Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞിന് ഏമ്പക്കം വരുന്നത് നന്നോ?
കുഞ്ഞുങ്ങള്ക്ക് പാല് കൊടുത്ത ശേഷം പുറത്തു തട്ടുന്നത് സാധാരണം. ഇങ്ങനെ ചെയ്യുമ്പോള് കുഞ്ഞിന് ഏമ്പക്കം വരികയും ചെയ്യും.
പുറത്തു തട്ടാതെയും ചില കുഞ്ഞുങ്ങള്ക്ക് പാല് കുടിച്ചു കഴിഞ്ഞാല് ഏമ്പക്കം വരും. ഇത് നല്ലതാണോ എന്ന സംശയം ചിലര്ക്കെങ്കിലുമുണ്ടാകും.

പാലിനൊപ്പം കുഞ്ഞിന്റെ വയറ്റിലെത്തിയ ഗ്യാസ് പുറന്തള്ളാനുള്ള ഒരു വഴിയാണ് ഈ ഏമ്പക്കം. അതുകൊണ്ടു തന്നെ ഇത് നല്ലതാണെന്നു മാത്രമല്ല, ആവശ്യവുമാണ്.
കുപ്പിപ്പാല് കുടിയ്ക്കുന്ന കുഞ്ഞുങ്ങള്ക്ക് ഈ പ്രശ്നം കുറച്ചേ അനുഭവപ്പെടൂ. കാരണം കുപ്പിപ്പാലിനൊപ്പം ഉള്ളിലെത്തുന്ന വായുവിന്റെ അളവും വളരെ കുറവാണ്.
എന്നാല് കുഞ്ഞുങ്ങള് മുലപ്പാല് കുടിയ്ക്കുമ്പോള് പാലിനൊപ്പം വായുവും കൂടുതല് ഉള്ളിലെത്തും. പ്രത്യേകിച്ച് ശരിയായ രീതിയില് മുലയൂട്ടിയില്ലെങ്കില്.
പാലു കുടിച്ച ശേഷമോ പാലു കുടിയ്ക്കുന്നതിനിടയിലോ കുഞ്ഞ് അസ്വസ്ഥത കാണിച്ചു കരയുകയാണെങ്കില് മിക്കവാറും ഗ്യാസ് പ്രശ്നം തന്നെയായിരിക്കും ഇതിന് കാരണം. ഗ്യാസ് കാരണം കുഞ്ഞിന് വയറുവേദനയും അനുഭവപ്പെടാം.
പാലൂട്ടിയ ശേഷം കുഞ്ഞിന്റെ ചുമലില് കമഴ്ത്തിക്കിടത്തി പുറത്തു പതുക്കെ തട്ടിക്കൊടുക്കാം. കുഞ്ഞിനെ മടിയില് കമ്ഴ്ത്തിക്കിടത്തിയും ഇതേ രീതിയില് ചെയ്യാം. വയറ്റില് നിന്നും ഗ്യാസ് പുറത്തു പോകുന്നതു വരെ ഇതേ രീതിയില് പുറത്തു തട്ടിക്കൊടുക്കാം.
കുഞ്ഞുങ്ങള്ക്ക് ഈ രീതിയില് ഏമ്പക്കം വരുന്നത് നല്ലതാണെന്ന കാര്യം മനസിലായില്ലേ..



Click it and Unblock the Notifications
