Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അമ്മ പ്രമേഹം കുഞ്ഞിനെ ബാധിയ്ക്കുമ്പോള്‍...
പ്രമേഹം രോഗമെന്നതിലുപരി പല രോഗങ്ങളിലേയ്ക്കുമുള്ള ചവിട്ടുപടിയാണന്നു പറയാം. പ്രമേഹം തന്നെ പലതരത്തിലുണ്ട്. സാധാരണ പ്രമേഹം, ടൈപ്പ് 2 ഡയബെറ്റിസ് എന്നിവ പ്രധാനപ്പെട്ടവ. ഇതല്ലാതെ ഗര്‍ഭകാലത്തു വരുന്ന പ്രമേഹമുണ്ട്. ജെസ്റ്റേഷണല്‍ ഡയബെറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഗര്‍ഭകാലപ്രമേഹം അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യത്തിന് നല്ലതല്ലെന്നു പറയാം. കുഞ്ഞിനെ പല വിധത്തിലും ഗര്‍ഭകാല പ്രമേഹം ബാധിയ്ക്കുകയും ചെയ്യും.
ഗര്‍ഭകാലപ്രമേഹം ഏതെല്ലാം വിധത്തിലാണ് കുഞ്ഞിനെ ബാധിയ്ക്കുയെന്നറിയേണ്ടേ,

വലിപ്പമുള്ള ഹൃദയം
ഗര്‍ഭത്തിന്റെ തുടക്കത്തില്‍ പ്രമേഹം വരുന്നത് കുഞ്ഞിന്റെ അവയവവളര്ച്ചയെ ബാധിയ്ക്കും. സാധാരണയിലും വലിപ്പമുള്ള ഹൃദയം കുഞ്ഞിനുണ്ടാകുന്നത് പ്രമേഹം കാരണമുള്ള ഒരു പ്രശ്നമാണ്.

തൂക്കം
മാക്രോസോമിയ എന്നൊരു അവസ്ഥയ്ക്കു ഗര്‍ഭകാലപ്രമേഹം വഴിയൊരുക്കും. കുഞ്ഞിന് ക്രമാതീതമായി തൂക്കം വര്‍ദ്ധിയ്ക്കുന്നതിന് ഇത് ഇട വരുത്തും. ഇത് പ്രസവസമയത്ത് പ്രയാസങ്ങള്‍ സൃഷ്ടിയ്ക്കും.

നേരത്തെയുള്ള പ്രസവം
കുഞ്ഞിനു വലിപ്പം കൂടുന്നതും നേരത്തെയുള്ള പ്രസവവും സിസേറിയന് സാധ്യതയും
വര്‍ദ്ധിപ്പിയ്ക്കും.

നേരത്തെയുള്ള പ്രസവം
കുഞ്ഞിനു പെട്ടെന്നു തൂക്കം വര്‍ദ്ധിയ്ക്കുന്നതു കൊണ്ടുതന്നെ നേരത്തെയുള്ള പ്രസവം ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കാറുണ്ട്. രണ്ടാഴ്ച മുന്‍പു തന്നെ കൃത്രിമവേദന വരുത്തി പ്രസവം നടത്തും.

ബ്രെയിന്‍ ഡാമേജ്
ഗര്‍ഭകാല പ്രമേഹമുള്ളവര്‍ ഇത് നിയന്ത്രിയ്ക്കാന്‍ ഇന്‍സുലിന്‍, ഡയറ്റടക്കമുള്ള വഴികള്‍ സ്വീകരിയ്ക്കുന്നതു സാധാരണമാണ്. ഫലമോ, ജനിയ്ക്കുന്ന കുഞ്ഞിന്റെ ബ്ലഡ് ഷുഗര്‍ തോത് വളരെ കുറവായിരിയ്ക്കും. ഇത് ബ്രെയിന്‍ ഡാമേജ് അടക്കമുള്ള പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും. ഇതൊഴിവാക്കാന്‍ പ്രസവിച്ചയുടനെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുകയോ ഗ്ലൂക്കോസ് നല്‍കുകയോ വേണം.

ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍
ഗര്‍ഭകാല പ്രമേഹം ചില കുഞ്ഞുങ്ങളില്‍ ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയവയുടെ കുറവ്, മഞ്ഞപ്പിത്തം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്.

കുഞ്ഞിന്റെ മരണം
അപൂര്‍വമായെങ്കിലും, വേണ്ടത്ര മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ കുഞ്ഞിന്റെ മരണത്തിനു തന്നെ അമ്മയുടെ പ്രമേഹം കാരണമായേക്കാം.



Click it and Unblock the Notifications
