Latest Updates
-
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം
അമ്മിഞ്ഞപ്പാല് അമൃതമാകുന്നതെങ്ങനെ??
ഒരു നവജാത ശിശുവിനു വേണ്ട പോഷകങ്ങളെല്ലാം ലഭിയ്ക്കുന്നത് മുലപ്പാലില്‍ നിന്നാണ്. ജനിച്ച് ആറുമാസം വരെ കുഞ്ഞിനു മറ്റൊരു ഭക്ഷണവും നല്‍കേണ്ടതില്ലെന്നാണ് പൊതുവെ പറയുക. കാരണം മുലപ്പാല്‍ തന്നെ കുഞ്ഞിനാവശ്യമായ എല്ലാ പോഷകാംശങ്ങളും നല്കുന്നുവെന്നതു തന്നെ.
ആഭരണങ്ങള്‍ക്കു പുറകില്‍ ശാസ്ത്രീയ സത്യങ്ങള്‍
മുലപ്പാല്‍ കുഞ്ഞിന് എളുപ്പം ദഹിയ്ക്കുമെന്നതിനാല് ഇതു മാത്രം കുടിയ്ക്കുന്ന കുഞ്ഞിന് ദഹനപ്രശ്നങ്ങളും വയറിനു പ്രശ്നങ്ങളുമുണ്ടാകാനുള്ള സാധ്യത കുറവാണ്. ഇതില്‍ കൊഴുപ്പുണ്ടെങ്കിലും ഇത് ലിപേസ് എന്നൊരു എന്സൈമിനൊപ്പമാണുള്ളത്. ഇത് കൊഴുപ്പിനെ പെട്ടെന്നു തന്നെ വിഘടിപ്പിച്ചു ചെറിയ കണങ്ങളാക്കി മാറ്റും. കുഞ്ഞിന് ആവശ്യമായ ഊര്‍ജം നല്‍കും.

കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍ എന്നിവ കൂടിയ തോതില്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന്റെ ശരീരത്തില്‍ എളുപ്പം ലയിച്ചു ചേരുന്ന വിധത്തിലുള്ളതുമാണ്. ഉദാഹരണത്തിന് മുലപ്പാലിലുള്ള 50-70 ശതമാനം വരെ അയേണ്‍ കുഞ്ഞിന്റെ ശരീരത്തില്‍ ചെന്നു ചേരും.

മുലപ്പാലിലെ ഫാറ്റി ആസിഡ് കുഞ്ഞിന്റെ തലച്ചോറ്, റെറ്റിന എന്നിവയുടെ വളര്‍ച്ചയ്ക്കു സഹായിക്കും.

മുലപ്പാലില്‍ പ്രോട്ടീന്‍ അളവ് താരതമ്യേന കുറവാണെങ്കിലും ഇതിലുള്ള അമിനോആസിഡുകള്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിലും ഏറെ പ്രധാനമാണ്. പ്രത്യേകിച്ച് ടോറിന് എന്നൊരു അമിനോആസിഡ്.

മുലപ്പാലിലെ ലിപേസ് എന്ന എന്‍സൈമാണ് കുഞ്ഞിന്റെ ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നതും.

കുഞ്ഞിന് മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ വ്യക്തമായില്ലേ.



Click it and Unblock the Notifications

