Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കുഞ്ഞ് രാത്രി മുഴുവന്‍ ഉറങ്ങാന്‍....
ചെറിയ കുഞ്ഞുങ്ങളുടെ ഉറക്കരീതികള്‍ മുതിര്‍ന്നവര്‍ക്ക് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കാറുണ്ട്. കാരണം കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി നീണ്ട സമയം ഉറങ്ങാന്‍ സമയം പിടിക്കും.
രാവിലെ മുഴുവന്‍ ഉറങ്ങി രാത്രി ഉണര്‍ന്നിരിയ്ക്കുന്ന കുഞ്ഞുങ്ങളുണ്ട്. ഇടയ്ക്കിടെ മയങ്ങിയുണരുന്ന കുഞ്ഞുങ്ങളുമുണ്ട്.
കുഞ്ഞുങ്ങളെ കൂടുതല്‍ സമയം ഉറക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

ഒരേ സമയം
ദിവസവും ഒരേ സമയം കുട്ടികളെ ഉറക്കുക. അല്പം പ്രയാസമാണെങ്കിലും ശീലമായിക്കഴിഞ്ഞാല്‍ ഇതേ സമയത്ത് തന്നെ കുഞ്ഞ് ഉറങ്ങിക്കോളും.

അന്തരീക്ഷം
ഉറങ്ങുന്ന അന്തരീക്ഷം കുഞ്ഞിന് അനകൂലമായിരിക്കണം. ശബ്ദങ്ങള്‍ കുഞ്ഞിനെ ബാധിക്കരുത്.

കിടത്തി
കിടത്തി തന്നെ കുഞ്ഞിനെ ഉറക്കാന്‍ ശ്രമിയ്ക്കുക. ഇത് ശീലമായാല്‍ ഇടയ്ക്കുണര്ന്നാലും കുഞ്ഞ് തനിയെ ഉറങ്ങിക്കോളും.

കുഞ്ഞിന് കൂട്ടായി
കുഞ്ഞിന് കൂട്ടായി തലയിണയോ സോഫ്റ്റായി കളിപ്പാട്ടമോ അടുത്തു വയ്ക്കുന്നത് കുഞ്ഞിന് ശാന്തമായ ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും.

മുലയൂട്ടി
കുഞ്ഞ് രാത്രിയില്‍ ഉണരുമ്പോള്‍ മുലയൂട്ടി ഉറക്കാം.

ശാന്തമാക്കുക
കുഞ്ഞുങ്ങള്‍ പകല്‍ സമയത്ത് അസ്വസ്ഥരാണെങ്കില്‍ രാത്രി ഉറക്കത്തിലും ഇത് പ്രതിഫലിയ്ക്കും. കുഞ്ഞിനെ ശാന്തമാക്കുക.

കുളി
ചൂടുവെള്ളത്തിലെ കുളി കുഞ്ഞിന് നല്ല ഉറക്കം നല്‍കും. പറ്റുമെങ്കില്‍ വൈകീട്ട് കുഞ്ഞിനെ കുളിപ്പിയ്ക്കുക.

ഓയില്‍ മസാജ്
കുളിപ്പിയ്ക്കുന്നതിന് മുന്‍പ് ഓയില്‍ മസാജ് ചെയ്യുന്നതും കുഞ്ഞിന് നല്ല ഉറക്കം നല്‍കും.

താരാട്ടുപാട്ടുകള്‍
താരാട്ടുപാട്ടുകള്‍ വച്ചു കൊടുത്തു നോക്കൂ, അല്ലെങ്കില്‍ ശാന്തമായ, ഉറക്കത്തിന്റെ മൂഡു നല്കുന്ന പാട്ട്. കുഞ്ഞുറങ്ങാന്‍ ഇത് സഹായിക്കും.

ചൂടു ലഭിയ്ക്കുവാന്‍
കുഞ്ഞിന് ബ്ലാങ്കറ്റുകളും തലയിണയുമെല്ലാം ചേര്‍ത്ത് ചൂടു ലഭിയ്ക്കുവാന്‍ വഴിയുണ്ടാക്കുക. ഈ ചൂടില്‍ കുഞ്ഞുറങ്ങും കാരണം ഇത് അമ്മയുടെ ഗര്‍ഭപാത്രത്തിനു തുല്യമായ തോന്നല്‍ നല്‍കും.

ഈണം
കുഞ്ഞിനെ ഉറക്കാന്‍ സ്ഥിരം ട്യൂണിലെ പാട്ടു വയക്കുന്നതോ അല്ലെങ്കില്‍ ഈണം മൂളുന്നതോ ഗുണം ചെയ്യും. ഇത് കുഞ്ഞിന് ഉറങ്ങാനുള്ള പ്രേരണ നല്‍കും.

വിശപ്പ്
വിശപ്പ് കുഞ്ഞുറക്കത്തിന് തടസം നില്ക്കും. കുഞ്ഞിന്റെ വിശപ്പു മാറ്റിയ ശേഷം ഉറക്കുക.

മലവിസര്‍ജനം
ഉറങ്ങുന്നതിന് മുന്‍പ് കുഞ്ഞിന്റെ മലവിസര്‍ജനം പൂര്‍ത്തിയായിരിയ്ക്കണം. ഇത് നല്ല ഉറക്കത്തിന് സഹായിക്കും.



Click it and Unblock the Notifications
