Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കുഞ്ഞുങ്ങളുടെ ആഹാരക്രമം
ആദ്യമാസങ്ങളില്‍ കുഞ്ഞുങ്ങള്‍ ആകെ ചെയ്യുന്ന പ്രവൃത്തികള്‍ ഉറക്കവും ആഹാരം കഴിക്കലും മാത്രമാണ്. കുഞ്ഞിന് ആവശ്യമുള്ളപ്പോള്‍ ആഹാരം നല്‍കുകയാണ് ഏറ്റവും നല്ലരീതി. മുലയൂട്ടുമ്പോഴും മറ്റ് ആഹാരങ്ങള്‍ നല്കുമ്പോഴും ഇത് പാലിക്കുക. സാധാരണ ഗതിയില്‍ എത്രതവണ കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കണമെന്നും എന്തുമാത്രം ആഹാരം കൊടുക്കണമെന്നും മനസ്സിലാക്കിയിരുന്നാല്‍ കുഞ്ഞ് ആഹാരം കഴിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ എളുപ്പം തിരിച്ചറിയാനാകും.
ആവശ്യമുള്ളപ്പോള്‍ ഊട്ടുക
കുഞ്ഞ് വിശക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. വിശപ്പിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ആഹാരം കൊടുക്കുക. ഒരു സമയക്രമം ഉണ്ടാക്കി അതിനനുസരിച്ച് ആഹാരം നല്കുന്നതിനേക്കാള് നല്ലത് ഈ രീതിയാണ്. കുഞ്ഞിന് വിശപ്പില്ലാത്തപ്പോള്‍ ആഹാരം കൊടുക്കാന്‍ ശ്രമിക്കരുത്. വിശക്കുമ്പോള്‍ കുട്ടികള്‍ പാലികുടിക്കുന്നത് പോലെ കാണിക്കുകയോ വായ് തുറക്കുകയോ ചെയ്യും.
ഗര്‍ഭകാലത്തു കഴിയ്ക്കേണ്ട ചില പഴവര്‍ഗങ്ങള്‍
അമ്മയുടെ പാലിന് വേണ്ടിയോ കുപ്പിക്ക് വേണ്ടിയോ പരതുന്നതും കാണാം. തുടര്‍ന്നുള്ള കരച്ചിലും വിശപ്പിന്റെ ലക്ഷണമാണ്. വലിയ കരച്ചില് ആകുന്നതിന് മുമ്പ് കുഞ്ഞിന് ആഹാരം കൊടുക്കാന്‍ ശ്രദ്ധിക്കുക. ഇത് അനായാസം പാലുകുടിക്കാന്‍ അവനെ/ അവളെ സഹായിക്കും.

തവണകള്‍
പ്രായത്തിന് അനുസരിച്ചാണ് കുട്ടികള്‍ ആഹാരം കഴിക്കുക. ജനിച്ചുവീണ കുട്ടികള്‍ അല്‍പ്പംകൂടി മുതിര്‍ന്ന കുട്ടികളെക്കാള്‍ കൂടുതല്‍ തവണ പാലുകുടിക്കും. ഒരു ദിവസം രണ്ട് മൂന്ന് മണിക്കൂര്‍ ഇടവിട്ട് എട്ട് മുതല്‍ 12 തവണ വരെ പാലുകൊടുക്കുക. കുറുക്ക് പോലുളളവ കുടിക്കുന്ന കുട്ടികള്‍ക്ക് ആഹാരത്തിന് ഇടയ്ക്കുള്ള ഇടവേളകള്‍ അല്‍പ്പംകൂടി ദൈര്‍ഘ്യമുള്ളതായിരിക്കും. കാരണം കുറുക്ക് മുലപ്പാല്‍ പോലെ എളുപ്പത്തില്‍ ദഹിക്കില്ല. കുഞ്ഞ് വളരുന്നതിന് അനുസരിച്ച് ആഹാരത്തിന് ഇടയ്ക്കുള്ള സമയവും സാവധാനം വര്‍ദ്ധിക്കും. ആറുമാസം ആയിക്കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ ഒരുദിവസം നാലു മുതല്‍ ആറുവരെ തവണ ഊട്ടിയാല്‍ മതിയാകും. ഖര ആഹാരം കഴിക്കുന്നതിന് അനുസരിച്ച് എത്ര തവണ ആഹാരം നല്‍കണമെന്ന് തീരുമാനിക്കുക.
അളവ്
നവജാതശിശുക്കള്‍ ഒരുതവണ രണ്ടോ മൂന്നോ ഔണ്‍സ് പാല് കുടിക്കും. വയറ് ചെറുതായതിനാലാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികള്‍ ചെറിയ അളവില്‍ ഇടയ്ക്കിടെ പാല് കുടിക്കുന്നത്. ഒരുമാസം പ്രായമാകുമ്പോള്‍ നാല് മുതല്‍ ആറ് ഔണ്‍സ് വരെ ഒരുതവണ കുടിക്കും. ഇതോടെ പാല് കുടിക്കുന്നതിന് ഇടയ്ക്കുള്ള സമയം വര്‍ദ്ധിക്കും. ആറുമാസം ആയിക്കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് 24-30 ഔണ്‍സ് ആഹാരം മതിയാകും. ഇത് നാലു മുതല്‍ ആറ് തവണകളായി കഴിക്കും. മുലയൂട്ടുമ്പോള്‍ നിങ്ങളുടെ കുഞ്ഞ് എത്രമാത്രം പാല് കുടിക്കുന്നുണ്ടെന്ന് അറിയാന്‍ കഴിയില്ല. അതിനാല്‍ അവന്റെ വയര്‍ നിറയുന്നത് വരെ പാല് നല്‍കുക. ഇതിന് നവജാതശിശുക്കള്‍ 40 മിനിറ്റ് വരെ എടുക്കും.
പൊടിക്കൈകള്‍
കുഞ്ഞിനെ നന്നായി ശ്രദ്ധിച്ച് ആഹാരക്രമം നിശ്ചയിക്കുക. ആദ്യവര്‍ഷത്തില്‍ അടിക്കടി ഈ ക്രമം മാറ്റേണ്ടി വരാം. വിശക്കുന്ന സമയത്ത് ഊട്ടിയാല്‍ നിങ്ങളുടെ കുഞ്ഞിന് ആവശ്യമുള്ള അളവില്‍ ഭക്ഷണം ലഭിക്കും. പെട്ടെന്ന് വിശപ്പ് കുറയുക, ഭാരം കൂടാതിരിക്കുക, അടിക്കടി മൂത്രം ഒഴിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഒരു ശിശുരോഗവിദഗ്ദ്ധനെ കണ്ട് കുഞ്ഞിന് അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക.



Click it and Unblock the Notifications
