Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുഞ്ഞിനെ ശരിയ്ക്കും ഡയപ്പര്‍ ധരിപ്പിച്ചോ
ഒരു കുഞ്ഞ് ജനിച്ചാല്‍ ജീവിതം ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല. ഉറക്കമില്ലാത്ത രാത്രികളും, കുഞ്ഞിന്റെ കരച്ചിലും, അഴുക്കുപുരണ്ട നാപ്പികളും എല്ലാം പുതിയ മാതാപിതാക്കള്‍ കടന്നുപോകേണ്ടുന്ന ചില കാര്യങ്ങളാണ്. മിക്കവാറും മാതാപിതാക്കളും കുഞ്ഞ് ജനിച്ച ആദ്യത്തെ ഏതാനും ആഴ്ചകളില്‍ തുണികൊണ്ടുള്ള നാപ്പിയാവും ഉപയോഗിക്കുക. പ്രശ്നം ആരംഭിക്കുന്നത് ഡയപ്പറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെയാണ്.
മിക്ക മാതാപിതാക്കളും ഡയപ്പര്‍ ധരിപ്പിക്കുന്നതില്‍ വരുത്തുന്ന പിഴവാണ് പിന്നില്‍ കൂടി ധരിപ്പിക്കുക അല്ലെങ്കില്‍ മധ്യത്തിലല്ലാതെ ധരിപ്പിക്കുന്നത്. എന്നാല്‍ അതില്‍ ആശങ്കപ്പെടേണ്ടതില്ല. ശരിയായ രീതി ഒരിക്കല്‍ നിങ്ങള്‍ മനസിലാക്കിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ഡയപ്പര്‍ മാറ്റാനാവും.

1. അടുക്കും ചിട്ടയും - ആദ്യമായി ചെയ്യേണ്ട കാര്യം നിങ്ങള്‍ അടുക്കും ചിട്ടയും പാലിക്കുക എന്നതാണ്. കുട്ടിയ്ക്കുള്ള പൗഡര്‍, വൈപ്പുകള്‍, ടിഷ്യു, നാപ്കിന്, ഡയപ്പര്‍ റാഷ് ക്രീം എന്നവയും ഡയപ്പറും ഒരു സ്ഥലത്ത് വെയ്ക്കുക. ഇതുവഴി ആവശ്യമുണ്ടാകുന്ന അവസരത്തില്‍ ചുറ്റുപാടും തിരഞ്ഞ് നടക്കേണ്ടി വരില്ല.
2. ഡയപ്പറുകള്‍ ആവശ്യത്തിന് കരുതി വെയ്ക്കുക - ഡയപ്പറുകള്‍ എത്ര വേഗത്തിലാണ് തീരുന്നതെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുകയും അമ്പരക്കുകയും ചെയ്യും. കുട്ടിയുടെ ചര്‍മ്മത്തിന് അനുയോജ്യമായ പ്രത്യേക ബ്രാന്ഡുകളുണ്ടോയെന്നും നോക്കുക. ഡയപ്പറുകളിലെ ചില വസ്തുക്കള്‍ കുട്ടികളില്‍ തിണര്പ്പുണ്ടാകാനോ അസ്വസ്ഥതയ്ക്കോ കാരണമാകാം. ഒരു ബ്രാന്‍ഡ് സ്ഥിരമായി ഉപയോഗിക്കുന്നതിന് മുമ്പ് പലത് പരീക്ഷിച്ച് ഒരെണ്ണം തെരഞ്ഞെടുക്കുക.
3. കുട്ടിയെ കരച്ചില് നിങ്ങളെ ബാധിക്കരുത്- ഡയപ്പര്‍ മാറ്റുമ്പോള്‍ ശാന്തമായി ചെയ്യുക. നിങ്ങള്‍ ധൃതിവെയ്ക്കുന്നത് കുട്ടിയുടെ കരച്ചില് വര്‍ദ്ധിപ്പിക്കും. ഡയപ്പര്‍ ധരിപ്പിക്കുന്നത് സാവധാനവും ഒരേ തോതിലുമാകാം. വൃത്തിയും ഉണങ്ങിയതുമായ അവസ്ഥയില്‍ നിങ്ങളുടെ കുട്ടി കരച്ചില് അവസാനിപ്പിക്കും.
4. ദിവസവും ഏതാനും മണിക്കൂര്‍ കുട്ടിയെ ഡയപ്പര്‍ ധരിപ്പിക്കാതിരിക്കുക. ചര്‍മ്മത്തിന് വായു സമ്പര്‍ക്കം ലഭിക്കാന്‍ ഇത് ആവശ്യമാണ്. സ്ഥിരമായി ഡയപ്പര്‍ ധരിപ്പിക്കുന്നത് ചര്‍മ്മം ചുവപ്പ് നിറമാകാനും തിണര്പ്പുകളുണ്ടാകാനും കാരണമാകും.
5. ഡയപ്പര്‍ ഒതുക്കമുള്ളതായിരിക്കണം. ഏറെ മുറുകിയിരിക്കുന്നത് അസ്വസ്ഥതയ്ക്കും ഏറെ അയഞ്ഞിരിക്കുന്നത് നിങ്ങളുടെ കൈകളില്‍ വിസര്‍ജ്യം പുരളാനും കാരണമാകും. നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ച് ഡയപ്പറിന്റെ അരയിലെ മുറുക്കം പരിശോധിക്കുക.



Click it and Unblock the Notifications
