Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കുഞ്ഞിന് മുലപ്പാല്‍ തികയുന്നുണ്ടോ ?
നവജാത ശിശുക്കള്‍ക്ക് ചേര്‍ന്ന ഏറ്റവും നല്ല സമീകൃതാഹാരമാണ് മുലപ്പാല്‍. കുഞ്ഞിനാവശ്യമുള്ള പോഷകാവശ്യങ്ങളെല്ലാം നിറവേറ്റാന്‍ മുലപ്പാലിനു കഴിയും.
എന്നാല്‍ കുഞ്ഞിന് ആവശ്യത്തിന് മുലപ്പാല്‍ ലഭിയ്ക്കുന്നുണ്ടോ, വിശപ്പു മാറുന്നുണ്ടോ തുടങ്ങിയ സംശയങ്ങള്‍ എപ്പോഴും അമ്മമാരെ അലട്ടാറുമുണ്ട്.
നിങ്ങളുടെ കുഞ്ഞിന് മതിയായ മുലപ്പാല്‍ ലഭിയ്ക്കുന്നുണ്ടോയെന്നറിയാന് ചില വഴികളുണ്ട്.

മൂത്രമൊഴിയ്ക്കുന്നത്
ആവശ്യത്തിന് മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ കുഞ്ഞ് ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കുന്നത് സാധാരണമാണ.് ഇതില്‍ കുറവുണ്ടെങ്കില്‍ മുലപ്പാല്‍ കുറവാണെന്നൂഹിയ്ക്കാം.

മലവിസര്‍ജനം
കുഞ്ഞിന്റെ മലവിസര്‍ജനം തടസപ്പെടുകയോ കുറയുകയോ ആണെങ്കിലും ഇത് മുലപ്പാല്‍ കുറവിനെയാണ് കാണിയ്ക്കുന്നത്.

കുറവു സമയം
കുഞ്ഞ് കുറവു സമയം മാത്രമേ പാല് കുടിയ്ക്കുന്നുള്ളൂവെങ്കില് മുലപ്പാലിന്റെ കുറവായിരിയ്ക്കും ഒരുപക്ഷേ കാരണം.

കരയുക
പാല് കുടിയ്ക്കുന്നതിനിടെ കുഞ്ഞ് കരയുകയും പാല് കുടിയ്ക്കാന്‍ വിസമ്മതിയ്ക്കുകയും ചെയ്യുകയാണെങ്കില്‍ ഇതിന് കാരണം മുലപ്പാലിന്റെ കുറവായിരിയ്ക്കാം.

സ്തനങ്ങള്‍
സ്തനത്തില്‍ മുലപ്പാല്‍ വരികയാണെങ്കില്‍ സ്തനങ്ങള്‍ കനമുള്ളതായി അനുഭവപ്പെടും. മുലപ്പാല്‍ ചുരത്തിത്തുടങ്ങും. ഇതല്ലെങ്കില്‍ മുലപ്പാല്‍ കുറയുന്നതായിരിയ്ക്കും കാരണം.

തൂക്കം
കുഞ്ഞിന് ആവശ്യത്തിന് തൂക്കം കൂടുന്നുണ്ടോയെന്നു നിരീക്ഷിയ്ക്കുക. ഇല്ലെങ്കില്‍ അമ്മയുടെ പാല് തികയാത്തതായിരിയ്ക്കും കാരണം.



Click it and Unblock the Notifications
