Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മുലയൂട്ടല്‍ നിര്‍ത്തുമ്പോള്‍....
മുലയൂട്ടുന്നത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ചേര്‍ന്ന ഒന്നാണ്. അമ്മയുടേയും കുഞ്ഞിന്റേയും ബന്ധം ഊട്ടിയുറപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് ഇതെന്നു പറയാം.
എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ മുലയൂട്ടല്‍ നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് അത്യാവശ്യവുമാണ്. കാരണം ഒരു സമയം കഴിഞ്ഞാല്‍ മുലപ്പാലിലുള്ളതിനേക്കാള് കൂടുതല്‍ പോഷണങ്ങള്‍ കുഞ്ഞിന് ആവശ്യമായി വരും. അമ്മയ്ക്കും ഏറെ നാള് മുലയൂട്ടുന്നത് ശാരീരിക പ്രശ്്നങ്ങള്‍ സൃഷ്ടിയ്ക്കും.

മുലയൂട്ടല്‍ നിര്‍ത്തുന്നത് അത്ര എളുപ്പമല്ല. കാരണം മിക്കവാറും കുഞ്ഞുങ്ങള്‍ ഇതിന് എളുപ്പത്തില്‍ വഴങ്ങില്ല. കുട്ടികളുടെ വാശി തന്നെയായിരിയ്ക്കും പലപ്പോഴും അമ്മമാരെ വലയ്ക്കുക. മുലയൂട്ടുന്നത് ഒറ്റയടിയ്ക്കു നിര്‍ത്താതെ കുറേശെ കുറച്ചു കൊണ്ടുവന്ന് നിര്‍ത്തുന്നതായിരിയ്ക്കും ഉചിതം.
പല കുഞ്ഞുങ്ങളും പുതിയ ഭക്ഷണരുചികളോട് ചേര്‍ന്നു വരാന്‍ ബുദ്ധിമുട്ടു കാണിയ്ക്കുന്നതായിരിയ്ക്കും അടുത്ത പ്രശ്നം. മുലപ്പാലിന്റെ രുചി ശീലിച്ച ഇവര്‍ക്ക് മറ്റു രുചികള്‍ ശീലമാക്കിയെടുക്കുവാന് പ്രശ്നമുണ്ടാകും. കുറേശെ വീതം പല തരം ഭക്ഷണങ്ങള്‍ നല്‍കുകയാണ് പരിഹാരം.
പുതിയ ഭക്ഷണങ്ങള്‍ പലപ്പോഴും കുഞ്ഞുങ്ങളില്‍ ഛര്‍ദിയും വയറിളക്കവുമുണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്. മുലപ്പാല്‍ ശീലിച്ച ദഹനേന്ദ്രിയത്തിന് കട്ടിയേറിയ ഭക്ഷണങ്ങള്‍ ദഹിപ്പിയ്ക്കുവാന്‍ പ്രയാസം നേടി വരുന്നതു തന്നെ കാരണം. കുട്ടികള്‍ക്കുള്ള ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കുകയും വേണം.
മുലയൂട്ടുന്നത് നിര്‍ത്തുന്നതു വഴി കുഞ്ഞിന് അമ്മയുടെ ഒരു സംരക്ഷണകവചം നഷ്ടപ്പെടുകയാണ്. പല കുഞ്ഞുങ്ങള്‍ക്കും ഇത് ഭക്ഷണത്തേക്കാളേറെ മാതൃത്വത്തിന്റെ ഒരു വലയം കൂടിയാണ്. മുലയൂട്ടല്‍ നിര്‍ത്തുന്നത് കുഞ്ഞുങ്ങളില്‍ ഒരു അരക്ഷിത ബോധം വളര്ത്തിയെടുക്കാതിരിയ്ക്കാനും ശ്രദ്ധിയ്്ക്കണം.



Click it and Unblock the Notifications
