Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഗര്‍ഭിണികള്‍ പാലിന്റെ അളവ് കുറയ്ക്കണം
ഗര്‍ഭിണികള്‍ പാല് കുടിയ്ക്കുന്നതിന്റെ അളവ് കുറയ്ക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് തന്നെ ദോഷം ചെയ്യും. അമിതമായ പാലിന്റെ ഉപയോഗം കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഗര്‍ഭാവസ്ഥ. ഈ സമയത്ത് പോഷകാഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത കൂടുതലാണ്.
അമ്മയാകാന്‍ ഒരുങ്ങുന്നവര്‍ അറിയാന്‍..
പോഷകങ്ങളുടെ കലവറയായ പാല് ഗര്‍ഭിണികള്‍ ധാരാളം കുടിക്കുകയാണ് പതിവ്. എന്നാല്‍ ഇത് തെറ്റായ രീതിയാണെന്നാണ് പറഞ്ഞുവരുന്നത്. പാലും പാല് ഉത്പന്നങ്ങളും അമിതമായാല്‍ ആപത്താണ്. പാല് കുഞ്ഞുങ്ങളുടെ ശാരീരിക വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും സഹായിക്കുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാരണ. എന്നാല്‍ ഈ ധാരണ തെറ്റാണ്.

കുഞ്ഞിന്
പാലിന്റെ അമിത ഉപയോഗം ജനിക്കുന്ന കുഞ്ഞുങ്ങളില്‍ അയണിന്റെ അഭാവത്തിന് കാരണമാക്കും.

തലച്ചോര്‍
ഇരുമ്പിന്റെ കുറവ് മൂലം നിങ്ങളുടെ കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസത്തിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു.

വൈഗല്യം
തലച്ചോറിനുണ്ടാകുന്ന തകര്‍ച്ചയോടൊപ്പം കുട്ടിയില്‍ സ്വഭാവവൈകൃതങ്ങളും ഉണ്ടാകാം.

ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്തെ അധിക ഊര്‍ജ്ജത്തിന്റെ അളവ് പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഒരു ദിവസം ആവശ്യമള്ളതിനേക്കാള് 85 കലോറി കൂടുതലായിരിക്കും. ഊര്‍ജ്ജത്തിന്റെ പ്രധാനസ്രോതസ്സായ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ധാന്യങ്ങള്‍
ധാന്യങ്ങള്‍ 100 ഗ്രാമില്‍ കുറയരുത്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയുന്നത് കെറ്റോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

പ്രോട്ടീന്‍
925 ഗ്രാം മാംസ്യം ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍ ഉണ്ടായിരിക്കും. അതുകൊണ്ട് ദിവസവും 65 ഗ്രാം പ്രോട്ടീന്റെ ആവശ്യമേ ഗര്‍ഭിണിക്കുള്ളൂ.

കഴിക്കേണ്ടത്
ദിവസവും ഒരു കപ്പ് വേവിച്ച പയറുവര്‍ഗങ്ങള്‍, ഒരു മുട്ടയുടെ വെള്ളക്കുരു എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

സസ്യാഹാരം
സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ഭക്ഷണക്രമത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. പയറുവര്‍ഗങ്ങള്‍, പരിപ്പ് എന്നിവ കൂടുതലായി കഴിക്കണം.

കൊഴുപ്പ്
മൂന്നോ അഞ്ചോ സ്പൂണ്‍ എണ്ണ മാത്രമേ ഒരു ദിവസം ഉപയോഗിക്കാന്‍ പാടുള്ളൂ. ഗര്‍ഭിണികള്‍ കൊഴുപ്പിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഫോളിക് ആസിഡ്
ഫോളിക് ആസിഡ് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് നല്ലതാണ്. 400 മില്ലിഗ്രാം ഫോളിക് ആസിഡ് ഒരുദിവസം ഗര്‍ഭിണിക്ക് ആവശ്യമാണ്. ലഭിച്ചില്ലെങ്കില്‍ കുഞ്ഞിന് ന്യൂറല്‍ ട്യൂബ് ഡിഫക്ട് എന്ന രോഗത്തിന് കാരണമാകാം.

ഫോളിക് ആസിഡ്
ഇലക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, കരള്‍, പയറുവര്‍ഗങ്ങള്‍, ഓറഞ്ച് എന്നിവയില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

ഛര്‍ദ്ദി ഒഴിവാക്കാന്‍
എന്തു കഴിച്ചാലും ഛര്‍ദ്ദിക്കുന്നവര്‍ ഒരു നുള്ള് ചുക്ക് വായിലിട്ടാല്‍ മതി.

ഛര്‍ദ്ദി ഒഴിവാക്കാന്‍
ഇഞ്ചിയും പച്ചമുളകും ചതച്ചിട്ട മോരോ, നാരങ്ങാവെള്ളമോ കുടിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
