Latest Updates
-
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കുഞ്ഞുങ്ങള്‍ക്ക് ശര്‍ക്കര നല്‍കാമോ?
പന, തെങ്ങ് എന്നിവയില്‍ നിന്നാണ് സാധാരണയായി ശര്‍ക്കര നിര്‍മ്മിക്കുന്നത്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങള്‍ പഞ്ചസാരയേക്കാള്‍ കൂടിയ അളവില്‍ ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, അയണ്‍, മറ്റ് മിനറലുകള്‍ എന്നിവ ഇവയില്‍ പ്രധാനമാണ്. ഇക്കാരണങ്ങളാല്‍ ശര്‍ക്കര കുട്ടികള്‍ക്ക് ഏറെ അനുയോജ്യമാണ്.
ശര്‍ക്കര കുട്ടികള്‍ക്ക് ഏറെ പോഷകപ്രദമാണ്. ശുദ്ധീകരിക്കാത്ത പഞ്ചസാര ആയതിനാല്‍ പഞ്ചസാര പോലെ ഇത് ദഹനവ്യവസ്ഥയെ ബാധിക്കില്ല. കുട്ടികള്‍ക്ക് ശര്‍ക്കര കൊടുക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ മനസിലാക്കുക.

അനീമിയ തടയുന്നു
ശര്‍ക്കര ഇരുമ്പിന്റെ മികച്ച സ്രോതസ്സാണ്. ഹീമോഗ്ലോബിന്റെ ഉത്പാദനത്തിന് ഈ മിനറല്‍ ആവശ്യമാണ്. ശര്‍ക്കര കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മതിയായ അളവില്‍ ഇരുമ്പ് ലഭിക്കാനും അപര്യാപ്തത ഒഴിവാക്കാനും സഹായിക്കും. ഓരോ ദിവസവും ആവശ്യമായ മിനറലുകളും ശര്‍ക്കര ലഭ്യമാക്കും.

മലബന്ധം തടയുന്നു
ശര്‍ക്കര കുട്ടികളിലെ മലവിസര്‍ജ്ജനം സുഗമമാക്കുകയും മലബന്ധം തടയുകയും ചെയ്യും. ശര്‍ക്കര ദഹന എന്‍സൈമുകള്‍ സജീവമാക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യും. ശുദ്ധീകരിക്കാത്ത പഞ്ചസാര കുഞ്ഞുങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കും. ശര്‍ക്കര ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുകയും കരളിനെ ശുദ്ധീകരിക്കുകയും വിഷമുക്തമാക്കുകയും ചെയ്യും.

അസ്ഥികള്‍ക്ക് ബലം
മിനറലുകള്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ മികച്ച സ്രോതസ്സാണ് ശര്‍ക്കര. ഈ പോഷകങ്ങള്‍ കുഞ്ഞുങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തിനും ടിഷ്യുക്കള്ക്കും ആവശ്യമാണ്. ശര്‍ക്കര ആഹാരത്തിലുള്‍പ്പെടുത്തുന്നത് കുട്ടികളുടെ അസ്ഥികള്‍ക്ക് ബലം ലഭിക്കാന്‍ സഹായിക്കും.

ജലദോഷം, പനി തടയുന്നു
കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി കുറവായതിനാല്‍ അവര്‍ക്ക് വേഗത്തില്‍ പനി, ജലദോഷം, ചുമ എന്നിവ ബാധിക്കും. ജലദോഷം, പനി എന്നിവയുടെ ചികിത്സയില്‍ ശര്‍ക്കര ഏറെ ഫലപ്രദമാണ്. ശര്‍ക്കര കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ചെറിയ രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
സെലിനിയം, സിങ്ക് പോലുള്ള ആന്റിഓക്സിഡന്റുകളുടെയും മിനറലുകളുടെയും ഉയര്‍ന്ന അളവ് സ്വതന്ത്രമൂലകങ്ങള്‍ വഴിയുള്ള കോശങ്ങളുടെ നാശം തടയാന്‍ സഹായിക്കും. ഇത് അണുബാധകളെ ചെറുക്കാനും അങ്ങനെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.



Click it and Unblock the Notifications
