്പിള്‍
ആപ്പിള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും മുലയൂട്ടുന്ന അമ്മമാര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഇതിലെ നാരുകള്‍ കുഞ്ഞുങ്ങളില്‍ മലബന്ധത്തിനിടയാക്കും.



Click it and Unblock the Notifications
