Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
കുഞ്ഞുങ്ങള്‍ക്ക് ദോഷകരമായ ഭക്ഷണങ്ങള്‍
ചിന്തിക്കുന്നത് പോലെ എളുപ്പമുള്ള ഒരു കാര്യമല്ല ശ്രദ്ധയും, സ്നേഹവാത്സല്യങ്ങളും പകര്‍ന്ന് നല്കുന്ന ഒരു അമ്മയായി മാറുക എന്നത്. പ്രത്യേകിച്ച് നിങ്ങളുടെ ആദ്യ കുട്ടി ജനിക്കുമ്പോള്‍. ആ അവസരത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ അറിവും അനുഭവവും താരതമ്യേന കുറവായിരിക്കും. ഈ സാഹചര്യത്തില്‍ നിങ്ങള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും കുഞ്ഞിന് അപകടകരമായിത്തീരുന്ന ഭക്ഷണങ്ങള്‍.
അപകടകരമായിത്തീരുന്ന ചില ഭക്ഷണങ്ങള്‍ ശ്വാസതടസവും, അലര്ജിക്കുമിടയാക്കുന്നതാണ്. 4-6 മാസം പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഖരാഹാരങ്ങള്‍ നല്‍കുന്നത് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറില്ല. എന്നിരുന്നാലും ചില മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്ക് ആ ഭക്ഷണം തന്നെ നല്‍കാനുള്ള ആഗ്രഹം അടക്കാനാവില്ല.
കുഞ്ഞുങ്ങള്‍ക്ക് നല്കാവുന്ന ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണങ്ങളേക്കുറിച്ച് കൃത്യമായ ബോധമുണ്ടാകണം. കുഞ്ഞുങ്ങള്‍ക്ക് ദോഷകരമാകുന്ന ചില ഭക്ഷണങ്ങളാണ് ഇവിടെ പറയുന്നത്. ഇവ ഒഴിവാക്കുക വഴി നിരവധി രോഗങ്ങളില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കാനാവും.

പശുവിന് പാല്
ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന് പാല് നല്‍കരുത്. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലാണ് ഏറ്റവും അനുയോജ്യം. കുഞ്ഞുങ്ങള്‍ക്ക് പശുവിന്പാല് നല്‍കരുത് എന്നതിന് ചില വ്യക്തമായ കാരണങ്ങളുണ്ട്. പശുവിന് പാലില്‍ ഇരുമ്പിന്റെ അംശം കുറവായതിനാല്‍ കുട്ടികള്‍ക്ക് ഇരുമ്പിന്റെ കുറവ് അനുഭവപ്പെടും. വിറ്റാമിന്‍ സി, ഇ, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് പശുവിന്പാല്. എന്നാല്‍ കുഞ്ഞുങ്ങളില്‍ ഇവയുടെ ആഗിരണം വിഷമം പിടിച്ചതാണ്. ചെറിയ കുട്ടികളില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും പശുവിന് പാല് കാരണമാകും. കുഞ്ഞുങ്ങളുടെ വൃക്കയെയും ഇത് ദോഷകരമായി ബാധിക്കും.

നട്ട്സ്
നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് അണ്ടിവര്‍ഗ്ഗങ്ങള്‍ നല്‍കരുത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇതിന് പിന്നിലെ പ്രധാന കാരണം ശ്വാസതടസത്തിന് കാരണമാകും എന്നതാണ്. അത് മാത്രമല്ല ഇവ കടുപ്പമേറിയതുമാണ്. ഇന്നത്തെ കാലത്ത് പലര്‍ക്കും പല വിധത്തിലുള്ള അലര്‍ജി അനുഭവപ്പെടാറുണ്ട്. കുഞ്ഞുങ്ങളും ഇതിന് അതീതരല്ല. കുഞ്ഞുങ്ങള്‍ക്ക് നട്ട്സ് നല്‍കുന്നത് അവര്‍ക്ക് അലര്‍ജിക്കിടയാക്കിയേക്കാം. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഒരു ശിശുരോഗവിദഗ്ദന്റെ ഉപദേശം നേടിയ ശേഷം നല്‍കുന്നതാണ് ഉചിതം.

മത്സ്യം
എന്ത് കൊണ്ടാണ് മത്സ്യം അപകടകരമാകുന്നത്? ഒന്നാമത്തെ കാരണം മത്സ്യത്തിലടങ്ങിയിരിക്കുന്ന മെര്‍ക്കുറി കുട്ടികളുടെ വളര്‍ച്ചക്ക് തടസ്സമുണ്ടാക്കാം എന്നതാണ്. അയല,സ്രാവ് എന്നിവ അത്തരത്തില്‍ മെര്‍ക്കുറി കൂടുതലായി അടങ്ങിയവയാണ്. പല മത്സ്യങ്ങളും അലര്‍ജിയുണ്ടാക്കാനുമിടയാക്കുന്നവയാണ്. 2-3 വയസാവുന്നത് വരെ കുഞ്ഞുങ്ങള്‍ക്ക് മത്സ്യം നല്‍കാതിരിക്കുന്നതാണുചിതം. അത് വഴി അലര്‍ജിയുണ്ടാവുന്നത് തടയാനാവും.

മുട്ട
മുട്ട - മുട്ട കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമല്ല എന്നത് ഒരു പക്ഷേ നിങ്ങള്‍ക്ക് പുതിയ അറിവായിരിക്കും. മിക്കവാറും കുഞ്ഞുങ്ങള്‍ക്കും മുട്ട അലര്‍ജിയുണ്ടാക്കും എന്ന് മനസിലാക്കിയിരിക്കണം. എന്നാല്‍ കുട്ടികള്‍ വളരുന്നതോടെ ഈ പ്രശ്നം മാറിക്കൊള്ളും. അഞ്ച് വയസായാല്‍ പ്രശ്നങ്ങളൊന്നുമില്ലാതെ കുട്ടികള്‍ക്ക് മുട്ട കഴിക്കാനാവും. ഹൃദയമിടിപ്പ് കൂടുക, ശ്വസനവൈഷമ്യം, മുഖം ചുവക്കുക എന്നിവയൊക്കെ അലര്‍ജിയുടെ ലക്ഷണങ്ങളാണ്.

ശ്വാസതടസമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍
പഴങ്ങളും പച്ചക്കറികളും ഏറെ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയവയാണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇവ മുതിര്‍ന്നവര്‍ക്കാവും അനുയോജ്യമാവുക. കുഞ്ഞുങ്ങള്‍ക്ക് ഇവ അതേ പടി നല്‍കുന്നത് അപകടകരമാകും. ഒന്നാമതായി പഴങ്ങളും പച്ചക്കറികളും കുഞ്ഞുങ്ങള്‍ക്ക് ചവച്ചരക്കാവുന്നതിനേക്കാള് കടുപ്പമുള്ളവയാകും. രണ്ടാമതായി അവ കുഞ്ഞുങ്ങളില്‍ ശ്വാസതടസ്സമുണ്ടാക്കിയേക്കാം. കുഞ്ഞുങ്ങള്‍ക്ക് ഇവ ചെറിയ കഷ്ണങ്ങളാക്കി വേണം നല്കാന്.

തേന്‍
തേനിന് ഏറെ പോഷകഗുണങ്ങളുണ്ട്. തേനുപയോഗിക്കുന്നത് വഴി ഏറെ വിറ്റാമിനുകളും പോഷകങ്ങളും ലഭ്യമാകും. ചെറിയ കുട്ടികളിലും തൊണ്ടവേദനയക്ക് തേന്‍ പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് തേന്‍ നല്കാതിരിക്കുകയാണ് ഉചിതം. ഒരു വയസ്സ് വരെ ഇക്കാര്യം നിയന്ത്രിക്കുക. തേന്‍ ബോട്ടുലിസം എന്ന രോഗത്തിന് കാരണമാകാം. തേനിലെ ഒരു ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ തേന്‍ കഴിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഈ പ്രശ്നം ഉണ്ടാകണമെന്നില്ല. അഥവാ തേന്‍ നല്‍കണം എന്ന് നിര്‍ബന്ധമാണെങ്കില്‍ തേന്‍ അടങ്ങിയ എന്തെങ്കിലും ഭക്ഷണം നല്‍കുക. തേന്‍ ഉയര്‍ന്ന അളവില്‍ ചൂടാക്കിയാല്‍ അതിലെ ബാക്ടീരിയ നശിക്കും. കുട്ടികള്‍ക്ക് ഉപദ്രവകരമായ ബാക്ടീരിയകള്‍ തേനിലില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം നല്‍കാം.

കഫീന്‍ അടങ്ങിയ പാനീയങ്ങള്‍
കഫീന്‍ ശരീരത്തിന് ആവശ്യമുള്ള ഒന്നല്ല. കഫീന്‍ ഉപയോഗിക്കുമ്പോള്‍ വിറ്റാമിനുകളോ മിനറലുകളോ ശരീരത്തിന് ലഭിക്കുന്നില്ല. ഇവ ആരോഗ്യകരമായ ജീവിത ശൈലിക്കോ, ആരോഗ്യത്തിനോ ഇത് ഭീഷണിയല്ല. എന്നാല്‍ കുഞ്ഞുങ്ങളില്‍ കഫീന്‍ ദോഷകരമാകും. ഛര്‍ദ്ദി, നിദ്രാരാഹിത്യം, ക്ഷോഭം എന്നിവയൊക്കെ കഫീന്‍ ഉപയോഗിക്കുക വഴി കുഞ്ഞുങ്ങളിലുണ്ടാകാം.



Click it and Unblock the Notifications