Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇരട്ടകളെ സംബന്ധിച്ച് അഞ്ച് വസ്തുതകള്‍
ഇരട്ടകള്‍ ജനിക്കുക എന്നത് സങ്കീര്‍ണ്ണമായ ഒരു അവസ്ഥയാണ്. പലര്‍ക്കും ജിജ്ഞാസയും, ദുരൂഹതയുമുണ്ടാക്കുന്നതാണ് ഇരട്ടകള്‍.
കുഞ്ഞുങ്ങള്‍ക്ക് ദോഷകരമായ ഭക്ഷണങ്ങള്‍
ഇവരെ സംബന്ധിച്ച ചില തെറ്റിദ്ധാരണകളും, അവയ്ക്കുള്ള ഉത്തരങ്ങളുമാണ് ഇവിടെ പറയുന്നത്.

1. ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ സ്വരൂപ ഇരട്ടകളായിരിക്കുമോ?
അല്ല എന്നാണ് ഇതിനുത്തരം. സാധാരണ ആളുകള്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ല. സാഹോദര്യം, തുല്യത എന്നിവ ഇരട്ടകള്‍ എങ്ങനെ രൂപപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ്, അല്ലാതെ എങ്ങനെ കാഴ്ചയിലിരിക്കുന്നു എന്നതല്ല. ഒരേ പോലിരിക്കുന്നവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരാകും. ഇവര്‍ ഒരേ സിക്താണ്ഡത്തില്‍ നിന്ന് രൂപപ്പെടുന്നവരാണ്. ഇവര്‍ ഒന്നുകില്‍ ആണോ(എക്സ്.വൈ),അല്ലെങ്കില്‍ പെണ്ണോ(എക്സ്.എക്സ്) ആയിരിക്കും. അതായത് പെണ്ണും ആണും ആയി വരില്ല. എന്നാല്‍ സഹോദര ഇരട്ടകള്‍ വ്യത്യസ്ഥ ബീജങ്ങളിലെ വ്യത്യസ്ത സിക്താണ്ഡങ്ങളില്‍ നിന്നാണ് രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരോ, വ്യത്യസ്ഥരോ ആകാം.

2. ഇരട്ടകള്‍ക്ക് വ്യത്യസ്ഥ ജന്മദിനമുണ്ടാകുമോ?
ഇരട്ടകള്‍ ഒരുമിച്ച് ജന്മം കൊള്ളുന്ന സന്താനങ്ങളാണ്. എന്നാല്‍ ഇത് ഒരേ ദിവസം ആകണമെന്നില്ല. ഏതാനും മിനുട്ടിന്റെ ഇടവേളകളിലും അവര്‍ ജനിക്കാം.

3. ഇരട്ടകള്‍ ജനിക്കുന്നതില്‍ പാരമ്പര്യമോ, കുടുംബപരമായതോ ആയ ഘടകങ്ങളുണ്ടോ?
ഹൈപ്പര്‍ ഓവുലേഷന് ജീന്‍ ഉള്ള സ്ത്രീകളില്‍ ഇരട്ടകള്‍ ജനിക്കുന്നതിന് പിന്നില്‍ ജനിതക ഘടകങ്ങളുണ്ടാകും. ഇവര്‍ക്കുണ്ടാകുന്നത് സഹോദര ഇരട്ടകളാവും. എന്നാല്‍ തുല്യരായ ഇരട്ടകള്‍ ആകസ്മികമായി ഉണ്ടാകുന്നതാണ്. ഇതില്‍ പാരമ്പര്യ ഘടകങ്ങളില്ല.

4. ഇരട്ടകള്‍ക്കിടയില്‍ രഹസ്യ ഭാഷയുണ്ടാകുമോ?
ഇരട്ടകള്‍ക്കിടയില്‍ ആശയവിനിമയത്തിന് ഒരു രഹസ്യഭാഷ ഉണ്ടാകുമെന്ന ഒരു സങ്കല്പം ഉണ്ട്. ക്രിപ്റ്റോഫാസിയ, ഇഡിയോഗ്ലോസിയ എന്നിവയൊക്കെ ഇതിനെ പരാമര്‍ശിക്കുന്നതാണ്. എന്നാല്‍ ഇത് ഇരട്ട കുട്ടികളുണ്ടാക്കുന്ന അര്‍ത്ഥരഹിതമായ ചില ജല്പനങ്ങള് മാത്രമാണ്. അവരുടെ ഭാഷ വികസിക്കുന്നതിന്റെ ഭാഗമാണിത്.

5. ഇരട്ടകള്‍ക്ക് ഒരേ വിരലടയാളമുണ്ടാകുമോ?
ഒരേ പോലിരിക്കുന്ന ഇരട്ടകളെ സംബന്ധിച്ച് ഇല്ല എന്നാണുത്തരം. ഇവരുടെ ഡി.എന്‍.എ ഒരു തൊണ്ടിലിരിക്കുന്ന കടലയുടെ ആകൃതിയിലായിരിക്കും. അവയെ വേര്തിരിച്ചറിയാനുമാകില്ല.



Click it and Unblock the Notifications
