Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കുഞ്ഞിന് കട്ടി ആഹാരം നല്കി തുടങ്ങുമ്പോള്‍
കുഞ്ഞിന് കട്ടി ആഹാരം നല്കി തുടങ്ങുക എന്നത് അച്ഛനമ്മമാരെ സംബന്ധിച്ച് ഏറ്റവും പ്രാധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്. കാരണം ഇതിലൂടെ ശരിക്കും അവരുടെ ആരോഗ്യകരമായ ആഹാര ശീലത്തിന്റെ അടിത്തറ പാകുകയാണ് ചെയ്യുന്നത്.
പല രക്ഷകര്‍ത്താക്കളും ഏറെ ഭയക്കുകയും പരിഭ്രമിക്കുകയും ചെയ്യുന്ന ഒരു ഘട്ടമാണിത്. കുഞ്ഞിന് കട്ടി ആഹാരം ശരിയായ രീതിയില്‍ കൊടുത്തു തുടങ്ങുന്നതിന് ഇവിടെ നിലവില്‍ മാനദണ്ഡങ്ങള്‍ ഒന്നും ഇല്ല എന്ന കാര്യം ഓര്‍ക്കുക.
അതുകൊണ്ട് ബോള്‍ഡ്സ്കൈ നിങ്ങളെ സഹായിക്കാനായി കുഞ്ഞിന് നല്‍കാനുള്ള കട്ടി ആഹാരങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ്. കുഞ്ഞിന് കട്ടി ആഹാരം നല്കാന് തുടങ്ങും മുമ്പ് ഏതെല്ലാം ഭക്ഷണങ്ങളാണ് സുരക്ഷിതം, ആരോഗ്യദായകം, പോഷകാശം ഉള്ളത് എന്നതിനെ കുറിച്ച് ഇത് ഒരു ധാരണ നല്‍കും.
ഓര്‍ക്കുക, പല ശിശുരോഗ വിദഗ്ധരും നിര്‍ദ്ദേശിക്കുന്നത് ആറാം മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് കട്ടി ആഹാരം നല്കി തുടങ്ങാന്‍ ആണ്.

ധാന്യങ്ങള്‍
അരിയും ഓട്സും തീരെ അലര്‍ജി ഉണ്ടാക്കാത്ത ധാന്യങ്ങള്‍ ആണ് അതിനാല്‍ മിക്ക കുഞ്ഞുങ്ങള്‍ക്കും ആദ്യം നല്കി തുടങ്ങുന്ന ധാന്യങ്ങള്‍ ഇവയാണ്.
പഴങ്ങള്‍
എട്ടാം മാസം മുതലോ അതിന് മുമ്പോ കുഞ്ഞുങ്ങള്‍ക്ക് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത വളരെ മൃദുലമായ പഴങ്ങള്‍ പാകം ചെയ്യാതെ തന്നെ നല്‍കാറുണ്ട്. വാഴപഴവും അവൊക്കാഡോയും വേവിക്കേണ്ടതില്ല.
പച്ചക്കറികള്‍
12 മാസം വരെയും അല്ലെങ്കില്‍ കുഞ്ഞിന് നന്നായി ചവയ്ക്കാറാകുന്നത് വരെ പച്ചക്കറികള്‍ വേവിച്ച് നല്‍കുക. തൊണ്ടയില്‍ തടഞ്ഞ് ശ്വാസം മുട്ടുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.
പ്രോട്ടീന്‍
എല്ലായ്പ്പോഴും വേവിച്ച് പിങ്ക് ഭാഗം ഇല്ലാതെ നല്‍കുക- കുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും വേവിക്കാത്ത മത്സ്യവും മാംസവും നല്‍കരുത്.
പാലുത്പന്നങ്ങള്‍
ഒരു വയസ്സ് തികയുന്നത് വരെ മുലപ്പാലിനോ ഫോര്മുലയ്ക്കോ പകരമായി മറ്റൊന്നും നല്‍കരുത്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കൊഴുപ്പ് കുറഞ്ഞതും പാട നീക്കിയതുമായ പാലുത്പന്നങ്ങള്‍ കൊടുക്കരുന്നത് . പോഷകങ്ങള്‍ എല്ലാം അടങ്ങിയ പാല് ആണ് ആവശ്യം
ദിവസം എത്ര അളവ് ?
കുഴമ്പ് രൂപത്തില്‍ അരിച്ചെടുത്ത ഭക്ഷണം അല്ലെങ്കില്‍ ധാന്യം ഒരു സ്പൂണ്‍ നല്കി കൊണ്ട് തുടങ്ങാം . ധാന്യപൊടിയില്‍ 4-5 ടീ സ്പൂണ്‍ മുലപ്പാലോ ഫോര്‍മുലയോ ചേര്‍ത്തിളക്കുക.
പിന്നീട് ഒരു ടേബിള്‍ സ്പൂണ്‍ കുറുക്കിയ ഭക്ഷണം അല്ലെങ്കില്‍ ഒരു ടേബിള്‍ സ്പൂണ്‍ ധാന്യം മുലപ്പാല്‍ ചേര്‍ത്ത് ദിവസം രണ്ട് നേരം കൊടുത്തു തുടങ്ങുക. ധാന്യം കൊടുക്കുമ്പോള്‍ ദ്രാവകത്തിന്റെ അളവ് കുറച്ച് സാവധാനം കട്ടി കൂട്ടി കൊണ്ടു വരിക.
ശ്രദ്ധിക്കുക
കട്ടി ആഹാരം ആദ്യം നല്കുമ്പോള് കുഞ്ഞ് കഴിക്കുന്നില്ല എങ്കില്‍ , തുടര്‍ച്ചയായി ഏതാനം ദിവസങ്ങള്‍ കൂടി വീണ്ടും കൊടുക്കുക.
ആദ്യ വര്‍ഷത്തില്‍ നിങ്ങളുടെ കുഞ്ഞിന് എന്തെല്ലാം എത്രത്തോളം നല്‍കാം എന്നറിയാന്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കുക. അളവിനെ കുറിച്ച് പൊതുവായ രീതിയില്‍ മാത്രമാണ് പറഞ്ഞിരിക്കുന്നത്, നിങ്ങളുടെ കുട്ടി അതില്‍ അല്പം കൂടുതലോ കുറവോ കഴിച്ചാല്‍ വിഷമിക്കേണ്ടതില്ല. കട്ടി ആഹാരം കൊടുത്തു തുടങ്ങുന്നതിന് മുമ്പ് കുഞ്ഞിന്റെ ഡോക്ടറുമായി സംസാരിക്കുന്നത് നല്ലതായിരിക്കും.



Click it and Unblock the Notifications
