Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കുട്ടികളുടെ വിരല്‍കുടി നിര്‍ത്താം
Baby
oi-Staff
By Super
ചെറിയ കുഞ്ഞുങ്ങളിലും അല്പം മുതിര്‍ന്ന കുട്ടികളിലും കാണാവുന്ന ഒന്നാണ് വിരല്‍ കുടിക്കുന്ന ശീലം.പല വര്‍ഷങ്ങള്‍കൊണ്ട് വളര്‍ന്ന് വന്ന ഈ ശീലം ഒഴിവാക്കുക അത്ര എളുപ്പമുള്ളതല്ല. ഒരു ദിവസം കൊണ്ട് കുട്ടിയില്‍ നിന്ന് ഇത് ഇല്ലാതാക്കാം എന്ന് കരുതേണ്ടതില്ല.
കുഞ്ഞുങ്ങളിലെ വിരല്‍ കുടിക്കുന്ന ശീലം മാറ്റാനുള്ള ചില വഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. ശ്രദ്ധ മാറ്റല്‍ - കുട്ടിയുടെ ശ്രദ്ധ വ്യതിചലിപ്പിക്കുക എന്നതാണ് ഒരു മികച്ച മാര്‍ഗ്ഗം. വിരല്‍ കുടിക്കുന്നതായി കണ്ടാല്‍ രണ്ട് കൈകള്‍ കൊണ്ടും ചെയ്യേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടിക്ക് നല്‍കുക. കുട്ടിക്ക് പ്രിയപ്പെട്ട മൃദുത്വമുള്ള പാവകളില്‍ കെട്ടിപ്പിടിക്കുക, പുസ്തകം വായിക്കുക, പ്ലേസ്റ്റേഷനില്‍ പ്രിയപ്പെട്ട ഗെയിം കളിക്കുക എന്നിവയൊക്കെ ചെയ്യിക്കാം.

2. വിരല്‍ പൊതിയുക - ഒരു ബാന്‍ഡ് എയ്ഡ്, അല്ലെങ്കില്‍ വിരലറ്റത്ത് വെയ്ക്കുന്ന പാവ കുട്ടിയുടെ വിരല്കുടിക്ക് തടസ്സം സൃഷ്ടിക്കും. ഉറങ്ങുമ്പോഴുള്ള വിരല്‍ കുടി തടസ്സപ്പെടുത്താന്‍ സോക്സ് ഉപയോഗിക്കാം.

3. സമയം നിയന്ത്രിക്കുക - കുട്ടിയുമായി സംസാരിക്കുകയും, രാത്രിയില്‍ വിരല്‍ കുടിക്കുന്നതില്‍ പ്രശ്നമില്ലെന്നും പറയുക. ഇത് പകല്‍ സമയത്തെങ്കിലും കുട്ടിയുടെ വിരല്‍ കുടി നിര്‍ത്താന്‍ സഹായിക്കും.

4. വിരലും നാരങ്ങ നീരും - കുട്ടികള്‍ക്ക് നാരങ്ങ നീരിന്റെ രുചി സാധാരണയായി ഇഷ്ടപ്പെടാറില്ല. കുട്ടിയുടെ തള്ളവിരലില്‍ നാരങ്ങ നീര് ധാരാളമായി തേക്കുക. കുട്ടിയുടെ മറ്റ് ഭക്ഷണരീതികള്‍ മാറ്റാനും ഇത് പ്രയോഗിക്കാം. കുറഞ്ഞത് രാസവസ്തുക്കളടങ്ങിയ നെയില്‍ പെയിന്റുകളുടെ ദോഷം ഒഴിവാക്കാനെങ്കിലും ഈ രീതി സഹായിക്കും.

5. വിരലിന് മൂടി - തള്ളവിരലില്‍ ധരിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ മൂടിയുണ്ട്. ഇത് കുട്ടിയുടെ വിരല്‍ കുടി തടയാന്‍ ഫലപ്രദമാണ്. എന്നാല്‍ ബലംപ്രയോഗിച്ച് ഈ ശീലം നിര്‍ത്താന്‍ ശ്രമിക്കുന്നത് കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടാകാന്‍ ഇടയാക്കുമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

Comments
English summary



Click it and Unblock the Notifications

