Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
കുട്ടികളുടെ കരച്ചില്; അഞ്ച് വസ്തുതകള്‍
കുട്ടികള്‍ അമിതമായി കരയുന്നത് പലപ്പോഴും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ആശങ്കപ്പെടുന്നതിന് മുമ്പ് ചില വസ്തുതകള്‍ മനസിലാക്കാം. കുട്ടികള്‍ തങ്ങള്‍ ആവശ്യങ്ങള്‍ അമ്മമാരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ് പ്രധാനമായും കരയുന്നത്.
കരച്ചിലിനും അമ്മയുടെ അതിനോടുള്ള പ്രതികരണങ്ങളും വഴി നവജാത ശിശുക്കളും അമ്മയും തമ്മില്‍ ആത്മബന്ധം രൂപപ്പെടുന്നതെന്ന് പ്രമുഖ ശിശുരോഗ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. കരയുന്ന കുഞ്ഞിന് സ്വാന്തനം ആണ് ആദ്യം ആവശ്യം. സ്വാന്തനത്തിന് വഴി തേടി അധികം ആശങ്കപ്പെടേണ്ട ആവശ്യമില്ല, കാരണം കരച്ചില് കുഞ്ഞിന്‍െറ ആരോഗ്യത്തിന്‍െറ ലക്ഷണമാണ് എന്നത് ആദ്യം മനസിലാക്കുക.

ആദ്യത്തെ കരച്ചിലാണ് കുഞ്ഞിനെ ശ്വാസമെടുക്കാന്‍ സഹായിക്കുന്നത്. ഇതു വഴി ശ്വാസകോശങ്ങള്‍ വികസിക്കുകയും വായുവിനെ സ്വീകരിക്കാന്‍ സന്നദ്ധമാവുകയും ചെയ്യും. ചില മാതാപിതാക്കള്‍ നവജാത ശിശുക്കളുടെ കരച്ചില് ശ്വാസകോശങ്ങള്‍ വികസിക്കാന്‍ നല്ലതാണെന്ന് പറയാറുണ്ട്. എന്നാല്‍ ഇത് തെറ്റായ ധാരണയാണ്. ആദ്യത്തെ കരച്ചില് ഒഴിച്ചുള്ളതെല്ലാം കുട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉള്ളതിന്‍െറ സൂചനയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നവജാത ശിശുവിന്‍െറ ആദ്യത്തെ കരച്ചില് കേട്ട് ഇനി ടെന്‍ഷനടിക്കണ്ട, പകരം ആശ്വസിക്കാം. ആരോഗ്യമുള്ള കുഞ്ഞിനെ തന്നതിന് ദൈവത്തിന് നന്ദി പറയാം.
ആശയ വിനിമയത്തിന് സഹായകരം- കുഞ്ഞ് കരയാത്ത പക്ഷം കുഞ്ഞിന്‍െറ ആവശ്യങ്ങള്‍ എന്തെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. വ്യത്യസ്ത കാരണങ്ങള്‍ക്ക് ഉയര്‍ന്നും താഴ്ന്നുമായിരിക്കും കുട്ടികളുടെ കരച്ചില്. വിശപ്പാണോ, ഡയപ്പര്‍ മാറ്റലാണോ, ചൂടോ തണുപ്പോ ആണോ കുഞ്ഞിന്‍െറ പ്രശ്നമെന്നത് സംബന്ധിച്ച് കുറച്ച് സമയത്തിനുള്ളില്‍ അമ്മമാര്‍ക്ക് മനസിലാക്കാന്‍ കഴിയും. തന്‍െറ സുഖത്തിന് അമ്മ ചെയ്തുതരേണ്ടത് എന്താണെന്ന് സംബന്ധിച്ച് കുഞ്ഞ് തന്‍േറതായ ഭാഷയില്‍ സംവദിക്കുകയാണ് ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മാനസികാരോഗ്യത്തിന് സഹായകരമാകും - കരയുന്ന കുഞ്ഞിനെ സ്വാന്തനിപ്പിക്കുമ്പോള്‍ അവര്‍ ഒറ്റക്കല്ല,ഒപ്പം നിങ്ങളുമുണ്ടെന്ന സന്ദേശം പകര്‍ന്ന് നല്‍കുകയാണ് ചെയ്യുക. കുഞ്ഞ് വാശിയോടെ വളരുമെന്ന് പറഞ്ഞ് കുട്ടികളുടെ കരച്ചില് ഗൗനിക്കാത്തവര്‍ ധാരാളമുണ്ട്. ഇത് തികച്ചും തെറ്റായ സമീപനമാണ്. നവജാത ശിശുക്കള്‍ക്ക് ആദ്യത്തെ കുറേ മാസങ്ങളില്‍ കൂടുതല്‍ സ്നേഹവും കരുതലും ആവശ്യമാണ്.ഇങ്ങനെ വളരെ കുട്ടികളുടെ വ്യക്തിത്വം അല്ലാതെ വളരുന്നവരേക്കാള് നല്ലതായിരിക്കും. എല്ലായിപ്പോഴും അവഗണിക്കപ്പെടുന്ന കുട്ടികള്‍ താരതമ്യേന നിശബ്ദതയുടെ മൂടുപടത്തിലേക്ക് എറിയപ്പെടുന്നു. ഇത് കുട്ടികളുടെ മാനസിക വളര്‍ച്ചയെ അസ്ഥിരപ്പെടുത്തുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടികാണിക്കുന്നു.
മസിലുകളുടെ വികാസത്തിന് സഹായകരം - ശരീരം പല രീതികളില്‍ വളച്ചും തിരിച്ചും കരയുന്ന കുട്ടികളുണ്ട്. കുട്ടികളുടെ ശരീരത്തിലെ പേശികള്‍ വികാസം പ്രാപിക്കാനും പേശികളുടെ വ്യായാമത്തിനും ഇത് ഏറെ നല്ലതാണ്. എന്നാല്‍ കുട്ടികളുടെ കരച്ചില് അസുഖം കൊണ്ടല്ല എന്നത് ഉറപ്പാക്കണം. കുട്ടികളെ അധിക സമയം കരയാന്‍ വിടുകയും ചെയ്യരുത്.
അടക്കിവെച്ച വികാരങ്ങള്‍ പുറംതള്ളല്‍ - കുട്ടികളിലെ അടക്കിവെച്ച വികാരങ്ങളും വിഷമങ്ങളും പുറംതള്ളാനുള്ള മാര്‍ഗമാണ് കരച്ചില്. എന്തെങ്കിലും ആവശ്യപ്പെട്ട് വാവിട്ട് കരഞ്ഞാല്‍, കുറച്ച് സമയം ഒന്നും മിതെയിരിക്കുക. തുടര്‍ന്ന് അവന്‍െറ/ അവളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം എന്തെങ്കിലും പറഞ്ഞ് ശ്രദ്ധ തെറ്റിക്കുക. ഇതു വഴി വാശിവിട്ട് കുഞ്ഞ് സാധാരണ പെരുമാറ്റത്തിലേക്ക് വരും.



Click it and Unblock the Notifications
