Latest Updates
-
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും
തുണി കൊണ്ടുള്ള ഡയപ്പറെങ്കില്...
കുഞ്ഞുങ്ങള്‍ക്ക് വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന ഡയപ്പറുകളാണ് ഉപയോഗിയ്ക്കാന്‍ കൂടുതല്‍ സൗകര്യപ്രദമെന്ന കാര്യത്തില്‍ സംശയം വേണ്ട്. ഇതുകൊണ്ടാണ് വില കൂടുമെങ്കിലും ഇതുതന്നെ എല്ലാവരും ഉപയോഗിയ്ക്കുന്നത്.
എന്നാല്‍ ഇത്തരം റെഡിമെയ്ഡ് ഡയപ്പറുകള്‍ക്ക് പകരം തുണി ഡയപ്പറുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ചില ഗുണങ്ങളുണ്ട്. ഇത്തരം ഗുണങ്ങള്‍ ഏതൊക്കെയന്നറിയേണ്ടേ,

ഡയപ്പര്‍ റാഷ്
ഡിസ്പോസ് ചെയ്യാവുന്ന ഡയപ്പറുകള്‍ ഡയപ്പര്‍ റാഷ് വരുത്തും. എന്നാല്‍ തുണി കൊണ്ടുള്ള ഡയപ്പറിന് സാധാരണ ഈ പ്രശ്നമുണ്ടാകാറില്ല.

പോട്ടി
പോട്ടി ട്രെയിനിംഗിന് കൂടുതല്‍ സാധ്യത നല്‍കുന്നത് തുണി കൊണ്ടുള്ള ഡയപ്പറാണ്.

പണച്ചിലവ്
പണച്ചിലവ് കുറവാണെന്നത് വലിയൊരു ഗുണമാണ്.

വീണ്ടും ഉപയോഗിയ്ക്കാം
തുണി കൊണ്ടുള്ള ഡയപ്പര്‍ കഴുകിയുണക്കി വീണ്ടും ഉപയോഗിയ്ക്കാം.

അലര്‍ജി
കുഞ്ഞിന്റെ ചര്‍മം വളരെ സെന്‍സിറ്റീവാണ്. ഇതുകൊണ്ടുതന്നെ കട്ടി കൂടിയ ഡിസ്പോസബിള്‍ ഡയപ്പര്‍ ഉപയോഗിയ്ക്കുമ്പോള്‍ ചര്‍മത്തില്‍ അലര്‍ജിയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. തുണി കൊണ്ടുള്ള ഡയപ്പറിന് ഈ പ്രശ്നമില്ല.

കെമിക്കലുകള്‍
തുണി ഡയപ്പറില്‍ യാതൊരു വിധ കെമിക്കലുകളുമില്ലെന്നതാണ് വേറൊരു ഗുണം.

കട്ടി കുറഞ്ഞവ
തുണി ഡയപ്പറുകള്‍ തീരെ കട്ടി കുറഞ്ഞവയാണ്. കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യം.

ദുര്‍ഗന്ധം
ഡിസ്പോസബിള്‍ ഡയപ്പറില്‍ നിന്ന് ദുര്‍ഗന്ധം കൂടുതലുണ്ടാകും. കുഞ്ഞിന്റെ ചര്‍മത്തിലും ഇതുണ്ടാകും. എന്നാല്‍ തുണി ഡയപ്പര്‍ വൃ്ത്തിയായി ഉപയോഗിച്ചാല്‍ ഈ പ്രശ്നമുണ്ടാകില്ല..

ആസ്തമ
ഡിസ്പോസിബിള്‍ ടൈപ്പ് ഡയപ്പറുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ കുഞ്ഞുങ്ങളില്‍ ആസ്തമ സാധ്യത കൂടുതലുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കുഞ്ഞിന് സുഖം
കട്ടി കുറഞ്ഞ കോട്ടന്‍ തുണി കൊണ്ടുള്ള ഡയപ്പറുകളായിരിയ്ക്കും കുഞ്ഞിന് സുഖം. മറ്റേതിന് കട്ടി കൂടുതലാണ്.

വൃത്തി
കുഞ്ഞിന്റെ വൃത്തിയ്ക്കും നല്ലത് തുണി ഡയപ്പറാണ്. ഒരു തവണ നനഞ്ഞാല്‍ ഇത് മാറേണ്ടി വരും. എ്ന്നാല്‍ ഡിസ്പോസിബിള്‍ ഡയപ്പര്‍ ഈ സൗകര്യം നല്‍കുന്നില്ല.



Click it and Unblock the Notifications
