Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പാല്‍ക്കുപ്പി സ്റ്റെറിലൈസ് ചെയ്യാം
കുഞ്ഞുങ്ങള്‍ക്ക് അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ഇതുകൊണ്ടു തന്നെ ഭക്ഷണക്കാര്യത്തിലും ഇവരുടെ ശരീരം വൃത്തിയാക്കുന്ന കാര്യത്തിലുമെല്ലാം പ്രത്യേക ശ്രദ്ധ പതിപ്പിയ്ക്കുകയും വേണം.
കുഞ്ഞിന് പാല്ക്കുപ്പിയില് പാല് നല്കുമ്പോഴും ഈ ശ്രദ്ധ അത്യാവശ്യം തന്നെ.
പാല്‍ക്കുപ്പി ശരിയായ വിധത്തില്‍ സ്റ്റെറിലൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതെങ്ങനെ ചെയ്യാമെന്നു നോക്കൂ,

പാല്‍ക്കുപ്പിയുടെ അടപ്പു നീക്കണം. ഇവയെല്ലാം വേര്‍പെടുത്തി ചൂടുവെള്ളത്തില്‍ ലിക്വിഡ് സോപ്പു ലായനി കലക്കി ഇതിലിടാം. പാല് കുപ്പിയില്‍ ഉണങ്ങിപ്പിടിയ്ക്കാതിരിക്കാതെ ഉടന്‍ തന്നെ കഴുകുന്നതാണ് നല്ലത്.
സോപ്പു വെള്ളത്തില്‍ ഇവ വൃത്തിയാക്കിയ ശേഷം ഇവ നല്ലവെള്ളത്തില് കഴുകിയെടുക്കണം. സോപ്പിന്റെ അംശം പൂര്‍ണമായും കഴുകിക്കളയുക.

പിന്നീട് ഒരു പാത്രത്തില്‍ വെള്ളം തിളപ്പിയ്ക്കുക. തിളച്ച വെള്ളത്തില്‍ പാല്‍ക്കുപ്പിയും അടപ്പുമെല്ലാം ഇടുക. തീ കുറച്ച ശേഷം ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്.
പാത്രം അടച്ചു വയ്ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ആവി പുറത്തു പോകാതിരിയ്ക്കും.
അല്പസമയം തിളച്ച ശേഷം പാത്രത്തിലെ വെള്ളത്തോടെ ഇതു വാങ്ങി വയക്കുക. ഈ വെള്ളത്തില്‍ പാല്‍ക്കുപ്പി അല്പനേരം ഇടണം.

ദിവസം ചുരുങ്ങിയത് ഒരു തവണയെങ്കിലും പാല്‍ക്കുപ്പി സ്റ്റെറിലൈസ് ചെയ്യണം.



Click it and Unblock the Notifications
