Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞുങ്ങളുടെ ഉഷ്ണം കുറയ്ക്കാം
വേനല്ക്കാലം മുതിര്ന്നവര്ക്ക് മാത്രമല്ല, കുഞ്ഞുങ്ങള്ക്കും ഉഷ്ണമുണ്ടാക്കുന്ന സമയമാണ്. ആരോഗ്യപ്രശ്നങ്ങള്ക്കൊപ്പം ചര്മപ്രശ്നങ്ങള്ക്കും വഴിയൊരുക്കുന്ന സമയം.
കുഞ്ഞുങ്ങള്ക്കും വേനലില് നിന്നും സംരക്ഷണം വേണ്ടേ. ഇതിനുള്ള ചില വഴികള് അറിഞ്ഞിരിക്കൂ.

വസ്ത്രത്തിന്റെ കാര്യത്തിലാണ് കൂടുതല് ശ്രദ്ധിക്കേണ്ടത്. അയഞ്ഞതും മൃദുവായതുമായ കോട്ടന് വസ്ത്രങ്ങള് കുഞ്ഞുങ്ങളെ ധരിപ്പിക്കുക. ഫ്രില്ലുകള്, ഇലാസ്റ്റിക് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
പുറത്തു പോകുമ്പോള് കുഞ്ഞിന്റെ ദേഹവും കൈകാലുകളും മൂടും വിധത്തിലുള്ള വസ്ത്രം ധരിപ്പിക്കുക. വെയിലില് നിന്നും സംരക്ഷണം നല്കാന് ഇത് സഹായിക്കും.
ചൂടില് കഴിവതും കുഞ്ഞിനെ പുറത്തു കൊണ്ടുപോകാതിരിക്കുക. അത്യാവശ്യമെങ്കില് വൈകീട്ടോ രാവിലെ വെയിലാകുന്നതിനു മുന്പോ പോകാന് ശ്രമിയ്ക്കുക. കുഞ്ഞിനെ വെറുതെ പുറത്തു കൊണ്ടുപോവുകയാണ് ഉദ്ദേശ്യമെങ്കില് വൈകീട്ടായിരിക്കും നല്ലത്.
കുഞ്ഞിനെ പ്രാമിലാണു കൊണ്ടുപോകുന്നതെങ്കില് കുഞ്ഞിന് ആവശ്യത്തിനുള്ള കാറ്റ് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുക. ചൂടുണ്ടാക്കും വിധത്തിലുള്ള ടവലുകളും മറ്റും ഉപയോഗിക്കാതിരിക്കുക.
വേനലില് കുഞ്ഞിനും ധാരാളം വെള്ളം കൊടുക്കണം. ഇത് പഴച്ചാറുകളോ തിളപ്പിച്ചാറ്റിയ വെള്ളമോ ആകാം. കുഞ്ഞിനു കൊടുക്കാവുന്ന പഴവര്ഗങ്ങളും നല്കാം.
ഫാനും മറ്റും ഉപയോഗിക്കുന്നതിനു പകരം സ്വാഭാവിക രീതിയിലുള്ള കാറ്റു ലഭിക്കുന്ന വഴികള് പരീക്ഷിക്കുക. ജനല് തുറന്നിടുക, മുറിയിലെ വായുസഞ്ചാരം വര്ദ്ധിപ്പിക്കുക തുടങ്ങിയവ.



Click it and Unblock the Notifications
