Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം
ഡയപ്പര്‍ അലര്‍ജി തടയാം
ഭൂരിപക്ഷം മാതാപിതാക്കളും ചെറിയ കുട്ടികള്‍ക്ക് ഡിസ്പോസിബിള്‍ ഡയപ്പറുകള്‍ ഉപയോഗിക്കാറുണ്ട്. രാത്രിയിലും, പുറത്തേക്ക് പോകുമ്പോളുമൊക്കെ ഇവ ഉപയോഗിക്കുന്നത് വളരെ സൗകര്യപ്രദമായിരിക്കും. എന്നാല്‍ ഗുണങ്ങളോടൊപ്പം ചില ദോഷങ്ങളും ഡയപ്പര്‍ ഉപയോഗത്തിനുണ്ട്. ഇതില്‍ പ്രധാന ദോഷമാകുന്നത് അവയുണ്ടാക്കുന്ന തിണര്‍പ്പുകളും ചൊറിഞ്ഞ്പൊട്ടലുമാണ്. ഇത് ഡയപ്പര്‍ പതിവായി ഉപയോഗിക്കുന്ന കുട്ടികളില്‍ ഇടക്കിടെയുണ്ടാകാം.
ഈ പ്രശ്നം പരിഹരിക്കാന്‍ അനുയോജ്യമായത് പ്രകൃതിദത്തമായ മാര്ഗ്ഗങ്ങളുപയോഗിക്കുകയാണ്. അണുബാധയും, വേദനയുമുണ്ടാകുന്നത് ഒഴിവാക്കാന്‍ തുടക്കത്തില്‍ തന്നെ ഈ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. മലവും, മൂത്രവുമായി തുടര്‍ന്നും സമ്പര്‍ക്കമുണ്ടാകുന്നത് പ്രശ്നം കൂടുതല്‍ വഷളാക്കും. ശരീരത്തില്‍ ചര്‍മ്മത്തിന് സംരക്ഷണം നല്കുന്ന എണ്ണകളുടെ ഉത്പാദനം കുറയുകയും തല്‍ഫലമായി അണുബാധക്കുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. കുട്ടികള്‍ ഡയപ്പര്‍ മൂലമുള്ള തിണര്പ്പുകളുണ്ടായാല് ആ ഭാഗം ഉണങ്ങിയിരിക്കാന്‍ ശ്രദ്ധിക്കണം.
കുട്ടിയുടെ ഇളം ചര്‍മ്മത്തിന് സംരക്ഷണം നല്കാന് പ്രകൃതിദത്ത മാര്ഗ്ഗങ്ങളാണുത്തമം. സിന്തറ്റിക് ഉത്പന്നങ്ങള്‍ ചര്‍മ്മത്തിന് ദോഷകരമാകും. നല്ല ഫലം നല്കുന്ന ചില പ്രകൃതിദത്തമായ വസ്തുക്കളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവ ഉപയോഗിക്കുക വഴി ഡയപ്പര്‍ ഉപയോഗത്തിലൂടെ കുട്ടിയിലുണ്ടായ തിണര്‍പ്പുകളും, ചൊറിഞ്ഞ് പൊട്ടലും തടയാനാവും.

1. വെളിച്ചെണ്ണ
തിണര്‍ത്ത ഭാഗങ്ങളില്‍ വെളിച്ചെണ്ണ തേക്കുക. ഒരു പ്രകൃതിദത്ത ആന്റിസെപ്റ്റിക് ആയ വെളിച്ചെണ്ണ ഡയപ്പര്‍ ഉപയോഗം മൂലമുണ്ടായ തകരാറുകളെ പരിഹരിക്കും. വിരലുപയോഗിച്ച് കുട്ടിയുടെ പിന്‍ഭാഗത്തെ മടക്കുകളിലും മറ്റും വെളിച്ചെണ്ണ കൊണ്ട് നല്ലതുപോലെ മസാജ് ചെയ്യുക.

2. തുണികൊണ്ടുള്ള ഡയപ്പറുകള്‍
കൂടുതല്‍ ആഗിരണ ശേഷിയുള്ള ഡയപ്പറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിവുള്ള മൃദുലമായ തുണികൊണ്ടുള്ള ഡയപ്പറുകള്‍ ഉപയോഗിക്കാം. തുണികൊണ്ടുള്ള ഡയപ്പറുകള്‍ കുട്ടിയുടെ മൃദുല ചര്‍മ്മത്തിന് ഏറെ അനുയോജ്യമായിരിക്കും.

3. ഒലിവ് ഓയില്‍
തിണര്പ്പുകളുണ്ടായ ഭാഗത്ത് ഒലിവ് ഓയില്‍ തേക്കുക. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും ഒലിവ് ഓയില്‍ ഫലപ്രദമാണ്. പ്രശ്നമുള്ള ഭാഗം ഉണങ്ങിയ ശേഷം ഒലിവ് ഓയില്‍ പുരട്ടാം. ഇത് വഴി ജലാംശം ചര്‍മ്മവുമായി സമ്പര്‍ക്കമുണ്ടാകുന്നത് തടയാനാകും.

4. ബേക്കിംഗ് സോഡ
ഡയപ്പര്‍ ഉപയോഗം മൂലമുള്ള തിണര്‍പ്പുകള്‍ക്ക് ഏറെ ഫലപ്രദമാണ് ബേക്കിംഗ് സോഡ. കുട്ടിയെ കുളിപ്പിക്കുന്ന ബാത്തിംഗ് ടബ്ബില്‍ രണ്ട് സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. കുളിപ്പിക്കാന്‍ ചൂട് വെള്ളം ഉപയോഗിക്കുന്നതാണ് ഉത്തമം. കുട്ടിയെ അല്പസമയം വെള്ളത്തിലിരുത്തിയ ശേഷം തുടച്ച് ഉണക്കാം.

5. ധാന്യപശ
തിണര്പ്പുകള്ക്കുള്ള ഒരു പ്രകൃതിദത്ത പരിഹാരമാര്‍ഗ്ഗമാണ് ധാന്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ച്ച്. ജലാംശം വലിച്ചെടുക്കാന്‍ ഇത് ഉത്തമമാണ്. പെട്രോളിയം ജെല്ലിയുമായി സ്റ്റാര്‍ച്ച് ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കി ഉപയോഗിക്കാം. നനവിനെതിരെ ഇത് ഫലപ്രദമായ പ്രതിരോധം നല്‍കും.

6. മുലപ്പാല്‍
കുട്ടികളില്‍ ഡയപ്പര്‍ ഉപയോഗം മൂലമുണ്ടാകുന്ന തിണര്‍പ്പുകള്‍ക്ക് മികച്ച പരിഹാരം നല്‍കുന്നതാണ് മുലപ്പാല്‍. ഈ പ്രശ്നം പരിഹരിക്കാന്‍ മുലപ്പാല്‍ കഴിഞ്ഞേ മറ്റേത് വസ്തുവുമുള്ളൂ.

7. വായു സമ്പര്‍ക്കം
കുട്ടിയെ ഡയപ്പര്‍ ഉപയോഗിക്കാതെ സ്വതന്ത്രമായി ഇരിക്കാന്‍ അനുവദിക്കുക. ഇത് വഴി ചര്‍മ്മത്തിന് നേരിട്ട് വായുവുമായി സമ്പര്‍ക്കമുണ്ടാകും. നനവില്ലാത്ത ഒരു വിരിപ്പില്‍ കുട്ടിയെ ഇരുത്തി രോഗബാധയുള്ളിടത്ത് വായുസ്പര്ശം ലഭിക്കാനനുവദിക്കാം. ഇത് വഴി സ്വഭാവിക രീതിയില്‍ തന്നെ ആശ്വാസം ലഭിക്കും.



Click it and Unblock the Notifications
