Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
കുഞ്ഞുനഖങ്ങള് വെട്ടുമ്പോള്‍....
കൈ, കാല് നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കേണ്ടത് മുതിര്‍ന്നവര്‍ക്കെന്ന പോലെ കുഞ്ഞുങ്ങള്‍ക്കും അത്യാവശ്യമാണ്. കുഞ്ഞുങ്ങള്‍ക്ക് കൈകള്‍ ചപ്പുന്ന ശീലമുണ്ടെങ്കില്‍ നഖം മുറിയ്ക്കേണ്ടത് വളരെ പ്രധാനവും. കാരണം രോഗാണുക്കള്‍ ഉള്ളിലെത്താനുള്ള ഒരു എളുപ്പ വഴിയാണിത്.
കുഞ്ഞുങ്ങളുടെ നഖം മുറിയ്ക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടാകും. കാരണം കുഞ്ഞുങ്ങള്‍ അടങ്ങിയിരിക്കില്ലെന്നത് ഒന്ന്. കുഞ്ഞിന് മുറിവേല്‍ക്കുമോയെന്ന ഭയം മറു വശത്തും.

കുഞ്ഞിന്റെ നഖം കടിച്ചു കളയുകയെന്നതാണ് ഒരു വഴി. കുഞ്ഞിന് പാല് കൊടുക്കുമ്പോഴോ മറ്റോ അമ്മയ്ക്കു തന്നെ ചെയ്യാവുന്ന ഒരു മാര്‍ഗം.
കുഞ്ഞുങ്ങളുടെ നഖം വെട്ടാന്‍ സഹായിക്കുന്ന ചെറിയയിനം കത്രികകള്‍ ലഭിയ്ക്കും.അറ്റം വൃത്താകൃതിയിലുള്ള ഇവ നഖം മുറിയ്ക്കാന്‍ ഉപയോഗിക്കാം. നഖം മുറിയ്ക്കാനുള്ള ബേബി ക്ലിപ്പറുകളും ലഭിയ്ക്കും. ഇവ ഉപയോഗിക്കുമ്പോള്‍ ചര്‍മം മുറിപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുക.
കുഞ്ഞ് ഉറങ്ങുമ്പോള്‍ നഖം മുറിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇങ്ങനെയാകുമ്പോള്‍ കുഞ്ഞ് ഇളകില്ല. മുറിവുണ്ടാകാനും സാധ്യത കുറവു തന്നെ.
ഒരാള്‍ കുഞ്ഞിന്റെ നഖം വെട്ടുമ്പോള്‍ മറ്റൊരാള്‍ കുഞ്ഞിനെ കളിപ്പിച്ചോ കൊഞ്ചിച്ചോ കുഞ്ഞിന്റെ ശ്രദ്ധ തിരിയ്ക്കുന്നത് ഗുണം ചെയ്യും.
ഇടയ്ക്കിടെ നഖം വെട്ടുക. നഖം കൂടുതല്‍ വളരുന്തോറും മുറിയ്ക്കുവാനും കൂടുതല്‍ ബുദ്ധിമുട്ടാകും.



Click it and Unblock the Notifications
