Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
യാത്രയും കുഞ്ഞിന്റെ ഭക്ഷണവും
യാത്ര ചെയ്യുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് നല്കാന് വീട്ടിലുണ്ടാക്കിയ ഭക്ഷണവുമായി പോകുന്നത് നിങ്ങള്‍ വിചാരിക്കുന്നതിലും എളുപ്പമാണ്. അതേസമയം ഇതിന് മുന്‍ കൂട്ടിയായുള്ള ആസൂത്രണവും കണക്കൂട്ടലും ആവശ്യമാണ്. എവിടെയാണ് പോകുന്നത്,എത്ര നേരം അവിടെ തങ്ങും എന്തെല്ലാമാണ് അവിടെ കിട്ടുന്നത് എന്നതിനനുസരിച്ച് പുറത്തു നിന്നും വാങ്ങുന്ന കുട്ടികളുടെ ആഹാരത്തെ ആശ്രയിക്കാതിരിക്കാം.
പുറത്ത് പോയി താമസിക്കുമ്പോള്‍, വിമാനയാത്രയില്‍, ഒരു ദിവസത്തെ യാത്രയില്‍, റസ്റ്റൊറന്റില്‍ പോകുമ്പോള്‍ തുടങ്ങിയുള്ള വിവിധ അവസരങ്ങളില്‍ ഗുണകരമാകുന്ന കാര്യങ്ങളാണ് താഴെ പറയുന്നത്.
വീട്ടിലുണ്ടാക്കിയ ഭക്ഷണവുമായിട്ടാണെങ്കിലും അല്ലെങ്കിലും കുട്ടികളുമായി യാത്രചെയ്യുന്നത് എളുപ്പമാക്കാന്‍ സഹായിക്കുന്ന ഒന്നുണ്ട്- മുറിയിലെ താപനിലയില്‍ ഭക്ഷണം നല്കാന് ശ്രമിക്കുക. അധികം ചൂടില്ലാത്ത ഭക്ഷണം കുഞ്ഞിന് ശീലമാകാന്‍ ഇത് സഹായിക്കും. ചൂടാക്കാത്ത ഭക്ഷണം കുഞ്ഞ് നിരസിക്കുമെന്നോര്ത്ത് നിങ്ങള്‍ വിഷമിക്കേണ്ടി വരില്ല.

പല മാതാപിതാക്കളും കരുതുന്നത് വീട്ടിലുണ്ടാക്കുന്ന കുട്ടികളുടെ ആഹാരവുമായി യാത്രചെയ്യാന്‍ കഴിയില്ല എന്നാണ്. ഇതിനായി വളരെ ലളിതമായിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ പോലും പലരും ചിന്തിക്കില്ല. യാത്ര ചെയ്യുമ്പോള്‍ പഴം, പാത്രം, സ്പൂണ്‍ എന്നിവ എടുത്താലും കുഞ്ഞിനുള്ള ആഹാരം നല്‍കാം.
കുഞ്ഞിന് ഭക്ഷണം കൊടുക്കേണ്ട സമയമാകുമ്പോള്‍ പഴം തൊലികളഞ്ഞ് പാത്രത്തിലിട്ട് സ്പൂണുകൊണ്ട് ചതച്ച് അരച്ച് കുഴമ്പ് രൂപത്തിലാക്കി എടുക്കുക. കുഞ്ഞിനുള്ള ആഹാരം തയ്യാര്‍. അവൊക്കാഡോ വേവിച്ച മധുരക്കിഴങ്ങ് എന്നിവയും ഇത്തരത്തില്‍ അരച്ച് കൊടുക്കാനായി എടുക്കാം.
യാത്രയില്‍ കുഞ്ഞിന് നല്കാവുന്ന മറ്റ് ആഹാരങ്ങള്‍
ധാന്യങ്ങള്‍
യാത്രയില്‍ കുഞ്ഞിന് നല്‍കാനായി ധാന്യങ്ങള്‍ കൈയ്യില്‍ കരുതാം. ആവശ്യമുള്ളപ്പോള്‍ വേണ്ടത്ര എടുത്ത് പാകം ചെയ്ത് നല്‍കുക.അല്ലെങ്കില്‍ ഐസ് ട്രേയില്‍ ശീതീകരിച്ച് വയ്ക്കുക പിന്നീട് സാധാരണ പോലെ തയ്യാറാക്കുക.
പഴങ്ങള്‍
യാത്രയില്‍ കുഞ്ഞുങ്ങള്‍ക്കായി കരുതാവുന്ന നല്ല ആഹാരമാണ് പഴങ്ങള്‍. അരച്ചെടുത്ത് ശീതീകരിച്ചിട്ടില്ലെങ്കില് പഴുത്തു തുടങ്ങിയ പഴങ്ങള്‍ വാങ്ങുക. നല്ല പോലെ പഴുത്ത പഴങ്ങള്‍ വാങ്ങിയാല്‍ ഉപയോഗിക്കാറുകുമ്പോഴേക്കും അളിഞ്ഞ് ചീത്തയാകാന്‍ സാധ്യത ഉണ്ട്.
പച്ചക്കറികള്‍
പുറത്തു പോയി താമസിക്കുന്നുണ്ടെങ്കില്‍ അപ്പോള്‍ പാകം ചെയ്ത് നല്‍കാനായി പച്ചക്കറികള്‍ കരുതുന്നത് നല്ലതാണ്. കഴിയുമെങ്കില്‍ വീട്ടില്‍ നിന്നു തന്നെ അവ തൊലികളഞ്ഞ് വൃത്തിയാക്കി അരിഞ്ഞ് കൊണ്ടു പോവുക . വായു കടക്കാത്ത ഫ്രീസര്‍ ബാഗില്‍ ഇവ സൂക്ഷിക്കുക. പച്ചക്കറികള്‍ വാടാതിരിക്കാന്‍ ബാഗില്‍ വെള്ളം നിറയ്ക്കുന്നത് നല്ലതാണ്. എവിടെയാണോ താമസിക്കുന്നത് അവിടെ നിന്നും ആവശ്യത്തിന് നല്ല പച്ചക്കറികള്‍ വാങ്ങി പാകം ചെയ്താലും മതി.
പാലുത്പന്നങ്ങള്‍/ മുട്ട
താമസിക്കുന്നിടത്ത് ഫ്രിഡ്ജും മറ്റും ലഭ്യമല്ല എങ്കില്‍ പൊടി രൂപത്തിലുള്ളവയാണ് പ്രയോജനപ്പെടുക. ഫ്രിഡ്ജ് സൗകര്യം ഉണ്ട് എങ്കില്‍ പാലുത്പന്നങ്ങളും മുട്ടയും അവിടെ സൂക്ഷിക്കാം.
മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിഷമകരമാണെന്ന് തോന്നുകയാണെങ്കില്‍ വാങ്ങാന്‍ കിട്ടുന്ന ബേബി ഫുഡുകളും ധാന്യങ്ങളും കൈയില്‍ കരുതാന്‍ മടിക്കരുത്. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ യാത്രയ്ക്ക് മുമ്പ് ഒരാഴ്ച ഈ ഭക്ഷണം കുഞ്ഞിന് നല്കി നോക്കണം.
ചില കുട്ടികള്‍ വാങ്ങുന്ന ബേബി ഫുഡുകള്‍ കഴിക്കാന്‍ വിസമ്മതിക്കാറുണ്ട്, പ്രത്യേകിച്ച് വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രം കഴിച്ചിട്ടുള്ള കുഞ്ഞുങ്ങള്‍. അങ്ങനെയെങ്കില്‍ ആ സമയത്ത് വാങ്ങിയ ഭക്ഷണം നല്‍കുന്നതിന് പകരം ഒരു പഴമോ പച്ചക്കറിയോ,ധാന്യമോ വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിനൊപ്പം നല്‍കുക.



Click it and Unblock the Notifications