For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് മുലപ്പാല്‍ തികയുന്നുണ്ടോ ?

|

നവജാത ശിശുക്കള്‍ക്ക് ചേര്‍ന്ന ഏറ്റവും നല്ല സമീകൃതാഹാരമാണ് മുലപ്പാല്‍. കുഞ്ഞിനാവശ്യമുള്ള പോഷകാവശ്യങ്ങളെല്ലാം നിറവേറ്റാന്‍ മുലപ്പാലിനു കഴിയും.

എന്നാല്‍ കുഞ്ഞിന് ആവശ്യത്തിന് മുലപ്പാല്‍ ലഭിയ്ക്കുന്നുണ്ടോ, വിശപ്പു മാറുന്നുണ്ടോ തുടങ്ങിയ സംശയങ്ങള്‍ എപ്പോഴും അമ്മമാരെ അലട്ടാറുമുണ്ട്.

കുഞ്ഞിനെ ശരിയായി മസാജ് ചെയ്യൂകുഞ്ഞിനെ ശരിയായി മസാജ് ചെയ്യൂ

നിങ്ങളുടെ കുഞ്ഞിന് മതിയായ മുലപ്പാല്‍ ലഭിയ്ക്കുന്നുണ്ടോയെന്നറിയാന്‍ ചില വഴികളുണ്ട്.

മൂത്രമൊഴിയ്ക്കുന്നത്

മൂത്രമൊഴിയ്ക്കുന്നത്

ആവശ്യത്തിന് മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ കുഞ്ഞ് ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കുന്നത് സാധാരണമാണ.് ഇതില്‍ കുറവുണ്ടെങ്കില്‍ മുലപ്പാല്‍ കുറവാണെന്നൂഹിയ്ക്കാം.

മലവിസര്‍ജനം

മലവിസര്‍ജനം

കുഞ്ഞിന്റെ മലവിസര്‍ജനം തടസപ്പെടുകയോ കുറയുകയോ ആണെങ്കിലും ഇത് മുലപ്പാല്‍ കുറവിനെയാണ് കാണിയ്ക്കുന്നത്.

കുറവു സമയം

കുറവു സമയം

കുഞ്ഞ് കുറവു സമയം മാത്രമേ പാല്‍ കുടിയ്ക്കുന്നുള്ളൂവെങ്കില്‍ മുലപ്പാലിന്റെ കുറവായിരിയ്ക്കും ഒരുപക്ഷേ കാരണം.

കരയുക

കരയുക

പാല്‍ കുടിയ്ക്കുന്നതിനിടെ കുഞ്ഞ് കരയുകയും പാല്‍ കുടിയ്ക്കാന്‍ വിസമ്മതിയ്ക്കുകയും ചെയ്യുകയാണെങ്കില്‍ ഇതിന് കാരണം മുലപ്പാലിന്റെ കുറവായിരിയ്ക്കാം.

സ്തനങ്ങള്‍

സ്തനങ്ങള്‍

സ്തനത്തില്‍ മുലപ്പാല്‍ വരികയാണെങ്കില്‍ സ്തനങ്ങള്‍ കനമുള്ളതായി അനുഭവപ്പെടും. മുലപ്പാല്‍ ചുരത്തിത്തുടങ്ങും. ഇതല്ലെങ്കില്‍ മുലപ്പാല്‍ കുറയുന്നതായിരിയ്ക്കും കാരണം.

തൂക്കം

തൂക്കം

കുഞ്ഞിന് ആവശ്യത്തിന് തൂക്കം കൂടുന്നുണ്ടോയെന്നു നിരീക്ഷിയ്ക്കുക. ഇല്ലെങ്കില്‍ അമ്മയുടെ പാല്‍ തികയാത്തതായിരിയ്ക്കും കാരണം.

English summary

Is Your Baby Getting Enough Breast Milk

The simplest way to know if your baby is getting enough breast milk is monitoring your baby's weight gain on a regular basis. But that can happen on a monthly basis. If you want something more immediate, then here are some things you need to watch out for.
Story first published: Wednesday, June 4, 2014, 13:52 [IST]
X
Desktop Bottom Promotion