Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കുഞ്ഞിക്കൈകള്‍ അഴുക്കാവല്ലേ....
മുതിര്‍ന്നവരേക്കാള്‍ അസുഖങ്ങള്‍ കൂടുതല്‍ വരാനുള്ള സാധ്യത കുഞ്ഞുങ്ങള്‍ക്കാണ്. ഇതുകൊണ്ടുതന്നെ ഇവരുടെ വൃത്തിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുകും വേണം.
കുഞ്ഞുങ്ങളുടെ കയ്യില്‍ പെട്ടെന്ന് അഴുക്കാകാനുള്ള സാധ്യത കൂടുതലാണ്. കാരണം കയ്യില്‍ കിട്ടുന്നതെന്തും എടുക്കുന്നതും കണ്ടിടത്തൊക്കെ പിടിയ്ക്കുകയും ചെയ്യുന്ന സ്വഭാവം തന്നെ. ഈ കയ്യ് ഇവര്‍ വായിലേയ്ക്കു കൊണ്ടുപോവുകയും ചെയ്യും. ഇത് അസുഖങ്ങള്‍ വരാനുള്ള സാധ്യതയിരട്ടിപ്പിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ കയ്യ് എപ്പോഴും വൃത്തിയായി സൂക്ഷിയ്ക്കുക തന്നെ വേണം.

കുഞ്ഞുങ്ങളുടെ കയ്യ് ചെറുചൂടുവെള്ളമുപയോഗിച്ചു കഴുകാം. ഇത് കയ്യിലെ രോഗാണുക്കളെ നശിപ്പിയ്ക്കുകയും ചെയ്യും.
പഞ്ഞി ചൂടുവെള്ളത്തില്‍ മുക്കി കുഞ്ഞിന്റെ കയ്യു തുടയ്ക്കാം. ഇതിനു ശേഷം നനവുണക്കുകയും ചെയ്യണം.
നനഞ്ഞ ടിഷ്യൂപേപ്പറുകള്‍ കുഞ്ഞിന്റെ കൈ വൃത്തിയാക്കാനുള്ള മറ്റൊരു വഴിയാണ. ഇവയുപയോഗിച്ചു കയ്യ് വൃത്തിയാക്കാം.
ആന്റിസെപ്റ്റിക് ലോഷനുകള്‍ ഉപയോഗിച്ചും കുഞ്ഞിന്റെ കയ്യു വൃത്തിയാക്കാം. ഇവ കുഞ്ഞിനു ചേരുന്നവയാകാന് ശ്രദ്ധിയ്ക്കണം. അധികം വീര്യമുള്ളതുമാകരുത്.
കുഞ്ഞുങ്ങള്‍ നിലത്തിഴഞ്ഞു കഴിയുമ്പോഴും കിടക്കുന്നതിനു മുന്‍പും ഇവരുടെ കയ്യുകള്‍ വൃത്തിയാക്കാന്‍ മറക്കരുത്. മാത്രമല്ല, ഇവരുടെ കൈ നഖങ്ങള്‍ എപ്പോഴും വെട്ടിക്കളഞ്ഞു വൃത്തിയാക്കി വയ്ക്കുകയും വേണം.



Click it and Unblock the Notifications
