Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കുഞ്ഞിന്റെ മലത്തില്‍ രക്തമോ?
കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടത് അത്യാവശ്യമാണ്. കാരണം രോഗപ്രതിരോധ ശേഷി കുറവാണെന്നതു തന്നെ കാരണം. മാത്രമല്ല, അസ്വസ്ഥതകള്‍ പറഞ്ഞറിയിക്കാന്‍ ഇവര്‍ക്കു കഴിയുകയുമില്ല. ഇതുകൊണ്ടു തന്നെ കുഞ്ഞിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ കാര്യങ്ങളിലും മാതാപിതാക്കളുടെ ശ്രദ്ധ അത്യാവശ്യമാണ്.
കുഞ്ഞുങ്ങളുടെ മലത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുന്നത് ഒരു ആരോഗ്യപ്രശ്നമായിത്തന്നെ എടുക്കണം. ഇതിന് നിസാരം മുതല്‍ ഗൗരവമായ കാരണങ്ങള്‍ വരെ ഉണ്ടാകാം.
കുഞ്ഞിന്റെ മലദ്വാരത്തിനടുത്തോ ഉള്ളിലോ മുറിവുകളുണ്ടെങ്കില്‍ ഇതു സംഭവിയ്ക്കാം. പ്രത്യേകിച്ച് മലം മുറുകിയാണ് പോകുന്നതെങ്കില്‍.

ഫുഡ് അലര്‍ജി ഇതിനുള്ള മറ്റൊരു കാരണമാണ്. ചില കുഞ്ഞുങ്ങള്‍ക്ക് പശുവിന് പാല്, സോയ തുടങ്ങിയവയെല്ലാം അലര്‍ജിയുണ്ടാക്കും. അപൂര്‍വം ചിലര്‍ക്ക് മുലപ്പാല്‍ അലര്‍ജിയുമുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മലത്തില്‍ രക്തം കാണുന്നത് സാധാരണയാണ്.
മുലപ്പാല്‍ കൊടുക്കുമ്പോള്‍ ഉള്ളിലേയ്ക്കു വലിഞ്ഞിരിയ്ക്കുന്ന മുലഞെട്ടുകളില്‍ വിള്ളലും ഇതുവഴി ബ്ലീഡിംഗുമുണ്ടാകാന് സാധ്യതയുണ്ട്. ഈ രക്തം കുഞ്ഞു പാല് കുടിയ്ക്കുമ്പോള്‍ ഉള്ളിലെത്തും. ഇതും മലത്തില്‍ രക്തം കാണുന്നതിനുള്ള ഒരു കാരണമാകാം.
വയറ്റിലുണ്ടാകുന്ന അണുബാധ കാരണം വയറിളക്കമുണ്ടാകുന്ന കുഞ്ഞുങ്ങളുടെ മലത്തിലും രക്തം കാണപ്പെടാം. അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകള്‍ കുടലിന്റെ കവചത്തിന് മുറിവേല്പ്പിയ്ക്കുന്നതാണ് ഇതിനു കാരണം.

കുഞ്ഞിനു കൊടുക്കുന്ന വൈറ്റമിന്‍ ഡ്രോപ്പുകള്‍ ചിലപ്പോള്‍ ഇത്തരത്തിലുള്ള ബ്ലീഡിംഗിന് വഴിയൊരുക്കാറുണ്ട്. ഇത് ഉടനടി നിര്‍ത്തുകയാണ് വേണ്ടത്.
കുഞ്ഞ്, കുട്ടി, വയര്‍, രക്തം, അണുബാധ, ബാക്ടീരിയ, വൈറ്റമിന്‍, പാല്



Click it and Unblock the Notifications
