Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
കുഞ്ഞിന് മസാജ് നല്‍കും ഗുണങ്ങള്‍
കുഞ്ഞിനെ നിങ്ങളുടെ ശരീരത്തിന്റെ ചൂട് ലഭിക്കുന്ന വിധത്തില്‍ ചേര്‍ത്ത് പിടിക്കുമ്പോള്‍ അത് കുഞ്ഞിന് എത്ര സുഖകരമായിരിക്കും?. എന്നാല്‍ കുഞ്ഞിന് മസാജ് ചെയ്ത് കൊടുത്താല്‍ അതിനേക്കാള്‍ എത്രത്തോളം കൂടുതല്‍ സുഖപ്രദമായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?
കുട്ടികളെ മസാജ് ചെയ്യുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങളുള്ളതാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. കുഞ്ഞിന് സുഖകരവും, നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നതുമാകും ഇത്.
മലബന്ധം, ഗ്യാസ്ട്രബിള്‍ എന്നിവയ്ക്കും ഫലപ്രദമാണ് മസാജിങ്ങ്. കുഞ്ഞുങ്ങളെ മസാജ് ചെയ്യുന്നതുകൊണ്ടുള്ള ചില ഗുണങ്ങള്‍ പരിചയപ്പെടാം.

കുഞ്ഞുമായുള്ള അടുപ്പം
കുട്ടിയെ അല്പസമയം മസാജ് ചെയ്യുന്നത് പല ഗുണങ്ങളും നല്‍കുന്നതാണ്. സ്പര്‍ശം എന്നത് എത്രയോ ആയിരം വാക്കുകളേക്കാള്‍ ശക്തമായി കുട്ടിയുമായി സംവദിക്കാന്‍ സഹായിക്കുന്നതാണ്. നിങ്ങളുടെ സുഖകരമായ സ്പര്‍ശം കുട്ടിക്ക് സുരക്ഷിതത്വബോധവും, ഗാഡമായ അടുപ്പവും നല്‍കും. ഇത് നിങ്ങള്‍ സമീപത്തുള്ളപ്പോള്‍ കുട്ടിക്ക് സന്തോഷകരവും സുഖപ്രദവുമായ അനുഭവം നല്‍കും.

ഉറക്കം
മസാജ് ചെയ്യുന്നത് കുട്ടിക്ക് ശാന്തതയും, സുഖവും നല്‍കും. സൗമ്യമായ സംഗീതം നല്ല ഉറക്കം നല്‍കുന്നത് പോലെ, കുട്ടിക്ക് ആസ്വാദ്യകരമായ അനുഭവമാകും നിങ്ങളുടെ സ്പര്‍ശം നല്‍കുക. ഇത് വഴി കുട്ടിക്ക് നല്ല ഉറക്കം നല്‍കും.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു -
ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കുന്നതാണ് മസാജ്. ഇത് കുഞ്ഞുങ്ങള്‍ക്കും ഫലപ്രദമാണ്. നല്ലൊരു മസാജ് കുട്ടിയുടെ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അതുവഴി ആരോഗ്യഗുണങ്ങള്‍ നല്‍കുകയും ചെയ്യും.

ഗ്യാസ് ഒഴിവാക്കുന്നു
കുട്ടികളെ മസാജ് ചെയ്യുന്നത് അവരില്‍ ഗ്യാസ് പെരുകുന്നത് തടയാന്‍ സഹായിക്കും. മസാജ് ചെയ്യുമ്പോള്‍ കുട്ടിയുടെ മുട്ടും കാലും ഒരുമിച്ച് ചേര്‍ത്ത് വെച്ച് മുട്ടില്‍ നിന്ന് അടിവയറിലേക്ക് മസാജ് ചെയ്യുക. ഇത് വളരെ ഫലപ്രദമാകും.

മലബന്ധം
കുട്ടികളില്‍ സാധാരണമായി കാണുന്ന പ്രശ്നമാണ് മലബന്ധം. മാസാജ് വഴി ഇതിന് പരിഹാരം കാണാനാവും. വയറിലുള്ള മസാജ് കുടലിന്റെ ചലനങ്ങളെ ശക്തമാക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും.

ആശ്വാസം
മസാജ് ചെയ്യുന്നത് വഴി കുട്ടിക്ക് വളരെ ആശ്വാസം ലഭിക്കും. കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ നല്ലൊരു മസാജ് സഹായിക്കും. കുട്ടിക്ക് മാനസികമായി സ്വസ്ഥത ലഭിക്കുകയെന്നത് അവന്റെ വികാസത്തിലും വളര്‍ച്ചയിലും പ്രധാന ഘടകമാണ്.

ബുദ്ധി വളര്‍ച്ച
മസാജ് ചെയ്യുന്ന സമയം നിങ്ങളും കുട്ടിയും ഒരുമിച്ച് ചെലവഴിക്കുന്നതാണ്. ഇത് കുട്ടിയുടെ ബൗദ്ധികമായ വികാസം സാധ്യമാക്കാന്‍ സഹായിക്കുന്ന സമയമാണ്. ഈ സമയത്ത് കുട്ടിയോട് സംസാരിക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്യാം.

പ്രസവാനന്തര മാനസിക സമ്മര്‍ദ്ധം
കുട്ടിക്ക് മാത്രമല്ല മസാജ് ഗുണം ചെയ്യുക. പ്രസവാനന്തരം അമ്മമാരിലുള്ള മാനസിക സമ്മര്‍ദ്ധം നീക്കാനും ഇത് സഹായകരമാണ്. കുട്ടിയുമായുള്ള വര്‍ദ്ധിച്ച മാനസിക അടുപ്പമാണ് ഇതിന് സഹായിക്കുക.



Click it and Unblock the Notifications
