Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കുഞ്ഞിന്റെ ഛര്‍ദിക്കു പിന്നില്‍
കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ഛര്‍ദി ആരെയും ഒന്നു പരിഭ്രമിപ്പിക്കും. പ്രത്യേകിച്ച് കൈക്കുഞ്ഞുങ്ങളാണെങ്കില് കുഞ്ഞ് പെട്ടെന്നു തളര്‍ന്നു പോവുകയും ചെയ്യും.
കുഞ്ഞിന്റെ ഛര്‍ദിയ്ക്കു പിന്നിലുള്ള കാരണം മനസിലാക്കാന്‍ ചിലപ്പോഴെങ്കിലും മാതാപിതാക്കള്‍ക്ക് കഴിഞ്ഞെന്നു വരില്ല. പ്രത്യേകിച്ച് അസുഖമൊന്നുമില്ലാതെ ഛര്‍ദി വരികയാണെങ്കില്‍.
സാധാരണ ഗതിയില്‍ കുഞ്ഞിന്റെ ഛര്‍ദിയ്ക്കു കാരണമായി ചില പൊതുവായ കാര്യങ്ങളുണ്ട്.

കുഞ്ഞിന് ചിലപ്പോള്‍ അമിതഭക്ഷണം കൊടുത്താല്‍ കുഞ്ഞ് ഛര്‍ദിച്ചെന്നു വരാം. ഇത് മുലപ്പാലാണെങ്കില് പോലും. സാധാരണ ഗതിയില്‍ കുഞ്ഞിന് മതിയായാല്‍ മുലപ്പാല്‍ കുടിയ്ക്കുന്നതു നിര്‍ത്തും. എ്ന്നാല്‍ കുഞ്ഞിന് മറ്റു ഭക്ഷണങ്ങള്‍ നല്കുമ്പോള് ഇവയുടെ അളവ് കൂടിപ്പോയാല്‍ ഇത് ഛര്ദിയുണ്ടാക്കും. വേണ്ടെന്നു പറയാന്‍ കുഞ്ഞുങ്ങള്‍ക്ക് സാധിക്കുകയുമില്ല. ഭക്ഷണം കഴിയ്ക്കുന്നതിനിടെ കുഞ്ഞ് ഭക്ഷണം കഴിയ്ക്കാന്‍ വിസമ്മതിച്ചാല്‍ പിന്നീട് കൊടുക്കാന്‍ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
കഫത്തിന്റെ ശല്യം പലപ്പോഴും കുഞ്ഞുങ്ങളില്‍ ഛര്ദിയുണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് ഭക്ഷണമോ പാലോ കൊടുത്തു കഴിഞ്ഞാല്‍. ഇത്തരം ഘട്ടങ്ങളില്‍ മരുന്നോ പ്രകൃതിദത്തമായ മാര്‍ഗങ്ങളോ പരിഹാരമായി പ്രയോഗിക്കാം.
കുഞ്ഞുങ്ങള്‍ ചുമച്ചു ഛര്‍ദിക്കുന്നതും സാധാരണമാണ്. ഇവിടെയും മിക്കവാറും വില്ലന്‍ കഫം തന്നെയായിരിക്കും.
മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞുങ്ങളില്‍ ഗ്യാസുണ്ടാകുന്നതു സ്വാഭാവികം. ഇതും ഛര്ദിക്കാന് ഇട വരുത്തും. പാല് കൊടുത്തു കഴിഞ്ഞാല്‍ കുഞ്ഞിനെ കമഴ്ത്തിക്കിടത്തിലോ തോളില്‍ കമ്ഴ്ത്തിക്കിടത്തിയോ പുറത്തു തട്ടി ഗ്യാസ് കളയാം.
വയറിളക്കത്തിനൊപ്പവും ഛര്‍ദിയുണ്ടാകാം. ഇതിന് കാരണം വയറ്റിലുണ്ടാകുന്ന അണുബാധകളും ദഹനക്കേടുമാണ്. ഇത്തരം ഘട്ടങ്ങളില്‍ അടിയന്തിരമായി വൈദ്യസഹായം തേടുക തന്നെ വേണം.
കുഞ്ഞിന്റെ ഛര്‍ദിയില്‍ നിറം വ്യ്ത്യാസമുണ്ടെങ്കില് ഇത് ചിലപ്പോള്‍ പിത്തരസം ഛര്‍ദിക്കുന്നതു കാരണമാകാം. ഇത്തരം ഘട്ടങ്ങളില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുന്നതാണ് നല്ലത്.
കുഞ്ഞിന്റെ വായിലോ മൂക്കിലോ എന്തെങ്കിലും സാധനങ്ങള്‍ തടയുകയാണെങ്കിലും ഛര്‍ദിക്കാം. പെട്ടെന്നുണ്ടാവുന്ന ഛര്‍ദിയ്ക്കു പിന്നില്‍ ചിലപ്പോള്‍ ഈ കാരണവുമാകാം.



Click it and Unblock the Notifications
